ബാഗ്ദാദ്:സിറിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തടവില്‍പാര്‍പ്പിക്കുന്നവരുടെ എണ്ണം ഉയര്‍ത്താന്‍ പദ്ധതി തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്.
പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ജനങ്ങളെ തട്ടിക്കൊണ്ടുപോകുന്നതുവഴി ഈ രാജ്യങ്ങളുമായി വിലപേശാനാണ് ഐഎസ് പദ്ധതിയിടുന്നത്. ഇതിനായി കഴിഞ്ഞവര്‍ഷം മുതല്‍ ഐഎസ് ഭീകരര്‍ പദ്ധതി തയ്യാറാക്കിയിരുന്നതായി സിഎന്‍എന്‍ ഇന്റലിജന്‍സാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
ലെബനന്‍,ജോര്‍ദാന്‍ എന്നീരാജ്യങ്ങളില്‍ നിന്നുള്ള തടവുകാരുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആവശ്യങ്ങള്‍ നേടാനും ഐഎസ് പദ്ധതി തയ്യാറാക്കുന്നുണ്ട്. തടവുകാരെ വധിക്കുന്ന ഏഴോളം ഭീകരദൃശ്യങ്ങളാണ് ഐഎസ് ഇതുവരെ പുറത്തുവിട്ടിരിക്കുന്നത്.
അതേസമയം,സിറിയയില്‍ നിന്നും ഒട്ടേറെ അഭയാര്‍ത്ഥികള്‍ ജോര്‍ദ്ദാന്‍, ലെബനന്‍ എന്നീ രാജ്യങ്ങളിലേക്ക് കുടിയേറിപ്പാര്‍ക്കുന്നുണ്ട്. ഇത്തരം ക്യാമ്പുകളില്‍ ആക്രമണം നടത്തി തടവുകാരാക്കാനാണ് ഐഎസ് ഭീകരരുടെ ശ്രമം.
അതേസമയം, ഐഎസിനോട് മമതയുള്ള നിരവധിയാളുകള്‍ വടക്കന്‍ ദജോര്‍ദ്ദാനിലും സിറിയന്‍ അതിര്‍ത്തികളിലുമുണ്ടെന്ന് മുന്‍ യുഎസ് സേന ലെഫ്റ്റന്റ് കേണല്‍ റിക് ഫ്രാങ്കോണ അഭിപ്രായപ്പെട്ടു.
അതിനിടെ വിവിധരാജ്യങ്ങളില്‍ നിന്നും ഐഎസില്‍ പ്രവര്‍ത്തിക്കുന്നതിനായി ആളുകളെ വില്‍ക്കുന്നുണ്ടോ എന്നും വിദഗ്ധര്‍ സംശയിക്കുന്നുണ്ട്.















