കൊല്ലം: കലാവിരുന്നോടെ ദേശീയ കായികോത്സവത്തിന്റെ ലഹരിയിലേക്ക് ഇന്നു മുതല്‍ കൊല്ലവും. ഇനി രണ്ടാഴ്ചക്കാലം കളിയും കലയും കൈകോര്‍ക്കുന്ന രാപ്പകലുകള്‍. 35-ാമത് ദേശീയ ഗെയിംസിന്റെ ഭാഗമായി ഹോക്കി, റഗ്ബി മത്സരങ്ങള്‍ക്കാണ് കൊല്ലം വേദിയാകുന്നത്.
ഇന്ന് രാവിലെ ആശ്രാമം ഹോക്കി സ്റ്റഡിയത്തില്‍ പഞ്ചാബ് സര്‍വീസസിനെ നരിടുന്നതോടെ പുരുഷവിഭാഗം മത്സരങ്ങള്‍ക്ക് തുടക്കമാകും. രാവിലെ 7.30നാണ് മത്സരം. ഇന്ന് മാത്രം നാല് മത്സരങ്ങള്‍ അരങ്ങേറും. രാവിലെ 9.30ന് കര്‍ണാടക ഹരിയാനയെയും ഉച്ചയ്ക്ക് 2.30ന് ഒഡീഷ ഉത്തര്‍പ്രദേശിനെയും വൈകിട്ട് 4.30ന് ഝാര്‍ഖണ്ഡ് കേരളത്തെയും നേരിടും.
ഹോക്കി വിഭാഗത്തില്‍ ഒരു ദിവസം നാല് മത്സരങ്ങളാണ് നടക്കുന്നത്. രാവിലെ 7.30, 9.30, ഉച്ചക്ക് രണ്ട് മണി, നാല് മണി എന്നിങ്ങനെയാണ് മത്സരങ്ങളുടെ സമയക്രമം. ഫെബ്രുവരി 11ന് ഹോക്കി മത്സരത്തിന്റെ ഫൈനല്‍ നടക്കും.
ഹോക്കിയില്‍ പങ്കെടുക്കുന്ന ടീമുകള്‍ കൊല്ലത്ത് എത്തിപരിശീലനം തുടങ്ങി. കേരളം, ഹരിയാന, പഞ്ചാബ്, ഝാര്‍ഖണ്ഡ്, ഒറീസ എന്നീ ടീമുകളാണ് എത്തിയത്.
ജൂനിയര്‍ ഹോക്കിയില്‍ ഏഷ്യാകപ്പ് ജേതാവും മുന്‍ ഇന്ത്യന്‍ ജൂനിയര്‍ ഗോള്‍കീപ്പറുമായ മലയാളി താരം കെ. നിയാസിന്റെ സാന്നിധ്യത്തില്‍ വനിതാ ഹോക്കി കളിക്കാരുടെ പരിശീലനം മേയര്‍ ഹണി ബഞ്ചമിനും പുരുഷ ഹോക്കി കളിക്കാരുടെ പരിശീലനം എന്‍ കെ പ്രേമചന്ദ്രനും ഫഌഗ് ഓഫ് ചെയ്തു. 4.6 ഏക്കര്‍ സ്ഥലത്ത് കേരളത്തിലെ ആദ്യത്തെ സിന്തറ്റിക്ക് ടര്‍ഫോട് കൂടിയ അന്തര്‍ദേശീയ സ്റ്റേഡിയമാണ് നിര്‍മിച്ചിരിക്കുന്നത്. ഇതിന് 17.80 കോടി രൂപയാണ് ചെലവായത്.
റഗ്ബി മത്സരങ്ങള്‍ 11 മുതല്‍ 14 വരെ ലാല്‍ബഹാദൂര്‍ സ്റ്റേഡിയത്തില്‍ നടക്കും. ദേശീയ ഗെയിംസില്‍ വ്യക്തിഗത ചാമ്പ്യന്മാരാകുന്ന സ്വര്‍ണ മെഡലുകാര്‍ക്ക് അഞ്ച് ലക്ഷവും വെള്ളിക്ക് മൂന്ന് ലക്ഷവും ഓടിന് രണ്ട് ലക്ഷവും നല്‍കുന്നതോടൊപ്പം എല്ലാവര്ക്കും സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കളിക്കളത്തിലെ പോരാട്ടചൂടിന് ഇളവ് പകര്‍ന്ന് എല്ലാ വൈകുന്നേരങ്ങളിലും കലാവിരുന്ന് അരങ്ങേറും. ഇന്ന് വൈകിട്ട് 4ന് ആശ്രാമം ചില്ഡ്ന്സ് പാര്‍ക്കില്‍ ഗാനമേളയും 7ന് കുച്ചുപ്പുടിയും 7.30ന് മാജിക്ക് ഷോയും 8.30ന് കേരളനടനവും 9ന് ബോധവല്‍ക്കരണ നാടകവും അരങ്ങേറും. 5ന് ഹോക്കി സ്റ്റേഡിയത്തിന് സമീപം എഞ്ചിനീയേഴ്സ് ഹാളില്‍ വൈകിടട 6ന് നാടോടിനൃത്തം, 6.30ന് വയലിന് കച്ചേരി, കഥകളി, മോഹിനിയാട്ടം എന്നിവ നടക്കും. 6 മുതല്‍ 10 വരെ ഫാത്തിമാ കോളേജിലും 11ന് ജില്ലാ സഹകരണബാങ്ക് ആഡിറ്റോറിയത്തിലുമാണ് കലാവിരുന്നിന് വേദി ഒരുങ്ങുന്നത്.
അതേസമയം കളിക്കാര്‍ക്കും കാണികള്‍ക്കും വലിയ സുരക്ഷാസന്നാഹമാണ് പോലീസൊരുക്കിയിട്ടുള്ളത്. ഹോക്കി മത്സരം നടക്കുന്ന ആശ്രാമം റഗ്ബി നടക്കുന്ന ലാല്‍ബഹദൂര്‍ശാസ്ത്രി സ്റ്റേഡിയം എന്നിവിടങ്ങളില്‍ ആയുധധാരികളായ പോലീസാണ് കാവല്‍. കൊല്ലത്തുനിന്നുള്ള 418 പോലീസുകാര്‍ക്ക് പുറമേ 180 പേരടങ്ങുന്ന രണ്ട് കമ്പനി പോലീസിനെയും നിയോഗിച്ചിട്ടുണ്ട്. ഒരോ എസിപിയുടെയും രണ്ട് സിഐമാരുടെയും പത്ത് എസ്ഐമാരുടെയും നേതൃത്വത്തിലാണ് സുരക്ഷാസജ്ജീകരണങ്ങള്‍.
കളിക്കാരും ഒഫീഷ്യല്‍സും ഉള്‍പ്പെടെ 654 പേരാണ് കൊല്ലത്തെത്തുന്നത്. ഹോക്കി പുരുഷ, വനിതാ വിഭാഗങ്ങളിലായി 288 കളിക്കാരാണുള്ളത്. പരിശീലകരും മാനേജര്‍മാരും ടെക്നിക്കല്‍ ഒഫിഷ്യല്‍സുമടക്കം 395 പേരാണ് ഹോക്കിയുമായി ബന്ധപ്പെട്ട് എത്തിയിട്ടുള്ളത്. 259 പേര് റഗ്ബിയുമായി ബന്ധപ്പെട്ടും കൊല്ലത്തെത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക: