Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ജയന്തിയുടെ യുദ്ധപ്രഖ്യാപനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2015, 10:07 pm IST
in Vicharam

മൂന്ന് പതിറ്റാണ്ടുകാലം നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തയായിരുന്ന ജയന്തി നടരാജന്‍ ഇറ്റലിക്കാരിയായ സോണിയ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ കെട്ടിപ്പടുത്ത ‘റോമന്‍ സാമ്രാജ്യ’ത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച് കോണ്‍ഗ്രസില്‍നിന്ന് പുറത്തുവന്ന് ചരിത്രത്തില്‍ ഇടംനേടിയിരിക്കുകയാണ്. വന്ദ്യവയോധികനായിരുന്ന സീതാറാം കേസരിയെ കോണ്‍ഗ്രസ് അധ്യക്ഷപദവിയില്‍നിന്ന് സോണിയയും സംഘവും അപമാനിച്ച് ഇറക്കിവിടുകയായിരുന്നല്ലോ.

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിനിടെ സ്വന്തം ഇരിപ്പിടത്തില്‍നിന്ന് മൂത്രമൊഴിക്കാന്‍ എഴുന്നേറ്റുപോയ കേസരിയെ ബാത്ത്‌റൂമില്‍ പൂട്ടിയിട്ട് പാര്‍ട്ടിയുടെ അദ്ധ്യക്ഷപദവി അപഹരിക്കുകയായിരുന്നു സോണിയ. അധികാരത്തിനുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് കോണ്‍ഗ്രസ് നേതാക്കളെങ്കിലും ഇത്ര ലജ്ജാവഹമായ ഒരു പ്രവൃത്തി മറ്റാരും ചെയ്തിട്ടുള്ളതായി അറിവില്ല. സോണിയാ സംഘത്തില്‍നിന്ന് ഇത്തരമൊരു അനുഭവം ഉണ്ടാവുന്നതിനുമുമ്പ് ‘റോമന്‍ സാമ്രാജ്യ’ത്തിന് ശക്തമായ തിരിച്ചടി നല്‍കിയ ജയന്തി നടരാജന്‍ അഭിനന്ദനമര്‍ഹിക്കുന്നു.

സോണിയയുടെ രാഷ്‌ട്രീയജീവിതവും വലിയൊരളവോളം വ്യക്തിജീവിതവും നുണകള്‍ക്കുമേല്‍ പടുത്തുയര്‍ത്തിയിട്ടുള്ളതാണ്. മകന്‍ രാഹുലിന്റെ കാര്യത്തിലും ഇത് സത്യമാണ്. രാഹുലിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് തനിക്ക് ജയന്തി നടരാജനെഴുതിയ കത്ത് പുറത്തായതോടെ പരിഭ്രാന്തയായ സോണിയ, ജയന്തിയെ നേരിടാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ വന്‍നിരയെത്തന്നെയാണ് രംഗത്തിറക്കിയത്. അഭിഷേക് മനു സിംഗ്‌വി, ദ്വിഗ്‌വിജയസിംഗ്, ആനന്ദ് ശര്‍മ, വീരപ്പമൊയ്‌ലി, മനീഷ് തിവാരി, ശോഭ ഓജ… ജയന്തിയെ അക്ഷരാര്‍ത്ഥത്തില്‍ ചെന്നായ്‌ക്കള്‍ക്ക് എറിഞ്ഞുകൊടുക്കുകയായിരുന്നു സോണിയ. കോണ്‍ഗ്രസ് നേതാവായിരുന്ന തമിഴ്‌നാട്ടിലെ അവസാന കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭസ്തവത്‌സലത്തിന്റെ ചെറുമകളും മുപ്പത് വര്‍ഷം പാര്‍ട്ടി വക്താവുള്‍പ്പെടെ നിരവധി പദവികള്‍ വഹിച്ചയാളും മുന്‍ കേന്ദ്രമന്ത്രിയുമായ ഒരു വനിതയെ ഈ ‘ചെന്നായ്‌ക്കള്‍’ ശരിക്കും കടിച്ചുകുടയുകതന്നെ ചെയ്തു.

നുണകള്‍കൊണ്ടായിരുന്നു ഈ ആക്രമണം. ഇതില്‍ ഒട്ടും നിലവാരമില്ലാത്തത് കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവും ജെപിസി അധ്യക്ഷനായിരുന്നുകൊണ്ട് സോണിയാ ഗാന്ധിയെ 2 ജി സ്‌പെക്ട്രം കുംഭകോണക്കേസില്‍നിന്ന് രക്ഷിക്കുകവഴി പാര്‍ട്ടി വക്താവിന്റെ പദവി ലഭിക്കുകയും ചെയ്ത പി.സി.ചാക്കോയുടേതായിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റായ സോണിയാജിയോ വൈസ് പ്രസിഡന്റായ രാഹുല്‍ജിയോ പത്ത് വര്‍ഷം നീണ്ട യുപിഎ ഭരണത്തിലോ സര്‍ക്കാര്‍ നയങ്ങളിലോ ഒരിക്കല്‍പ്പോലും ഇടപെട്ടുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും ആരോപിച്ചിട്ടില്ല എന്നാണ് ചാക്കോയുടെ വലിയ വായില്‍നിന്നുവന്ന നട്ടാല്‍ മുളയ്‌ക്കാത്ത നുണ.

കേന്ദ്ര വനം-പരിസ്ഥിതി സഹമന്ത്രി സ്ഥാനത്തുനിന്നുള്ള തന്റെ രാജിക്കിടയാക്കിയ സംഭവവികാസങ്ങള്‍ വിവരിച്ചുകൊണ്ട് 2014 നവംബര്‍ അഞ്ചിന് സോണിയക്കെഴുതിയ ദീര്‍ഘമായ കത്തില്‍ രാഹുല്‍ ഗാന്ധി എങ്ങനെയാണ് തന്റെ വകുപ്പില്‍ നിയമവിരുദ്ധമായി ഇടപെട്ടിരുന്നതെന്ന് ജയന്തി കൃത്യമായി ചൂണ്ടിക്കാട്ടുന്നുണ്ട്. വേദാന്ത കമ്പനിക്ക് ഖനനത്തിന് അനുമതി നല്‍കിയ ഒഡീഷയിലെ നിയാംഗിരി സന്ദര്‍ശിച്ച് സ്വകാര്യ കുത്തകകള്‍ക്കുവേണ്ടി ആദിവാസികളുടെ താല്‍പ്പര്യം ബലികഴിക്കില്ലെന്നും പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധി താന്‍ മന്ത്രി സ്ഥാനം രാജിവച്ചതിനെത്തുടര്‍ന്ന് വ്യവസായികളുടെ (ഫിക്കി) ഒരു യോഗത്തില്‍ പങ്കെടുത്തുകൊണ്ട് ഇനിമുതല്‍ ഇത്തരം പദ്ധതികള്‍ക്ക് യാതൊരു വിധത്തിലുള്ള തടസ്സമോ കാലതാമസമോ ഉണ്ടാവില്ലെന്ന് പറഞ്ഞതായാണ് ജയന്തി കത്തില്‍ വിവരിക്കുന്നത്.

ജയന്തി മന്ത്രിയായിരുന്നുതാണ് പദ്ധതികള്‍ക്ക് പാരിസ്ഥിതികാനുമതി ലഭിക്കാനുള്ള തടസ്സമെന്നും അതിപ്പോള്‍ നീങ്ങിയിരിക്കുകയാണെന്നും സ്വകാര്യ കുത്തകകളെ ബോധ്യപ്പെടുത്തുകയായിരുന്നു രാഹുലെന്നാണ് ജയന്തി പറയുന്നത്. കാര്യങ്ങള്‍ ഇങ്ങനെ പകല്‍പോലെ വ്യക്തമായിരുന്നിട്ടും സര്‍ക്കാര്‍ കാര്യങ്ങളില്‍ രാഹുല്‍ ഇടപെട്ടതായി ഒരൊറ്റ സംഭവം പോലുമില്ലെന്ന് പറയാന്‍ ധൈര്യം കാണിച്ച ചാക്കോയുടെ തൊലിക്കട്ടി സമ്മതിച്ചുകൊടുക്കണം. ഇത്തരം രാഷ്‌ട്രീയ കാണ്ടാമൃഗങ്ങളാണല്ലോ സോണിയാ കോണ്‍ഗ്രസിന്റെ രക്ഷകര്‍.

യുപിഎ ഭരണകാലത്ത് ഉടനീളം അമ്മയും മകനും സര്‍ക്കാര്‍ നയങ്ങളിലും ഭരണകാര്യങ്ങളിലും നിയമവിരുദ്ധമായി ഇടപെട്ടതിന്റെ എത്രയെത്ര സംഭവങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്. സര്‍ക്കാരിന്റെ അധികാരം കയ്യാളാന്‍ രൂപീകരിച്ച ദേശീയ ഉപദേശക സമിതിയുടെ അധ്യക്ഷയെന്ന നിലയ്‌ക്ക് കാബിനറ്റ് മന്ത്രിമാര്‍ കൈകാര്യം ചെയ്യുന്ന ഫയലുകള്‍ പരിശോധിക്കാന്‍ സോണിയക്ക് അധികാരമുണ്ടായിരിക്കുമെന്ന് ഒന്നാം യുപിഎ സര്‍ക്കാരില്‍ നിയമമന്ത്രിയായിരുന്ന എച്ച്.ആര്‍.ഭരദ്വാജ് പാര്‍ലമെന്റില്‍ തന്നെ പ്രഖ്യാപിക്കുകയുണ്ടായി.

സോണിയയുടെ അനുമതിയില്ലാതെ പ്രധാനപ്പെട്ട ഒരു ഫയലിലും പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ് ഒപ്പുവച്ചിരുന്നില്ലെന്ന് മന്‍മോഹന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരു എഴുതിയ ‘ദ ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍’ എന്ന പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്. വനം-പരിസ്ഥിതി മന്ത്രി സ്ഥാനത്തുനിന്നുള്ള ജയന്തിയുടെ രാജിയും സോണിയ-രാഹുല്‍ ഇടപെടല്‍ കൊണ്ടായിരുന്നു. 2013 ഡിസംബര്‍ 20 ന് ജയന്തിയെ ഓഫീസിലേക്ക് വിളിച്ചുവരുത്തി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞത് ഇങ്ങനെയാണ്: ”ജയന്തി, പാര്‍ട്ടി പ്രവര്‍ത്തനത്തിന് താങ്കളുടെ സേവനം ആവശ്യമുണ്ടെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് എന്നോട് പറഞ്ഞിരിക്കുന്നു.” ഇതിനായി താന്‍ എന്തുചെയ്യണമെന്ന് ജയന്തി ചോദിച്ചപ്പോള്‍ ”താങ്കള്‍ രാജിവയ്‌ക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു” എന്നായിരുന്നു മന്‍മോഹന്റെ മറുപടി.

രാജിയോ? എപ്പോള്‍, എന്ന്? അത്ഭുതത്തോടെ ജയന്തി ആരാഞ്ഞു. ‘ഇന്നുതന്നെ’ എന്നായിരുന്നു മന്‍മോഹന്റെ മറുപടി. കോണ്‍ഗ്രസ് പ്രസിഡന്റ് ഇത് ആഗ്രഹിക്കുന്നുണ്ടോ എന്ന് വീണ്ടും ചോദിച്ചപ്പോള്‍ ഉണ്ട് എന്നായിരുന്നു മന്‍മോഹന്റെ പ്രതികരണം. ഇതേ സോണിയയെക്കുറിച്ചാണ് കോണ്‍ഗ്രസ് പ്രസിഡന്റ് സര്‍ക്കാര്‍ കാര്യങ്ങളില്‍ ഇടപെട്ടിരുന്നില്ലെന്ന് ചാക്കോ സ്തുതിഗീതം ആലപിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് 100 ദിവസം മാത്രം ബാക്കിനില്‍ക്കെ പാര്‍ട്ടി പ്രവര്‍ത്തനത്തിനെന്നു പറഞ്ഞ് രാജിവെപ്പിച്ചശേഷം ജയന്തിക്ക് ചുമതലയൊന്നും നല്‍കിയില്ല. എന്നുമാത്രമല്ല, പാര്‍ട്ടി വക്താവു സ്ഥാനത്തുനിന്നുപോലും അവരെ മാറ്റുകയുണ്ടായി. എന്ത് തെറ്റ് ചെയ്തിട്ടാണ് തന്നെ മാറ്റിയതെന്നും നേരില്‍ കാണാന്‍ താല്‍പ്പര്യമുണ്ടെന്നും ആരാഞ്ഞ് ജയന്തി അയച്ച എസ്എംഎസിന് ‘തിരക്കിലാണ്’, കുറച്ചുകഴിഞ്ഞുകാണാം എന്നായിരുന്നുവത്രെ രാഹുലിന്റെ മറുപടി.

സോണിയക്കെഴുതിയ കത്ത് പുറത്താവുകയും പാര്‍ട്ടിയില്‍നിന്ന് ജയന്തി ഉടന്‍ രാജിവെയ്‌ക്കുമെന്ന വാര്‍ത്ത പരക്കുകയും ചെയ്തതോടെ ‘ജയന്തിയുമായി രാഹുല്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു” എന്നാണ് ഒരു ചാനലില്‍ പ്രത്യക്ഷപ്പെട്ട ബ്രേക്കിംഗ് ന്യൂസ്. പാര്‍ട്ടിയില്‍നിന്നുള്ള രാജി എങ്ങനെയെങ്കിലും തടയുകയായിരുന്നില്ലേ ഇതിന്റെ ലക്ഷ്യം? മന്ത്രി സ്ഥാനത്തുനിന്ന് പുറത്തായശേഷം ഒരുദിവസം സോണിയയെ സന്ദര്‍ശിച്ച ജയന്തിയോട് അവര്‍ നിര്‍ദ്ദേശിച്ചത് ‘മാധ്യമങ്ങളോട് ഒന്നുംപറയരുത്’ എന്നായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച് ഒരിക്കല്‍ക്കൂടി അധികാരത്തില്‍വന്ന് മകനെ പ്രധാനമന്ത്രി സ്ഥാനത്തു പ്രതിഷ്ഠിക്കാമെന്നായിരുന്നു സോണിയ സ്വപ്‌നം കണ്ടത്. അധികാരം കൈപ്പിടിയിലൊതുങ്ങിയാല്‍ ‘ജയന്തിമാരെ’ കൈകാര്യം ചെയ്യാമെന്നും സോണിയ കണക്കുകൂട്ടി. അധികാരം ലഭിക്കുന്നതിനുമുമ്പ് രാജിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജനങ്ങള്‍ അറിയരുതെന്ന് സോണിയക്ക് നിര്‍ബന്ധമുണ്ടായിരുന്നു. കാരണം മകന്റെ ഭാവി അതോടെ തീരുമെന്നും അവര്‍ ഭയപ്പെട്ടു.

അഴിമതി നടത്തിയതിനാണ് ജയന്തിയെ മന്ത്രിസ്ഥാനത്തുനീക്കിയതെന്നാണ് സോണിയ ബ്രിഗേഡ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ഇതാണ് ശരിയെങ്കില്‍ എന്തുകൊണ്ട് അവര്‍ക്കെതിരെ നടപടിയെടുത്തില്ല? ഈ ചോദ്യത്തിന് ഒരു കോണ്‍ഗ്രസ് നേതാവും മറുപടി പറയുന്നില്ല. മന്ത്രിസ്ഥാനമൊഴിഞ്ഞ് ഒരു വര്‍ഷവും ഒരുമാസവും കഴിഞ്ഞ് ജയന്തിയെ അഴിമതിക്കാരിയായി ചിത്രീകരിക്കുന്നത് രാഷ്‌ട്രീയ സദാചാരത്തിന് ചേര്‍ന്നതല്ല.

ഒമ്പത് വര്‍ഷത്തിനിടെ 3.75 ലക്ഷം കോടിരൂപയുടെ അഴിമതികള്‍ നടന്ന ഒരു സര്‍ക്കാരില്‍നിന്ന് അഴിമതിയുടെ പേരില്‍ ഒരു മന്ത്രിയെ പുറത്താക്കിയെന്ന് പറയുന്നതുതന്നെ ഒരു ഫലിതമാണ്. ജയന്തി നടരാജന്റെ കാര്യത്തില്‍ നടന്നിരിക്കാനിടയുള്ളത് മറ്റൊന്നാണ്. അഴിമതിയുടെ വിഹിതം എത്തേണ്ടിടത്ത് എത്തിക്കാതിരുന്നതാവാം ജയന്തി ചെയ്ത കുറ്റം. ആന്ധ്രയിലെ ജഗന്‍മോഹന്‍ റെഡ്ഢി സോണിയയുടെ കണ്ണില്‍ ഇതേ കുറ്റം ചെയ്തയാളാണ്. ആന്ധ്രയെ സുവിശേഷവല്‍ക്കരിക്കാന്‍ ശ്രമിച്ച അച്ഛന്‍ സാമുവല്‍ രാജശേഖര റെഡ്ഢി കുന്നുകൂട്ടിയ സഹസ്രകോടികളുടെ സമ്പാദ്യം പങ്കുവയ്‌ക്കാന്‍ തയ്യാറാവാതിരുന്നതാണ് ജഗന്‍മോഹന് വിനയായതും ജയിലില്‍ പോകേണ്ടിവന്നതും. ജയന്തി മന്ത്രിയായിരിക്കെ വകുപ്പിനെതിരെ രാഹുല്‍ ഉയര്‍ത്തിയിരുന്ന ആരോപണങ്ങള്‍ വീരപ്പമൊയ്‌ലി പകരക്കാരനായി എത്തിയതോടെ അപ്രത്യക്ഷമായത് മറ്റ് പല വകുപ്പുകളും കൃത്യമായി എത്തിച്ചിരുന്ന’സോണിയാ ടാക്‌സ്’ പരിസ്ഥിതിമന്ത്രാലയത്തില്‍നിന്നും ലഭിച്ചു തുടങ്ങിയതിനാലാവണം.

1996 ലാണ് സോണിയ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തെത്തുന്നത്. സോണിയയുടെ വാഴ്ചയ്‌ക്ക് നാടകീയമായി പാതയൊരുക്കുകയായിരുന്നു. രാജീവ് ഗാന്ധിക്ക് പകരക്കാരായി കരുതപ്പെട്ടിരുന്ന മാധവറാവു സിന്ധ്യയുടേയും രാജേഷ് പൈലറ്റിന്റേയും അകാല മരണങ്ങളും, സോണിയക്കെതിരെ പ്രചാരണം നടത്തിയിരുന്ന ജിതേന്ദ്ര പ്രസാദയുടെ അപ്രതീക്ഷിത മരണവും യാദൃശ്ചികമായിരുന്നുവെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ കരുതുന്നില്ല.

മാധവറാവു സിന്ധ്യ കൊല്ലപ്പെട്ട വിമാനാപകടത്തിന്റേയും രാജേഷ് പൈലറ്റ് കൊല്ലപ്പെട്ട വാഹനാപകടത്തിന്റെയും കാരണം ഇപ്പോഴും ദുരൂഹമായി തുടരുന്നു. സോണിയയുടെ നേതൃത്വത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ ശേഷിയുള്ള ശരദ്പവാര്‍ കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച് അകന്നുപോയി. പ്രണബ് മുഖര്‍ജിയാവട്ടെ രാഷ്‌ട്രപതിഭവനില്‍ എത്തുന്നതുവരെ നെഹ്‌റു കുടുംബത്തോടുള്ള വിധേയത്വം കാത്തുസൂക്ഷിച്ചു.

സീതാറാം കേസരിയെ കോണ്‍ഗ്രസ് അധ്യക്ഷപദവിയില്‍നിന്ന് അപമാനിച്ചിറക്കിവിടാന്‍ പ്രണബ് മുഖര്‍ജി, ശരദ് പവാര്‍, ജിതേന്ദ്ര പ്രസാദ, എ.കെ.ആന്റണി എന്നിവരെയാണ് സോണിയ കൂട്ടുപിടിച്ചത്. കേസരി പ്രസിഡന്റായി തുടര്‍ന്നാല്‍ പാര്‍ട്ടിയില്‍ തങ്ങള്‍ക്ക് അര്‍ഹമായ സ്ഥാനം നഷ്ടമാകുമെന്ന് ഇവര്‍ ഭയപ്പെട്ടു. ഈ അരക്ഷിതാവസ്ഥ സോണിയ മുതലാക്കുകയായിരുന്നു. ഇപ്പോള്‍ മകന് വഴിയൊരുക്കാന്‍ ആനന്ദ് ശര്‍മ, അജയ് മാക്കന്‍, ദ്വിഗ്‌വിജയ് സിംഗ്, അഭിഷേക് മനു സിംഗ്‌വി എന്നിവരെ ഉപയോഗിക്കുകയാണ് സോണിയ. രാഹുലിനെ തുറന്നുകാട്ടിക്കൊണ്ട് പാര്‍ട്ടിയില്‍നിന്ന് രാജിവച്ച ജയന്തി നടരാജനെ നേരിടാന്‍ ഈ നേതാക്കളെ സോണിയ കയറൂരിവിടുകയായിരുന്നു. ജയന്തിയെ നിശബ്ദയാക്കാന്‍ ഇവര്‍ പരസ്പരം മത്സരിക്കുകതന്നെ ചെയ്തു.

തന്റെ കളിപ്പാവയായി മന്‍മോഹന്‍സിങ്ങിനെ പ്രധാനമന്ത്രിസ്ഥാനത്തു പ്രതിഷ്ഠിക്കുന്നതില്‍ വിജയിച്ച സോണിയയ്‌ക്ക് മകന്റെ കാര്യത്തില്‍ വിജയിക്കുക എളുപ്പമല്ല. കാരണം രണ്ടും കല്‍പ്പിച്ചാണ് ജയന്തി ഇറങ്ങിത്തിരിച്ചിട്ടുള്ളത്. ”രാഹുല്‍ ഗാന്ധിയുടെ ഓഫീസും താനുമായി നടത്തിയ എല്ലാ ആശയവിനിമയങ്ങളുടേയും വിവരങ്ങള്‍ പുറത്തുവിടാന്‍ ഞാന്‍ മടിക്കില്ല” എന്ന് ‘ടൈംസ് നൗ’ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജയന്തി പറഞ്ഞതും ‘മാധ്യമങ്ങളോട് സംസാരിക്കരുത്’ എന്ന സോണിയയുടെ അഭ്യര്‍ത്ഥനയും കൂട്ടിവായിച്ചാല്‍ സോണിയ എന്ന ആന്റോണിയോ മെയ്‌നോയുടെ മകന്‍ രാഹുല്‍ഗാന്ധി എന്ന റൗള്‍ വിന്‍സിയുടെ നില പരുങ്ങലിലാണെന്ന് കരുതേണ്ടിയിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

India

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

Kerala

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു
World

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

Kerala

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

പുതിയ വാര്‍ത്തകള്‍

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

സോമനാഥും ഭാരത ചൈതന്യവും!

തുടരും, എന്‍ഡിഎയുടെ വിജയക്കുതിപ്പ്…

മമതയുടെ തീക്കളിയില്‍ മറഞ്ഞിരിക്കുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.