ഡഗ്‌ളസ് വില്ല: അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ ഹൗസിങ് മേഖലയില്‍ ആയുധധാരി മുന്‍ ഭാര്യയേയും കുട്ടികളെയും ഉള്‍പ്പെടെ അഞ്ചുപേരെ കൊലപ്പെടുത്തി സ്വയം വെടിവച്ചു മരിച്ചു.
ശനിയാഴ്ച പ്രാദേശിക സമയം വൈകിട്ട് മൂന്നു മണിക്ക് നടന്ന വെടിവെപ്പിലാണ് ആയുധധാരി ഉള്‍പ്പെടെ അഞ്ചു പേര്‍ കൊല്ലപ്പെട്ടത്. രണ്ടു കുട്ടികള്‍ക്കു പരിക്കേറ്റു.
തോക്കുമായെത്തിയ അക്രമി മുന്‍ ഭാര്യക്കും കുട്ടികള്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇയാളുടെ പേരു വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. കൂട്ടക്കൊല നടത്തിയ ശേഷം ആയുധധാരി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെന്ന് ഡഗ്‌ളസ് കൗണ്ടി പോലീസ് മേധാവി ലഫ്റ്റനന്റ് ഗ്‌ളെന്‍ ഡാനിയേല്‍ പറഞ്ഞു.
കൊലപാതക കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വീടിനുള്ളില്‍ നിന്നും വെടിയൊച്ചയുടെ ശബ്ദം കേട്ട നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു















