Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചതുര്‍ത്ഥോളദ്ധ്യായഃ വിപ്രമോക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2015, 08:56 pm IST
inSamskriti

ഏകദാ ഭഗിനീ തസ്യാസ്തദ്ഗൃഹംസ്വേച്ഛയാളളഗതം

   തദഗ്രേ കഥിതംസര്‍വ്വംചിന്തേയംമഹതീഹി മേ

ദുര്‍ബ്ബലാതേന ദുഃഖേന ഹ്യനുജേകരവാണികിം

സാബ്രവീ•മ ഗര്‍ഭോളസ്തിതംദാസ്യാമി പ്രസൂതിതഃ

താവത്കാലംസഗര്‍ഭേവഗുപ്താതിഷ്ഠഗൃഹേസുഖം

വിത്തംത്വംമത്പതേര്‍യച്ഛ സ തേദാസ്യതി ബാലകം

ഷാണ്മാസികോമൃതോബാല ഇതിലോകോവദിഷ്യതി

തം ബാലം പോഷയിഷ്യാമി നിത്യമാഗത്യതേഗൃഹേ

ഫലമര്‍പ്പയധേനൈ്വ ത്വം പരീക്ഷാര്‍ത്ഥംതുസാംപ്രതം

തത്തദാചരിതംസര്‍വ്വംതഥൈവസ്ത്രീസ്വഭാവതഃ    

അങ്ങനെയിരിക്കെ ഒരുദിവസം യാദൃശ്ചികമായി ധുന്ധുലിയുടെ അനിയത്തി അവിടെയെത്തി. ധുന്ധുലി അനിയത്തിയോട് വിവരങ്ങളെല്ലാം പറഞ്ഞു. ‘എനിക്കു വലിയ ചിന്തയാണ്. അനിയത്തീ, ആ  ദുഃഖത്താല്‍ വശംകെട്ട ഞാന്‍ എന്തുചെയ്യും? അനിയത്തി പറഞ്ഞു: ഞാന്‍ ഇപ്പോള്‍ഗര്‍ഭിണിയാണ്. പ്രസവിക്കുന്ന കുട്ടിയെ ജ്യേഷ്ഠത്തിക്കു തരാം. അതുവരെ ജ്യേഷ്ഠത്തി ഗര്‍ഭമുണ്ട് എന്ന ഭാവത്തില്‍ ഗൃഹത്തില്‍ സ്വസ്ഥമായിരിക്കുക. എന്റെ ഭര്‍ത്താവിന് ഭവതി കുറച്ചു പണം കൊടുക്കുകയാണെങ്കില്‍അദ്ദേഹം കുട്ടിയെ തരുന്നതാണ്. മറ്റുവല്ലവരും ചോദിച്ചാല്‍ ആറാം മാസത്തില്‍ പ്രസവിച്ചതുകൊണ്ട് കുട്ടി മരിച്ചുപോയി എന്നു പറയാം. എന്റെ കുട്ടിയെ ഇവിടെകൊണ്ടുവന്ന് ഞാന്‍ തന്നെ വളര്‍ത്തുന്നതാണ്. സന്ന്യാസിതന്ന പഴം പശുവിനു കൊടുക്കുക. ഫലിയ്‌ക്കുമോന്നു നോക്കാമല്ലോ. അനിയത്തിയുടെ വാക്കുകള്‍ ധുന്ധുലി അനുസരിച്ചു.

അഥ കാലേന സാ നാരീ പ്രസൂതാ ബാലകംതദാ

ആനീയ ജനകോ ബാലം രഹസ്യേ ധുന്ധുലീംദദൗ

തയാ ച കഥിതം ഭര്‍ത്രേ പ്രസൂതഃസുഖമര്‍ഭകഃ

ലോകസ്യസുഖമുത്പന്നമാത്മദേവ പ്രജോദയാത്    

ദദൗദാനം ദ്വിജാതിഭ്യോ ജാതകര്‍മ്മവിധായ ച

ഗീതവാദിത്രഘോഷോളഭൂത്തദ്ദ്വാരേമംഗളം ബഹു

ഭര്‍ത്തുരഗ്രേളബ്രവീദ്‌വാക്യംസ്തന്യം നാസ്തികുചേമമ

അന്യസ്തന്യേന നിര്‍ദുഗ്‌ദ്ധാ കഥം പുഷ്ണാമി ബാലകം

മത്സ്വസുശ്ച പ്രസൂതായാമൃതോ ബാലസ്തുവര്‍ത്തതേ

താമാകാര്യഗൃഹേ രക്ഷ സാ തേളര്‍ഭം പോഷയിഷ്യതി

പതിനാ തത്കൃതംസര്‍വ്വം പുത്രരക്ഷണഹേതവേ

പുത്രസ്യ ധുന്ധുകാരീതി നാമ മാത്രാ  പ്രതിഷ്ഠിതം

മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അനിയത്തി പ്രസവിക്കുകയുംകുട്ടിയെ ധുന്ധുലിയ്‌ക്കു ഉപായത്തില്‍ നല്‍കുകയും ചെയ്തു. ധുന്ധുലി താന്‍ സുഖമായി ഒരാണ്‍കുട്ടിയെ പ്രസവിച്ചുവെന്ന് ആത്മദേവനെ അറിയിച്ചു. ആത്മദേവനു പുത്രനുണ്ടായതറിഞ്ഞ് നാട്ടുകാരും സന്തോഷിച്ചു. ബാലന്റെ ജാതകര്‍മ്മം നടത്തി അദ്ദേഹം ബ്രാഹ്മണര്‍ക്കു നിരവധി ദാനങ്ങള്‍ നല്‍കി. അദ്ദേഹത്തിന്റെ ഗൃഹത്തിനു മുന്നില്‍ മംഗളഗീതം മുഴങ്ങി. ധുന്ധുലി പതിയോടു പറഞ്ഞു:  ‘ഹേ പ്രഭോ എന്റെ മുലയില്‍ അല്പംപോലും പാലില്ല. കുട്ടിക്ക്മറ്റുവല്ലവരുടേയും പാലുകൊടുക്കുന്നതെങ്ങനെ? എന്റെ അനിയത്തി പ്രസവിച്ചുവെങ്കിലും കുട്ടിമരിച്ചു പോയിരിക്കുന്നു. അതുകൊണ്ട് അവളെ വരുത്തിയാല്‍ നമ്മുടെ പുത്രനെ അവള്‍ നോക്കിക്കൊള്ളും. ആത്മദേവന്‍ അപ്രകാരം ചെയ്തുകൊള്ളാന്‍ അനുവദിച്ചു. പുത്രന് അവര്‍ ‘ധുന്ധുകാരി’ എന്ന് പേരിട്ടു.

ത്രിമാസേ നിര്‍ഗ്ഗതേചാഥ സാ ധേനുഃസുഷുവേളര്‍ഭകം

സര്‍വ്വാംഗസുന്ദരംദിവ്യം നിര്‍മ്മലം കനകപ്രഭം    

ദൃഷ്ട്വാ പ്രസന്നോവിപ്രസ്തു സംസ്‌ക്കാരാന്‍ സ്വയമാദധേ

മത്വാളളശ്ചര്യം ജനാഃ  സര്‍വ്വേദിദൃക്ഷാര്‍ത്ഥംസമാഗതാഃ    

ഭാഗ്യോദയോളധുനാ ജാതആത്മദേവസ്യ പശ്യത

ധേന്വാ ബാലഃ പ്രസൂതസ്തുദേവരൂപീതികൗതുകം    

ന ജ്ഞാതംതദ്രഹസ്യംതുകേനാപി വിധിയോഗതഃ

ഗോകര്‍ണ്ണംതംസുതംദൃഷ്ട്വാഗോകര്‍ണ്ണം നാമ ചാകരോത്    

പഴം തിന്ന പശു, മൂന്നുമാസം കഴിഞ്ഞപ്പോള്‍ സര്‍വ്വാംഗ സുന്ദരനും സ്വര്‍ണ്ണവര്‍ണ്ണത്തോടുകൂടിയവനും  നിര്‍മ്മലനുമായ ഒരു ദിവ്യകുമാരനെ പ്രസവിച്ചു. ഇത് കണ്ട് സന്തുഷ്ടനായ ബ്രാഹ്മണന്‍ ജാതകര്‍മ്മാദി സംസ്‌ക്കാരങ്ങളെല്ലാം ആ ബാലനു സ്വയം നടത്തി. ഈ ആശ്ചര്യസംഭവത്തെക്കുറിച്ചറിഞ്ഞ് ആളുകള്‍ വളരെയധികം വന്നുചേര്‍ന്നു. ”ആത്മദേവനിപ്പോള്‍ നല്ല കാലമാണ്. നോക്കൂ പശുവിന് ദേവരൂപിയായകുമാരനുണ്ടായിരിക്കുന്നു” എന്നിങ്ങനെ ആളുകള്‍ അത്ഭുതപ്പെട്ടു. എന്നാല്‍ ദൈവനിയോഗത്താല്‍ ഇത്എങ്ങിനെ സംഭവിച്ചുവെന്ന് ആര്‍ക്കും മനസ്സിലായില്ല. അതുരഹസ്യമായി തുടര്‍ന്നു. ബാലന്റെ ചെവികള്‍ പശുവിന്റേതുപോലെ നീണ്ടിരുന്നതിനാല്‍ ആ കുട്ടിക്ക് ഗോകര്‍ണ്ണന്‍ എന്നു പേരിട്ടു. (കേരളത്തിന്റെ വടക്കേ അതിരായ ഗോകര്‍ണ്ണം ക്ഷേത്രത്തിലെ പരമശിവന്റെ (മഹാബലേശ്വരന്റെ) ശിവലിംഗം രാവണന്‍ പിടിച്ചു വലിച്ചിളക്കിയെടുക്കാന്‍ ശ്രമിച്ചതു കാരണം പശുവിന്റെ ചെവിപോലെയായി. അന്നുമുതലാണ് ആ സ്ഥലം ഗോകര്‍ണ്ണമെന്ന് അറിയപ്പെട്ടുതുടങ്ങിയത്. ഈ കഥയിലെ സംഭവവികാസങ്ങള്‍ നടന്നതും ഗോകര്‍ണ്ണത്തില്‍വെച്ചാണ്. ഈ ഗോകര്‍ണ്ണനില്‍ നിന്നുമാണ് സ്ഥലനാമം ഗോകര്‍ണ്ണം എന്നായിത്തീര്‍ന്നത് എന്നൊരുവാദവുമുണ്ട്.)

…തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.