ഞാന്‍ നിന്റെ പ്രചോദനമാകട്ടെ. നിനക്കുവേണ്ടി ചിന്തിക്കട്ടെ. നിനക്കുവേണ്ടി സംസാരിക്കട്ടെ. നിനക്കുവേണ്ടി ശ്രവിക്കട്ടെ. നിന്റെ ജോലികളെല്ലാം ഞാന്‍ ചെയ്യട്ടെ. ഞാന്‍ നിന്റെ ഭാരം വഹിക്കാന്‍ ഉള്ളപ്പോള്‍ നീ എന്തിന് അവ ചുമക്കണം.
നിന്റെ എല്ലാ കര്‍മ്മങ്ങളുടെയും കര്‍ത്താവ് ഞാനാകണം. പക്ഷേ, നിന്നില്‍ ഒരു കര്‍ത്താവും നിക്ഷിപ്തമാണ്. ഈ ഭാരങ്ങള്‍ വഹിക്കാന്‍ എന്നെ വിളിക്കേണ്ട ചുമതല. ഇത് നീ നിറവേറ്റിയില്ലെങ്കില്‍ ഞാന്‍ നിസ്സഹായനാണ്. ഇത് നീ നിര്‍വഹിച്ചുകഴിഞ്ഞാല്‍, നിന്റെ സര്‍വ്വഭാരങ്ങളും ഞാന്‍ ചുമക്കും. എല്ലാ അനുഗ്രഹങ്ങളും നിന്നില്‍ വര്‍ഷിക്കുകയും ചെയ്യും
















