Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

വഖഫ് ഭേദഗതിക്ക് സ്ത്രീകള്‍ അനുകൂലമാകുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2024, 10:30 am IST
inEditorial

വഖഫ് ഭേദഗതി ബില്ലിന് പിന്തുണയുമായി മുസ്ലിം വനിതാ സംഘം മുന്നോട്ടുവന്നത് ചരിത്രസംഭവമാണ്. വഖഫ് ഭേദഗതി ബില്ലിനെ എതിര്‍ക്കാന്‍ മുസ്ലീം സമൂഹം രണ്ടും കല്പിച്ചിറങ്ങിയ സാഹചര്യത്തിലാണിതെന്നോര്‍ക്കണം. സാമൂഹിക ക്ഷേമത്തില്‍ നിലവിലുള്ള വഖഫ് നിയമങ്ങള്‍ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം വനിതാ സംഘം രംഗത്തിറങ്ങിയത് എന്തുകൊണ്ടും സന്തോഷം നല്‍കുന്നതാണ്. 2024ലെ വഖഫ് (ഭേദഗതി) ബില്ലില്‍ രൂപീകരിച്ച സംയുക്ത പാര്‍ലമെന്ററി സമിതിയുടെ യോഗത്തിലാണ് നിയമം പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകത മുസ്ലീം വനിതാ സംഘം ചൂണ്ടിക്കാട്ടിയത്. പാര്‍ലമെന്റ് അനക്‌സിലാണ് ചെയര്‍മാന്‍ ജഗദംബികാ പാലിന്റെ നേതൃത്വത്തില്‍ ജെപിസി യോഗം ചേര്‍ന്നത്. ഇതാദ്യമായാണ് സംയുക്ത പാര്‍ലമെന്ററി സമിതി വനിതാ കൂട്ടായ്‌മയെ വിളിച്ചതും മുസ്ലീം സംഘം സന്നിഹിതരായതും. യോഗത്തില്‍ മുസ്ലീം സ്ത്രീകള്‍ എടുത്ത നിലപാട് ശ്രദ്ധേയമാണ്.

വഖഫ് മാനേജ്മെന്റ് കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ടുള്ള ഭേദഗതി, നിയമമാകേണ്ടത് അനിവാര്യമാണെന്നാണ് സംഘം അറിയിച്ചത്. സാമൂഹ്യ ക്ഷേമത്തില്‍ വഖഫ് ബോര്‍ഡിന് പങ്കില്ല. വഖഫ് കാര്യങ്ങളില്‍ സ്ത്രീകള്‍ക്കും സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യമോ വിഹിതമോ നല്‍കുന്നതിനെ അനുകൂലിക്കാത്തവരാണ് ബോര്‍ഡിനെ നിയന്ത്രിക്കുന്നത്. അതുകൊണ്ടുതന്നെ നിലവില്‍ വഖഫ് ബോര്‍ഡിന്റെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അനാഥര്‍, വിധവകള്‍, വിവാഹമോചിതരായ സ്ത്രീകള്‍, പുനര്‍വിവാഹം ആഗ്രഹിക്കുന്ന വിധവകള്‍ എന്നിവര്‍ക്ക് നല്‍കുന്ന സഹായത്തെക്കുറിച്ച് വഖഫ് ബോര്‍ഡിനോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് അദ്ധ്യക്ഷത വഹിച്ച ജഗദംബിക പാല്‍ അറിയിച്ചു.

മുസ്ലിം വനിതാ കൂട്ടായ്‌മയ്‌ക്ക് പുറമെ മറ്റ് സംഘടനകളും ജെപിസിക്ക് മുമ്പാകെ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു. ഖാരി അബ്റാര്‍ ജമാലിന്റെ നേതൃത്വത്തില്‍ ജംഇയ്യത്ത് ഹിമായത്തുല്‍ ഇസ്ലാമും കമ്മിറ്റിക്ക് മുന്നില്‍ ഹാജരായി. സാമൂഹ്യക്ഷേമത്തില്‍ വഖഫ് ബോര്‍ഡിന്റെ പങ്ക്, ഉദ്യോഗസ്ഥര്‍ക്കിടയിലെ അഴിമതി എന്നിവ ജമാല്‍ ഉന്നയിച്ചു. മസ്ജിദുകളും ദര്‍ഗകളും ശ്മശാനങ്ങളും ഒഴികെയുള്ള വഖഫ് ഭൂമിയില്‍ തൊഴിലധിഷ്ഠിത പദ്ധതികള്‍ ആരംഭിക്കണം. വഖഫ് ബോര്‍ഡിലെ മാഫിയ ഭരണം അവസാനിപ്പിക്കേണ്ട സമയമായെന്നും വഖഫ് സ്വത്തുക്കള്‍ കമ്പോള നിരക്കില്‍ പാട്ടത്തിനോ വാടകയ്‌ക്കോ നല്‍കണമെന്നും നിര്‍ദ്ദേശമുയര്‍ന്നു.

ഫായിസ് അഹമ്മദ് ഫായിസിന്റെ നേതൃത്വത്തില്‍ വേള്‍ഡ് പീസ് കൗണ്‍സില്‍ എന്ന സംഘടനയും സമിതിക്ക് മുമ്പാകെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു. നിലവിലെ നിയമത്തില്‍ വനിതാ അംഗങ്ങളെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതിന് നിയന്ത്രണമില്ലെന്ന് ഫായിസ് പറഞ്ഞു. പിന്നെ എന്തിനാണ് നിര്‍ദിഷ്ട ബില്ലിലെ വനിതാ അംഗങ്ങള്‍ക്കുള്ള വ്യവസ്ഥയെ പ്രതിപക്ഷ അംഗങ്ങളും ചില സംഘടനകളും എതിര്‍ക്കുന്നത്. നൂറുകണക്കിന് അമുസ്ലിം കെയര്‍ടേക്കര്‍മാര്‍ ഇതിനകം തന്നെ വഖഫ് ബോര്‍ഡിന്റെ ഭാഗമാണെന്നും അനാവശ്യമായാണ് ഭേദഗതി ബില്ലിനെ എതിര്‍ക്കുന്നതെന്നും ഫായിസ് ചൂണ്ടിക്കാട്ടുന്നു. അതുപോലെ ഭൂമി സ്വന്തമാക്കാന്‍ വഖഫ് ബോര്‍ഡ് നടത്തുന്ന ശ്രമങ്ങളും ചോദ്യം ചെയ്യപ്പെട്ടു. കേരളത്തില്‍ മുനമ്പം ഭൂമി നഷ്ടപ്പെടാതിരിക്കാന്‍ അറുന്നൂറിലേറെ കുടുംബങ്ങള്‍ കടുത്ത സമരത്തിലാണ്. സമരം ഇതിനകം ദിവസങ്ങള്‍ പിന്നിട്ടു. സമരം ശക്തമാക്കാന്‍ സംഘാടക സമിതി തീരുമാനിച്ചിട്ടുണ്ട്. കണ്ണാടകത്തിലും നിരവധി മേഖലകളില്‍ ഭൂമി പ്രശ്‌നം വലിയൊരു കീറാമുട്ടിയായി കിടക്കുകയാണ്. വഖഫ് ഭേദഗതി ബില്ല് വന്നപ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ പൊങ്ങിവന്നിരിക്കുന്നത്. കേരളത്തിലെ വഖഫ് അധികാരികള്‍ക്ക് അയവുള്ള സമീപനം വന്ന സാഹചര്യത്തില്‍ ദേശീയതലത്തില്‍ മുസ്ലീം സ്ത്രീകള്‍ ശക്തമായി നിലപാടുമായി രംഗത്തിറങ്ങുന്നത് എന്തുകൊണ്ടും നല്ലകാര്യമാണ്.

Tags: Muslim WomenWaqf invasionWaqf Amendment
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

CREATOR: gd-jpeg v1.0 (using IJG JPEG v80), default quality?
India

ശരീഅത്ത് സ്ഥാപനങ്ങൾക്ക് കോടതികളാകാൻ കഴിയില്ല : മുസ്ലീം സ്ത്രീയുടെ വിവാഹമോചനം സംബന്ധിച്ച ശരീഅത്ത് കോടതിയുടെ ഉത്തരവ് അസാധുവാക്കി ഛത്തീസ്ഗഡ് ഹൈക്കോടതി

Kerala

പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണം; പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശം ഉണ്ടാകും: നിലപാടില്‍ ഉറച്ച് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍

World

ബുർഖ നിരോധിക്കാൻ ഒരുങ്ങി സ്പെയിൻ , ബലേറിക് ദ്വീപുകളുടെ പാർലമെന്റ് പ്രമേയം പാസാക്കി : പോർച്ചുഗലും ഉടൻ നിയമത്തിന് അംഗീകാരം നൽകും

India

മുംബൈയിൽ 30 കാരിയായ ബംഗ്ലാദേശുകാരി ബിൽക്കീസ് ​​ബീഗം ഉൾപ്പെടെ രണ്ട്പേർ പിടിയിൽ; ഒരു തവണ നാടുകടത്തപ്പെട്ട ഇവർ വീണ്ടും ബംഗാളിലൂടെ രാജ്യത്ത് പ്രവേശിച്ചു

Kerala

പ്രകടനം അഴിഞ്ഞാട്ടം; മുസ്ലിം സ്ത്രീകള്‍ പ്രകടനത്തില്‍ പങ്കെടുക്കരുതെന്ന് കാന്തപുരം

പുതിയ വാര്‍ത്തകള്‍

വെയ്റ്റ്‌ലിഫ്റ്റിംഗിൽ വെള്ളിമെഡൽ നേട്ടവുമായി മീരാബായി ചാനു; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ 28 വർഷത്തെ മെഡൽ വരൾച്ചയ്‌ക്ക് വിരാമം

ഷാർജയിൽ കർണാടക സ്വദേശിയെ ക്രൂരമായി കൊലപ്പെടുത്തി, മൃതദേഹം ഒമ്പത് കഷണങ്ങളായി വെട്ടി നുറുക്കി : ഭാര്യയെയും മകനെയും കാണാനില്ല

55 ദിവസമായി മകനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല, ഗൗതമിന്റെ രൂപം തടിയിൽ കൊത്തിയെടുത്ത് അന്ത്യകർമ്മം നടത്തി കുടുംബം

ഇനിയും സ്വകാര്യ വിമാനം ഉപയോഗിക്കും; വിവാദ വിമാന യാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി, ഷാജിയുടെ യാത്രയിലും തെറ്റില്ല

‘ലോക കേരളസഭ പിരിച്ചുവിടും, പകരം പുതിയ സംവിധാനം: മുഖ്യമന്ത്രി VD സതീശൻ

സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങി നൂറോളം പേര്‍; കവര്‍ന്നത് 25 കോടിയോളം രൂപ, അപമാനം ഭയന്ന് ഇരകൾ

CMRL-എക്‌സാലോജിക് കേസ്: പിണറായിയടക്കമുള്ളവര്‍ക്കെതിരെ സംസ്ഥാന സർക്കാരിന്റെ FIR വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇഡി

ക്യാമറയ്‌ക്ക് മുന്നിലെത്തുമ്പോൾ ഏതോ ഒരു ഊർജ്ജം വന്നുനിറയും ; അതെന്തൊരു മാജിക്കാണെന്ന് എനിക്ക് ഇപ്പോഴും അജ്ഞാതമാണ് ; വിജയരഹസ്യം പറഞ്ഞ് മമ്മൂട്ടി

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

ഗൂഗിൾ പേ വഴി പണം നൽകിയെന്ന് വ്യാജ സന്ദേശം കാണിച്ച് മലപ്പുറത്ത് ജ്വല്ലറിയിൽ നിന്ന് സ്വർണവുമായി യുവാവ് മുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.