Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ബ്രഹ്മനിഷ്ഠനായിരുന്ന ഒരാള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2015, 09:55 pm IST
inVicharam

വേദാന്താചാര്യനായ പ്രൊഫ. ജി. ബാലകൃഷ്ണന്‍നായരുടെ ദേഹവിയോഗം സംഭവിച്ചിട്ട് ഇന്ന് നാലുവര്‍ഷം തികയുന്നു.

പ്രൊഫ. ജി.ബാലകൃഷ്ണന്‍നായര്‍ എന്ന മഹാജ്ഞാനിയുടെ ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ വായിച്ചിട്ടുള്ളവരും പ്രഭാഷണങ്ങള്‍ ശ്രവിച്ചിട്ടുള്ളവരും അദ്ദേഹത്തെ വലിയ വേദാന്താചാര്യനായി കാണുന്നു. ആ മഹാമനീഷിയുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയവര്‍ അദ്ദേഹത്തെ സ്ഥിതപ്രജ്ഞനെന്നു വിളിക്കുന്നു. ആ മഹാഗുരുവുമായി അടുത്തിടപഴകിയവരാകട്ടെ അദ്ദേഹത്തെ “’ആധുനികകാലത്തെ രമണ മഹര്‍ഷി’ എന്നു വിശേഷിപ്പിക്കുന്നു.

തികച്ചും സാധാരണമായ ജീവിതസാഹചര്യങ്ങളില്‍ നിന്നാണ് പ്രൊഫ. ജി. ബാലകൃഷ്ണന്‍നായര്‍ നാം ഇന്നറിയുന്നനിലയില്‍ എത്തിച്ചേര്‍ന്നത്. കേരളത്തിലെ വിവിധ കോളേജുകളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ച  ബാലകൃഷ്ണന്‍നായര്‍ ആദ്യകാലത്ത് സാഹിത്യമേഖലയിലും കുറെക്കാലം സാമൂഹിക സേവനരംഗങ്ങളിലും സജീവമായി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, ഇതിനിടയില്‍ ഇളയമകന്‍ അരവിന്ദന്റെ മരണം അദ്ദേഹത്തിന്റെ ജീവിതത്തെയാകെ മാറ്റിമറിച്ചു.

ഈശ്വരനാമം ഉച്ചരിച്ചുകൊണ്ട് ദേഹം ഉപേക്ഷിച്ച മകന്റെ മരണം അദ്ദേഹത്തിന്റെ സത്യാന്വേഷണത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമായി മാറി. ഇക്കാലത്താണ് അദ്ദേഹം ഗീത, ബ്രഹ്മസൂത്രഭാഷ്യം,  ഉപനിഷത്തുകള്‍ എന്നിവയെല്ലാം ആഴത്തില്‍ പഠിച്ചതും ആദ്ധ്യാത്മിക രചനകള്‍ ആരംഭിച്ചതും.

1982-ല്‍ ഭഗവദ്ഗീത ശിവാരവിന്ദം ഭാഷ്യം പ്രസിദ്ധപ്പെടുത്തി. ഇന്നുവരെ ഇറങ്ങിയിട്ടുള്ള ഗീതാഭാഷ്യങ്ങളില്‍ ശിവാരവിന്ദം ഭാഷ്യംപോലെ ഇത്ര യുക്തിസഹവും ശാസ്ത്രീയവും സുതാര്യവും ലളിതവുമായ മറ്റൊരു ഗീതാഭാഷ്യം ഉണ്ടായിട്ടില്ലെന്ന് പണ്ഡിതന്മാരും ജ്ഞാനികളും ഒന്നുപോലെ അഭിപ്രായപ്പെടുന്നു. തുടര്‍ന്ന്, വേദാന്തദര്‍ശനം ഉപനിഷദ് സ്വാദ്ധ്യായം (മൂന്നുഭാഗങ്ങള്‍), ഭാഷ്യപ്രദീപം ബ്രഹ്മസൂത്രഭാഷ്യാനുവാദം, വാസിഷ്ഠസുധ-യോഗവാസിഷ്ഠസാരം, ഭാഗവത ഹൃദയം, രണ്ടുവിദ്യാരണ്യ കൃതികള്‍ (പഞ്ചദശി, ജീവന്മുക്തി വിവേകം), രണ്ടു മലയാള മാമറകള്‍ (ഹരിനാമകീര്‍ത്തനം, ജ്ഞാനപ്പാന), പ്രൗഢാനുഭൂതി പ്രകരണ പ്രകാശിക എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചു.

1980ല്‍ ശിവഗിരി ബ്രഹ്മവിദ്യാലയത്തില്‍ മുഖ്യാചാര്യനായി. അക്കാലത്താണ് ശ്രീനാരായണഗുരുവിന്റെ പത്തുകൃതികള്‍ വ്യാഖ്യാനസഹിതം പത്തു വാല്യങ്ങളായി പ്രസിദ്ധപ്പെടുത്തിയത്.

പ്രൊഫ. ബാലകൃഷ്ണന്‍നായരുടെ ഗീതാവ്യാഖ്യാനംപോലെതന്നെ ആദ്ധ്യാത്മിക കേരളത്തിന്റെ മുഴുവന്‍ ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റിയതാണ് അദ്ദേഹത്തിന്റെ ഗുരുദേവകൃതികളുടെ വ്യാഖ്യാനങ്ങളും. പ്രൊഫ. എസ്. ഗുപ്തന്‍നായര്‍ ‘മനസാ സ്മരാമി’ എന്ന ആത്മകഥയില്‍ എഴുതുന്നു: ”സാമൂഹിക പരിഷ്‌കര്‍ത്താവ്, നവോത്ഥാന നായകന്‍ എന്നെല്ലാം ആയിരം നാവുകളാല്‍ ആവര്‍ത്തിക്കാറുള്ളതുകൊണ്ട് കേട്ടവര്‍ കേട്ടവര്‍ വിസ്മരിച്ചുപോയ ശ്രീനാരായണഗുരുവിന്റെ യഥാര്‍ത്ഥ മഹത്വം അദ്വൈതത്തിന്റെ സനാതനമായ അടിത്തറയിലാണ് നിലകൊള്ളുന്നതെന്ന് ഓര്‍മ്മിപ്പിച്ചതിന് ബൗദ്ധിക കേരളം ബാലകൃഷ്ണന്‍ നായര്‍ക്കു കൃതജ്ഞത പറയണം.”

ബ്രഹ്മനിഷ്ഠനായ പ്രൊഫ. ബാലകൃഷ്ണന്‍നായര്‍ തന്റെ ദേഹവിയോഗത്തിനും എത്രയോ മുന്‍പ്, ദൃഢമായ സ്വരത്തില്‍ ഇങ്ങനെ പറയുമായിരുന്നു:”എന്റെ അനുസ്യൂതമായ സത്യാന്വേഷണത്തിലൂടെ ഞാന്‍ എത്തേണ്ടിടത്ത് എത്തി. ഇനി ഒന്നും ചെയ്യാനില്ല. ജീവിതത്തില്‍ ഞാന്‍ ധന്യനാണ്. ഈ ശരീരം എപ്പോള്‍ എവിടെ വീണുപോയാലും അത്യന്തം സന്തോഷം.”

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

പുതിയ വാര്‍ത്തകള്‍

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.