Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സൂക്ഷിക്കുക-ഇവര്‍ മതേതരന്മാരല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2015, 09:14 pm IST
in Vicharam

ലോകത്തെ നടുക്കിയ സംഭവമാണ്. പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് ഒരു പത്രസ്ഥാപനമാക്രമിച്ച് അതു ചെയ്തവരെ ചുട്ടുകൊന്നു. എന്നാല്‍ കൊച്ചി ബിനാലെയില്‍ പുരോഗമന മതേതര ആവിഷ്‌കാര സ്വാതന്ത്ര്യ കൂട്ടായ്‌മ പ്രതിഷേധിച്ചത് മാതോരുഭാഗന്‍ എന്ന നോവലിന്റെ കോപ്പി കത്തിച്ചവര്‍ക്കെതിരെയായിരുന്നു. എന്താണിങ്ങനെയെന്നു വായനക്കാര്‍ സംശയിക്കേണ്ട. അവിടെ മനുഷ്യനെ കത്തിച്ചത് മുസ്ലിങ്ങളായിരുന്നു.ഇവിടെ നോവലിന്റെ കോലം കത്തിച്ചതോ ഹിന്ദുക്കള്‍…ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ തത്വശാസ്ത്രമനുസരിച്ച് മനുഷ്യനേക്കാള്‍ വലുതാണ് കോലം. പോരെങ്കില്‍ അതു കത്തിച്ച ഹിന്ദുക്കളോ വഴിവക്കിലെ വിലകെട്ട ചെണ്ടകള്‍… ആര്‍ക്കും കൊട്ടാം, ചോദിക്കാന്‍ വന്നാല്‍ ആര്‍എസ്എസ് അജണ്ടയെന്ന് ഫാസിസ്റ്റ് തെറി വിളിക്കാം!

മാതോരുഭാഗന്റെ കൂട്ടവായനയിലൂടെ ചെണ്ടകൊട്ടാന്‍ ഹിന്ദുവിന്റെ മുതുകത്തു കയറിയവരിലൊരാള്‍ മുസ്ലിമായ സംവിധായകന്‍ കമല്‍ ആയിരുന്നു. ധൈര്യം നോക്കൂ! മറിച്ച് സ്വന്തം പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരച്ചു പ്രതിഷേധിക്കാനായിരുന്നുവെങ്കില്‍ കമാലുദ്ദീന്‍ വരുമായിരുന്നോ? കൂട്ടവായനക്ക് പ്രത്യാഘാതമൊന്നുമുണ്ടായില്ല. പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരച്ചിരുന്നെങ്കിലോ? ചോദ്യം, കൃത്യമായ വര്‍ഗീയ അജണ്ടയോടെ കൃത്യം നടപ്പാക്കിയ പ്രതിഷേധ കൂട്ടായ്‌മയോടല്ല, അവരുടെ മുഖംമൂടിക്കുള്ളിലെ വര്‍ഗീയ അജണ്ട തിരിച്ചറിഞ്ഞിരിക്കേണ്ട സാധാരണ പൗരന്മാരോടാണ്.

ബിജെപി അധികാരത്തിലേറുമ്പോഴൊക്കെ അതിര്‍ത്തിയില്‍ പാക് തോക്കുകള്‍ കൂടുതല്‍ ഉച്ചത്തില്‍ ശബ്ദിക്കാന്‍ തുടങ്ങും. ബോംബുമായി നടക്കുന്ന മതതീവ്രവാദികള്‍ സജീവമാകും. അവരെ സാധൂകരിക്കുന്ന ഒരന്തരീക്ഷം ഭാരതത്തിനകത്ത് ഉണ്ടാകേണ്ടതുണ്ട്. ഹിന്ദുത്വ അജണ്ടയെന്ന ഊഹാപോഹം പരത്തി, ന്യൂനപക്ഷവേട്ടയെന്ന പ്രതീതി സൃഷ്ടിച്ച് അത് സാക്ഷാത്കരിക്കുകയാണ് മേല്‍പ്പറഞ്ഞ സാംസ്‌കാരികപ്പടയുടെ ദൗത്യം.

പിതൃശൂന്യത, മനുഷ്യാവകാശ ലംഘനം, ഫാസിസം തുടങ്ങിയവ സാംസ്‌കാരികപ്പടകള്‍ ”ചൂയിങ്ഗം” പോലെ നിരന്തരം വായിലിട്ടു ചവയ്‌ക്കുന്ന പദങ്ങളാണല്ലൊ. ചെലവാകുന്നിടത്ത് ഭരണഘടനയും ഉയര്‍ത്തിക്കാട്ടും. അവസരസമത്വമല്ലേ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന സങ്കല്‍പ്പം?

ഒരാള്‍ക്കു മതം മാറ്റാന്‍ അവകാശമുണ്ടെങ്കില്‍ മറ്റേ ആള്‍ക്കും അതുണ്ട്. ക്രിസ്ത്യാനിയും മുസ്ലിമും കൂട്ട മതംമാറ്റങ്ങള്‍ നടത്തുമ്പോള്‍ മിണ്ടാതിരിക്കുന്നവര്‍ ഹിന്ദുക്കള്‍ പ്രതിരോധിക്കാനിറങ്ങിയപ്പോള്‍ മുറവിളി കൂട്ടിയത് ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവസരസമത്വത്തിന്റെ നഗ്നമായ ലംഘനമല്ലേ?

സമൂഹത്തില്‍ വളര്‍ന്നുവന്ന് പ്രതിപക്ഷം ഏറ്റെടുക്കുകയായിരുന്നില്ല, ഘര്‍വാപസിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍: മറിച്ച് ഭരണഘടന തൊട്ടു സത്യംചെയ്ത എംപിമാര്‍ പാര്‍ലമെന്റില്‍ വളര്‍ത്തിയെടുത്ത് പുറത്തേക്കുതള്ളിയ മാലിന്യമാണ്. അതിന്റെ യുക്തിരാഹിത്യവും രാഷ്‌ട്രീയ അജണ്ടയും വിവേചിച്ചറിഞ്ഞതുകൊണ്ടാണ് ഘര്‍വാപസിക്കെതിരെയുള്ള പ്രതിഷേധം സമൂഹം ഏറ്റെടുക്കാത്തത്. സാംസ്‌കാരികപ്പടയുടെ ഏതു ”ചൂയിങ്ഗം” ആണ് ഇത്തരം പാര്‍ലമെന്റേറിയന്മാര്‍ക്ക് പാകമാകാത്തത്?

ചാനല്‍ ചര്‍ച്ചകളെ സംഘപരിവാറിനെ തെറിപറയാനുള്ള വെടിവട്ടം എന്നാണ് എന്റെ സുഹൃത്ത് വിശേഷിപ്പിച്ചത്. കഴുത കാമം കരഞ്ഞുതീര്‍ക്കുന്നതുപോലെ വട്ടം കൂടിയിരുന്ന് മേല്‍പ്പറഞ്ഞ ച്യൂയിങ്ഗം ചവച്ചുതുപ്പി ആശ്വസിക്കുക. പാര്‍ലമെന്റിലും അസംബ്ലിയിലുമൊക്കെ പണി കഴിഞ്ഞിറങ്ങിയ പണിക്കന്മാരുമുണ്ടാകും, അത്താഴം കഴിഞ്ഞുള്ള ഈ വെടിവട്ടത്തില്‍! ചാനലുകാരന്‍ ചൂയിങ്ഗം ചവയ്‌ക്കാന്‍ പാകത്തിനൊരു ‘വാര്‍ത്ത’ ശൂന്യതയില്‍ നിന്നു കറന്നെടുക്കും. റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായി കറന്നെടുത്തത് ‘ആള്‍ദൈവങ്ങള്‍ക്കു പത്മപുരസ്‌കാരം’ എന്നൊരു വാര്‍ത്തയായിരുന്നു.

പശ്ചാത്തലത്തില്‍ അമൃതാനന്ദമയിയുടേയും രവിശങ്കറിന്റെയും രാംദേവിന്റെയും ചിത്രങ്ങളും(അത്ഭുതരോഗ ശാന്തിക്കാര്‍ ചാനലില്‍ പരസ്യംകൊടുക്കുന്നതുകൊണ്ട്  ആള്‍ദൈവങ്ങളല്ല കേട്ടോ. പ്രത്യേകിച്ച് ക്രിസ്ത്യാനികളായതുകൊണ്ടും!) ചാനല്‍ സിങ്കം ആഗ്രഹിക്കുന്ന തരത്തില്‍ ഉത്തരംകിട്ടാന്‍ പാകത്തിനുള്ള ചോദ്യങ്ങളും. മറുപടിയുടെ തുടക്കം ”തീര്‍ച്ചയായും….” എന്ന പദത്തോടെയായിരിക്കും. ഷാനിമോളുമാരും ഫക്രൂദീന്‍മാരും  സെബാസ്റ്റ്യന്‍മാരുമൊക്കെ ച്യൂയിങ്ഗം ചവച്ചു തുപ്പിയും ഭരണഘടന വലിച്ചെറിഞ്ഞും സംഘപരിവാറിനെ ആക്രമിച്ചു മുന്നേറുന്ന കാഴ്ച കാണേണ്ടതുതന്നെയാണ്…..! ഇത്തരം വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ സൃഷ്ടിച്ച്, അതിന്മേല്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ച് മാന്യന്മാരെ ചെളിവാരിയെറിയുന്ന ഈ വെടിവട്ടക്കാരെ, അവര്‍ തന്നെ ‘ചര്‍വിതചര്‍വൃണം’ ചെയ്യുന്ന പിതൃശൂന്യത എന്ന പദം കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാണു വിശേഷിപ്പിക്കാനാവുക?

ബിനാലെയില്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരച്ച് പ്രതിഷേധിക്കണമെന്ന് എനിക്കഭിപ്രായമില്ല. നിരുപദ്രവകരമായ വിഷയങ്ങളില്‍ അപരന്റെ വിശ്വാസത്തെ കുത്തിനോവിക്കുന്നത് ആവിഷ്‌കാരസ്വാതന്ത്ര്യമായും അംഗീകരിക്കാന്‍ കഴിയില്ല. ഒരുവന്റെ സ്വാതന്ത്ര്യം അപരന്റെ മൂക്കില്‍ തുമ്പുവരയേയുള്ളൂ എന്ന സിദ്ധാന്തം സംഘപരിവാര്‍ ഏഴകള്‍ക്കു മാത്രമല്ല, സാംസ്‌കാരികയ യജമാനന്മാര്‍ക്കും ബാധകമാണ്; അത് പെരുമാള്‍ മുരുകനായാലും ഷാര്‍ലെ എബ്‌ദോ ആയാലും. ഇവിടെ പ്രശ്‌നമതല്ല. തമിഴ്‌നാട്ടിലെ ഹിന്ദുവിരുദ്ധ ദ്രാവിഡ രാഷ്‌ട്രീയക്കാര്‍വരെ അവഗണിച്ച ഒരു വിഷയം.

പുസ്തകം കത്തിച്ചവര്‍ക്കെതിരെ പുസ്തകം പുനര്‍വായിച്ചു പ്രതിഷേധിച്ചവര്‍ മനുഷ്യനെ കത്തിച്ചവര്‍ക്കെതിരെ അതിനിടയാക്കിയ സൃഷ്ടി പുനരാവിഷ്‌കരിച്ചു പ്രതിഷേധിക്കാന്‍ തയ്യാറാകാത്തതെന്ത്? പെരുമാള്‍ മുരുഗന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ എന്‍.എസ്.മാധവന്‍ മുതല്‍ കമല്‍ വരെയുള്ളവരോടൊപ്പം വിളിച്ചാല്‍, തടിയന്റവിട നസീറും വേണമെങ്കില്‍ ബിന്‍ലാദന്മാരും വരും. പക്ഷേ പ്രവാചക ചിത്രം വരയ്‌ക്കാന്‍ അവരെ കിട്ടില്ല.

അവര്‍ക്കിഷ്ടമില്ലാത്തത് കൂട്ടവായനക്കാര്‍ക്കും ഇഷ്ടമില്ലാത്തതാകുമ്പോള്‍ ഇരുവരുടേയും ഇഷ്ടാനിഷ്ടങ്ങള്‍ ഒന്നാണെന്നല്ലേ മനസ്സിലാക്കേണ്ടത്? അതായത് ബിനാലെയിലെ കൂട്ടവായന ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള ഐക്യദാര്‍ഢ്യമായിരുന്നില്ല, മറിച്ച് ഹിന്ദുവിരോധം വായിച്ചുതീര്‍ക്കുകയായിരുന്നു… അവിടെയാണ് കമലിനേയും ഫക്രുദീനെയും പോലെ ‘ച്യൂയിങ്ഗം’ ചവയ്‌ക്കുന്നവരുടെ മുഖംമൂടി അഴിഞ്ഞുവീഴുന്നത്… മുസ്ലിമിനു നാണക്കേടുണ്ടാക്കിയ ഷാര്‍ലെ എബ്‌ദോ കൂട്ടക്കൊലയുടെ ചര്‍ച്ചാ തീവ്രത മലയാള സമൂഹത്തിലെങ്കിലും മയപ്പെടുത്തുക എന്നതായിരുന്നില്ലേ സത്യത്തില്‍ പെരുമാള്‍ മുരുഗനെ ഉയര്‍ത്തിക്കാട്ടി ഒച്ചപ്പാടുണ്ടാക്കിയവരുടെ ഗൂഢലക്ഷ്യം?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍
Kerala

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

Entertainment

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

Kerala

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

Kerala

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

പുതിയ വാര്‍ത്തകള്‍

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവന്റെ വരവ് ജൂലായ് 10ന് എത്തുന്നു

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ എത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.