നീ ഉറങ്ങുമ്പോള്‍ ഞാന്‍ ജാഗ്രതയോടെ ഉണര്‍ന്നിരിക്കുന്നു. നിന്റെ കാവല്‍ ഭടനായി നിന്ന്, നിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നു. പിന്നെ നിന്റെ നെറുകയില്‍ സുസ്‌മേര വദനനായി വാത്സല്യത്തോട് തലോടി. സ്‌നേഹമതിയായ മാതാവ്, കുഞ്ഞിനെയെന്നപോല്‍ മെല്ലെ നിന്നെ ഉണര്‍ത്തുന്നു.
നീ മിഴികള്‍ തുറന്നു, നിന്റെ ഇന്ദ്രിയങ്ങള്‍ക്ക് സ്ഥിരത കൈവന്നു, എന്ന് ഉറപ്പുവരുത്തുന്നു. നീ പൂര്‍ണമായും ഉണര്‍ന്നുകഴിഞ്ഞു, എന്നുറപ്പായാല്‍ ഞാന്‍ ആശ്വാസത്തോടെ വിശ്രമിച്ച്, നീ ആ ദിനം എങ്ങിനെ ചെലവഴിക്കുന്നു എന്ന് വീക്ഷിച്ചുകൊണ്ടേയിരിക്കുന്നു. ശരീരഭദ്രതയ്‌ക്കാവശ്യമുള്ള സമയം മാത്രം ഉറങ്ങി ബാക്കി സമയം എനിക്കായി മാത്രം അര്‍പ്പിക്കുകയും ചെയ്യുക.
















