Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാശ്മീരി തന്ത്രം- മലയാളനാട്ടിലേക്ക് -1

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2015, 08:09 pm IST
in Samskriti

പരാശക്തിയായ ജഗദംബികയെ ആരാധിക്കുന്ന വിവിധ സമ്പ്രദായങ്ങള്‍ ആസേതുഹിമാചലം ഭാരതത്തില്‍ വ്യാപകമാണ്. ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ വന്ദേമാതരം എന്നഗാനം ഭാരതത്തെ ദുര്‍ഗ്ഗാദേവിയായി സങ്കല്‍പ്പിക്കുന്നു. ‘ത്വം ഹി ദുര്‍ഗ്ഗാ ദശപ്രഹരണ ധാരിണി’എന്ന് അദ്ദേഹം ഭാരതത്തെക്കുറിച്ച് പാടുന്നു.

ഭാരതത്തിലെ പ്രാചീന ശക്തിപീഠങ്ങള്‍ 51 സ്ഥലങ്ങളിലായി കാമരൂപപീഠം മുതല്‍ ഛായാഛത്രപീഠംവരെ വിന്യസിക്കപ്പെട്ടതായി കാണുന്നു. ദക്ഷന്റ യജ്ഞത്തില്‍ ദഹിച്ച സതിയുടെ ദേഹഭാഗങ്ങള്‍ പതിച്ച സ്ഥലങ്ങളാണ് ഇവ എന്നാണ് ഐതിഹ്യം. കത്തിക്കരിഞ്ഞ സതിയുടെ ശരീരവുമായി പരമേശ്വരന്‍ അലഞ്ഞുതിരിഞ്ഞുവെന്നും, മഹാവിഷ്ണു തന്റെ സുദര്‍ശന ചക്രത്താല്‍ ശരീരഭാഗങ്ങള്‍ ഓരോന്നായി അറുത്തു മാറ്റിയെന്നുമാണ് കഥ.

ഭാരതത്തിന്റെ ശിരസ്സായ കൈലാസാചലത്തില്‍ (സഹസ്രാര പത്മത്തില്‍) പരമശിവനും മൂലാധാരമായ കന്യാകുമാരി പീഠത്തില്‍ ശ്രീ പാര്‍വ്വതി ദേവിയും വിരാജിക്കുന്നു. തന്ത്ര ശാസ്ത്രത്തിന്റെ ഭാഷയില്‍ ബ്രഹ്മാണ്ഡം മുഴുവനും പിണ്ഡാണ്ഡ (മനുഷ്യദേഹം)ത്തില്‍ നിലകൊള്ളുന്നു. ഈശ്വര സാക്ഷാത്ക്കാരം ഈ ദേഹത്തിലൂടെ മാത്രമേ സാധ്യമാകൂ.

ആര്‍ഷഭൂമിയായ ഭാരതത്തെയും ഈ വിധത്തിലാണ് സംവിധാനം ചെയ്തിരിക്കുന്നത്.

ഭാരതത്തിലെ സന്യാസ ശാസ്ത്രങ്ങളില്‍ തന്ത്രശാസ്ത്രത്തിന്റെ പ്രസക്തിയ്‌ക്ക് ദൃഷ്ടാന്തം നമ്മുടെ മഹത്തായ ക്ഷേത്രങ്ങള്‍ തന്നെയാണ്. വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ആപല്‍ബാന്ധവരാണ് നമ്മുടെ ദേവീദേവന്മാര്‍. ഭാരതീയരായ സാധാരണക്കാരുടെ വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നത് ക്ഷേത്രാധിഷ്ഠിതമായാണ്. ഇതിനെ താന്ത്രികമതം എന്നും പറയാം. എവിടെ മണികള്‍ ശബ്ദിക്കുന്നുവോ എവിടെ ദീപാരാധന കാണുന്നുവോ അവിടെയെല്ലാം തന്ത്രത്തിന്റെ ഗാഢമായ സ്വാധീനം കാണാന്‍ കഴിയുന്നുവെന്ന്’ ജോണ്‍വുഡ്‌റോഫ് (താന്ത്രികപണ്ഡിതന്‍) പറയുന്നു. തന്ത്ര ശാസ്ത്രത്തെ ഭാരതീയ ജീവിതത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ പ്രയാസമാണ്.

തന്ത്രശാസ്ത്രത്തെ ശൈവം, ശാക്തം, വൈഷ്ണവം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി പൊതുവേ വിഭജിക്കാം. ഇതില്‍ ശക്ത്യുപാസനയെ പ്രതിപാദിക്കുന്ന തന്ത്രശാസ്ത്രം മനുഷ്യരില്‍ നിര്‍ലീനമായ ഒരു ഈശ്വരീയമായ ശക്തിവിശേഷത്തെ പ്രത്യേകമായി വിശദമാക്കുന്നു. മസ്തിഷ്‌കത്തിലും സുഷുമ്‌നാ നാഡിയിലുമായി വ്യാപരിക്കുന്ന ഈ ശക്തിവിശേഷത്തെ കുണ്ഡലീനിശക്തി’ എന്ന് തന്ത്രശാസ്ത്രം വിശേഷിപ്പിക്കുന്നു. നട്ടെല്ലിന്നടിയിലെ മൂലാധാരത്തിലെ (സുഷുമ്‌നാ നാഡിയില്‍ വര്‍ത്തിക്കുന്ന പ്രാണകേന്ദ്രം) വിശ്രമകേന്ദ്രത്തില്‍ മൂന്നരച്ചുറ്റായി കിടക്കുന്ന സര്‍പ്പത്തെപ്പോലെ ഇത് കുടികൊള്ളുന്നു.

മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരം, അനാഹതം, വിശുദ്ധം, ആജ്ഞ, സഹ്രസാരം എന്നീ കേന്ദ്രങ്ങളില്‍ക്കൂടിയും ഈ ശക്തി വ്യാപരിക്കുന്നു. ശിരസ്സിലെ സഹസ്രാര പത്മത്തില്‍ വസിക്കുന്ന ശിവനുമായി ചേരാന്‍ ഈ ശക്തിവിശേഷം സദാ ഉദ്യുക്തയാണ്. (ഈ സന്ധികേന്ദ്രങ്ങള്‍ സൂക്ഷ്മ-സ്ഥൂല ശരീരങ്ങളില്‍ പ്രവൃത്തമാനമായിരിക്കുന്നു).

സൂക്ഷ്മമായ പ്രപഞ്ചത്തിന്നും അപ്പുറത്തുള്ള ശുദ്ധബോധമാണ് ശിവന്‍. ബ്രഹ്മാണ്ഡത്തിലും ഇപ്രകാരം സ്ഥിതിചെയ്യുന്ന ഒരു ശക്തിയുണ്ട്. അതിനെ ത്രിപുരസുന്ദരിയായി ഉപാസിക്കുന്നു. സകല ജഗത്തിന്റെയും ഉത്ഭവ കാരണയായ ഈ ദേവി ബ്രഹ്മാണ്ഡത്തില’ശ്രീമാതാ’ എന്നറിയപ്പെടുന്നു.

അനേകകോടി ബ്രഹ്മാണ്ഡങ്ങളുടെ ജനനിയായ ഈ അമ്മയെ അ’മുതല്‍ ഹ വരെയുള്ള’മാതൃകാക്ഷര സ്പന്ദനങ്ങളുടെ ആകത്തുകയായി പ്രകീര്‍ത്തിക്കുന്നു. ദേവിയുടെ മാത്രമായ ‘ശ്രീവിദ്യ’ ഈ കുണ്ഡലീനി ശക്തിയെ ദ്യോതിപ്പിക്കുന്നു. പതിനഞ്ചക്ഷരങ്ങള്‍ ഉള്ളതാണ് ഈ ശ്രീവിദ്യാമന്ത്രം.

ആദ്യത്തെ അഞ്ച് അക്ഷരങ്ങളെ വാക്‌വേകൂടമെന്നും പിന്നത്തെ ആറക്ഷരങ്ങളെ കാമരാജ കൂടമെന്നും അവസാനത്തെ നാല് അക്ഷരങ്ങളെ ശക്തികൂടം എന്നു പറയുന്നു.

പ്രളയാഗ്നിനിഭം പ്രഥമം

മൂലാധാരാദ്യനാഹതം സ്പൃശതി

തസ്മാദാജ്ഞാ ചക്രം

ദ്വിതീയ കൂടന്തു സൂര്യാഭം

തസ്മാല്ലലാട മധ്യം

താര്‍ത്തീയം കോടി ചന്ദ്രാഭം

(വരിവസ്യാ രഹസ്യം)

പ്രളയാഗ്നിയുടെ പ്രകാശമുള്ള പ്രഥമകൂടം മൂലാധാരം മുതല്‍ അനാഹതം വരെയും (ഹൃദയസ്ഥാനം) അവിടെ നിന്നും കോടി സൂര്യ പ്രകാശമുള്ള ദ്വിതീയ കൂടം ആജ്ഞാ ചക്രം വരെയും (ഭ്രൂമധ്യം) അവിടെ നിന്നും കോടി ചന്ദ്രപ്രഭയോടുകൂടിയ തൃതീയ കൂടം മുകളില്‍ സഹസ്രാരപത്മം വരെയും (ലലാടമധ്യം) സുഷുമ്‌നയില്‍ അനുഭവപ്പെടുന്നു

.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

Kerala

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.