182 . കരാളോദഗ്രദൈവതേയപ്രാണനാശവിധായിനീ – ദിതീപുത്രന്മാരായ കരാളന്‍ ഉദഗ്രനു എന്നിവരുടെ പ്രാണനാശം വരുത്തിയവള്‍.
”ഉദഗ്രശ്ച രണേ ദേവ്യാ ശിലാവൃക്ഷാദിദിര്‍ഹതഃ
ദന്തമുഷ്ടിതൈലശ്ചൈവ കരാളശ്ച നിപാതിതഃ
(യുദ്ധത്തില്‍ ദേവി കല്ലും മരവുംകൊണ്ട് ഉദഗ്രനെയും ദന്തമുഷ്ടി തലങ്ങളാല്‍ കരാളനെയും വധിച്ചു. ദേവീമാഹാത്മ്യം 3-16)
183 . നാനായുധപ്രഹാരേണസംഹൃതാസുരസൈനികാ – പലതരത്തിലുള്ള ആയുധങ്ങള്‍കൊണ്ട് അസുരസൈന്യത്തെ സംഹരിച്ചവള്‍. മഹിഷസൈന്യവുമായുള്ള യുദ്ധത്തില്‍ ദേവി ഉപയോഗിച്ച ആയുധങ്ങള്‍ ദേവീമാഹാത്മ്യത്തില്‍ എടുത്തുപറയുന്നുണ്ട്. കല്ലും മരവും പല്ലും മുഷ്ടിയും ഗദയും ദിന്ദിപാലവും ത്രിശൂലവും അമ്പും വില്ലും വജ്രം തുടങ്ങിയ ദിവ്യായുധങ്ങളും അസുരസൈന്യത്തെ നശിപ്പിക്കാന്‍ ദേവി ഉപയോഗിക്കുന്നു.
…. തുടരും
















