കുമാരാഊചുഃ
പിതര്യുപരതേതേന ജനനീ താഡിതാ ഭൃശം
ക്വവിത്തംതിഷ്ഠതി ബ്രൂഹി ഹനിഷ്യേലത്തയാ ന ചേത്
ഇതിതദ്വാക്യസംത്രാസാജ്ജനന്യാ പുത്ര ദുഃഖതഃ
കൂപേ പാതഃകൃതോ രാത്രൗതേന സാ നിധനം ഗതാ
ഗോകര്‍ണ്ണസ്തീര്‍ത്ഥയാത്രാര്‍ത്ഥം നിര്‍ഗ്ഗതോയോഗസംസ്ഥിതഃ
ന ദുഃഖം ന സുഖംതസ്യ ന വൈരീ നാപി ബാന്ധവഃ
ധുന്ധുകാരീഗൃഹേളതിഷ്ഠത് പഞ്ചപണ്യവധൂവൃതഃ
അത്യുഗ്രകര്‍മ്മകര്‍ത്താ ച തത്‌പോഷണവിമൂഢധീഃ
കുമാരന്മാര്‍ പറഞ്ഞു ; ആത്മദേവന്‍ വനത്തിലേക്കു പോയശേഷം ധുന്ധുകാരിമാതാവിനെ നന്നായി പ്രഹരിച്ചു. ‘പണം വെച്ചിരിക്കുന്നത് എവിടെയാണെന്നു പറയൂ. അല്ലെങ്കില്‍ ഞാന്‍ തല്ലിക്കൊല്ലും’ എന്ന ധുന്ധുകാരിയുടെ ഭീഷണികേട്ട് ഭയന്ന് ദുഃഖിതയായ ധുന്ധുലി രാത്രിയില്‍ കിണറ്റില്‍ ചാടിമരിച്ചു. ധുന്ധുലിയുടെ മരണത്തോടെ ഗോകര്‍ണ്ണന്‍ തീര്‍ത്ഥയാത്രയ്‌ക്കായി പുറപ്പെട്ടു. യോഗനിഷ്ഠനായ അദ്ദേഹത്തിന് സുഖമോ ദുഃഖമോ ശത്രുവോ മിത്രമോ ഇല്ല. ധുന്ധുകാരി തന്റെ ഭവനത്തില്‍ അഞ്ചുവേശ്യകളുമൊരുമിച്ച ്താമസമാരംഭിച്ചു. അവരെ പോറ്റുവാനായി ഓരോ ദുഷ്‌ക്കര്‍മ്മങ്ങള്‍ ചെയ്തുതുടങ്ങി.
ഏകദാകുലടാസ്താസ്തു ഭൂഷണാന്യഭിലിപ്‌സവഃ
തദര്‍ത്ഥം നിര്‍ഗ്ഗതോഗേഹാത്കാമാന്ധോ മൃത്യുമസ്മരന്‍
യതസ്തശ്ചസംഹൃത്യവിത്തംവേശ്മ പുനര്‍ഗ്ഗതഃ
താഭ്യോളയച്ഛത്‌സുവസ്ത്രാണി ഭൂഷണാനി കിയന്തി ച
ബഹുവിത്തചയംദൃഷ്ട്വാരാത്രൗ നാര്യോ വ്യചാരയന്‍
ചൗര്യംകരോത്യസൗ നിത്യമതോരാജാ ഗ്രഹീഷ്യതി
വിത്തംഹൃത്വാ പുനശ്ചൈനം മാരയിഷ്യതി നിശ്ചിതം
അതോളര്‍ത്ഥഗുപ്തയേഗൂഢമസ്മാഭിഃകിം ന ഹന്യതേ
നിഹതൈ്യനം ഗൃഹീത്വാര്‍ത്ഥംയാസ്യാമോ യത്ര കുത്രചിത്
ഇതിതാ നിശ്ചയംകൃത്വാസുപ്തം സംബദ്ധ്യ രശ്മിഭിഃ
പാശംകണേ്ഠ നിധായാസ്യത•ൃത്യുമുപചക്രമുഃ
ത്വരിതം ന മമാരാസൗചിന്തായുക്താസ്തദാ ഭവന്‍
ഒരുദിവസം കുലടകളായ അവര്‍തങ്ങള്‍ക്ക് ആഭരണങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടതിനാല്‍ കാമാന്ധനായ അവന്‍ പുറത്തു പോയി എവിടെനിന്നോ ധനം അപഹരിച്ചു. വീട്ടില്‍തിരിച്ചെത്തിയ ധുന്ധുകാരി നല്ല പട്ടുവസ്ത്രങ്ങളുംസ്വര്‍ണ്ണാഭരണങ്ങളും അഞ്ചുപേര്‍ക്കുമായി നല്‍കി. രാത്രിയില്‍ ഇത്രയുമധികം പണംകണ്ടിട്ട് അവര്‍ അഞ്ചുപേരുംകൂടി ഇപ്രകാരം സംസാരിച്ചു. ‘രാത്രിയില്‍ ഇയാള്‍ പതിവായി കളവു നടത്തുന്നുണ്ട്. ഇതറിഞ്ഞാല്‍ രാജാവ് നിശ്ചയമായും ഇയാളെ പിടികൂടുന്നതാണ്. പണം മുഴുവന്‍ തിരിച്ചുമേടിച്ച് ഇവനെ കൊല്ലുകയുംചെയ്യും. അതിനാല്‍ പണം നഷ്ടമാകാതിരിക്കാന്‍ ഇയാളെ ഉപായത്തില്‍ കൊന്നുകളയേണ്ടതാണ്. അതിനുശേഷം ധനവുമായി നമുക്ക്എവിടേക്കെങ്കിലും രക്ഷപെടാം.’ ഈ വിധം നിശ്ചയിച്ചശേഷം അവര്‍ രാത്രിയില്‍ ഉറങ്ങികിടക്കുന്ന ധുന്ധുകാരിയുടെ കഴുത്തില്‍ കയറിട്ടു കൊല്ലാന്‍ തുടങ്ങി. പക്ഷേ അവനെ അത്രവേഗം കൊല്ലുവാന്‍ ആ കുലടകള്‍ക്ക് സാധിച്ചില്ല. ചിന്താഗ്രസ്തരായ അവര്‍ പരുങ്ങലിലായി.
തപ്താംഗാരസമൂഹാംശ്ചതന്മുഖേഹിവിചിക്ഷിപുഃ
അഗ്നിജ്വാലാതിദുഃഖേന വ്യാകുലോ നിധനം ഗതഃ
തംദേഹംമുമുചുര്‍ഗ്ഗര്‍ത്തേ പ്രായഃസാഹസികാഃസ്ത്രിയഃ
ന ജ്ഞാതംതദ്രഹസ്യംതുകേനാപീദംതഥൈവ ച
ലോകൈഃ പൃഷ്ടാ വദന്തിസ്മദൂരംയാതഃ പ്രിയോഹി നഃ
ആഗമിഷ്യതി വര്‍ഷേളസ്മിന്‍ വിത്തലോഭവികര്‍ഷിതഃ
സ്ത്രീണാംനൈവ തുവിശ്വാസംദുഷ്ടാനാം കാരയേദ് ബുധഃ
വിശ്വാസേയഃസ്ഥിതോമൂഢ സ ദുഃഖൈഃ പരിഭൂയതേ
സുധാമയംവചോയാസാംകാമിനാം രസവര്‍ദ്ധനം
ഹൃദയം ക്ഷുരധാരാഭം പ്രിയഃകോ നാമ യോഷിതാം
ഒടുവില്‍ ധുന്ധുകാരിയെ ക്കൊല്ലാനായി അവര്‍ അയാളുടെ മുഖത്ത് തീക്കനല്‍ കോരിച്ചൊരിഞ്ഞു. ആ തീജ്വാലയില്‍ക്കിടന്നു വെന്തുപിടഞ്ഞു അയാള്‍ മരിച്ചു. ശവം ഒരു കുഴിയിലിട്ടു മൂടി. സ്ത്രീകള്‍ക്ക് സാഹസം കൂടുമല്ലോ. ഈ സംഗതി ആരും അറിഞ്ഞില്ല. നാട്ടുകാര്‍ ധുന്ധുകാരിയേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അവര്‍ തങ്ങളുടെ പ്രിയ ഭര്‍ത്താവ് ധനസമ്പാദനത്തിനായി അന്യദേശത്തു പോയിരിക്കുകയാണെന്നുംവര്‍ഷമെത്തുന്നതിമുമ്പ് തിരിച്ചെത്തുമെന്നും പറയുകയുംചെയ്തു. നുണപറയുന്നവരായ സ്ത്രീകളെ അറിവുളളവര്‍വിശ്വസിക്കരുത്. അവരുടെ വാക്കുകള്‍ മൂഢതയാല്‍ വിശ്വസിക്കുന്നവന്‍ ദുഃഖത്തിലകപ്പെടുന്നതാണ്. കാമികളെ രസിപ്പിക്കുന്ന സ്ത്രീകളുടെ വാക്കുകള്‍ അമൃതതുല്യമായിരിക്കും. എന്നാല്‍ അവരുടെ മനസ്സാകട്ടെ കത്തിയുടെ വായ്‌ത്തലപോലെ മൂര്‍ച്ചയേറിയതായിരിക്കും. സ്ത്രീകള്‍ക്ക്‌യാതൊരുവനിലും പ്രീതിയില്ല.
സംഹൃത്യവിത്തംതായാതാഃകുലടാ ബഹുഭര്‍ത്തൃകാഃ
ധുന്ധുകാരീ ബഭൂവാഥ മഹാന്‍ പ്രേതഃ കുകര്‍മ്മതഃ
വാത്യാരൂപധരോ നിത്യം ധാവന്‍ ദശദിശോളന്തരം
ശീതാതപപരിക്ലിഷ്‌ടോ നിരാഹാരഃ പിപാസിതഃ
ന ലേഭേ ശരണംക്വാപി ഹാ ദൈവേതി മുഹുര്‍വദന്‍
കിയത്കാലേന ഗോകര്‍ണ്ണോമൃതംലോകാദബുധ്യത
അനാഥംതംവിദിതൈ്വവഗയാശ്രാദ്ധമചീകരത്
യസ്മിംസ്തീര്‍ത്ഥേ തുസംയാതി തത്ര ശ്രാദ്ധമചീകരത്
ഏവം ഭ്രമന്‍ സ ഗോകര്‍ണ്ണഃസ്വപുരംസമുപേയിവാന്‍
രാത്രൗഗൃഹാങ്കണേസ്വപ്തുമാഗതോളലക്ഷിതഃ പരൈഃ
അനേകം ഭര്‍ത്താക്കന്മാരുള്ളവരായ ആ കുലടകള്‍ പണവും കൈക്കലാക്കി കടന്നുകളഞ്ഞു. ദുഷ്‌ക്കര്‍മ്മങ്ങളുടെ ഫലമായി ധുന്ധുകാരി ഒരു ഘോരപ്രേതമായിത്തീര്‍ന്നു. വായുരൂപം ധരിച്ച് തണുപ്പും വെയിലുമേറ്റ് കുഴങ്ങി. വിശപ്പിനാലും ദാഹത്താലും പീഢിതനായി ഒരിടത്തും ശരണംകിട്ടാതെ അയ്യോ ദൈവമേ എന്ന് അലമുറയിട്ട് അലഞ്ഞു തിരിയുകയായി. കുറച്ചുകാലംകഴിഞ്ഞ് ധുന്ധുകാരിമരിച്ച വാര്‍ത്ത ഗോകര്‍ണ്ണന്‍ കേട്ടു. അനാഥനായ ധുന്ധുകാരിക്കുവേണ്ടി ഗോകര്‍ണ്ണന്‍ ഗയാശ്രാദ്ധം നടത്തി. മാത്രമല്ല ചെല്ലുന്ന തീര്‍ത്ഥങ്ങളിലെല്ലാം ധുന്ധുകാരിക്കായി ശ്രാദ്ധം നടത്തി. ഒടുവില്‍ ഗോകര്‍ണ്ണന്‍ സ്വന്തം നാട്ടില്‍തിരിച്ചെത്തി. ആരുംകാണാതെ അദ്ദേഹം രാത്രിയില്‍ സ്വഗൃഹത്തിന്റെ മുറ്റത്തു ചെന്ന് കിടന്നുറങ്ങി.
…തുടരും
















