പൂത്തൂര്‍: നടനകുടുംബം ബിജെപിയില്‍ ചേര്‍ന്നു. കുളക്കട നാട്യാഞ്ജലിയില്‍ നൃത്ത അധ്യാപകനായ ചന്ദ്രശേഖരന്‍, ഭാര്യയും നൃത്ത അധ്യാപികയുമായ രാജം ചന്ദ്രശേഖര്‍, യൂണിവേഴ്‌സിറ്റി കലാപ്രതിഭയും നൃത്തസംവിധായകനുമായ മകന്‍ അമര്‍ചന്ദ് എന്നിവരാണ് ബിജെപി യില്‍ ചേര്‍ന്നത്. ഏറത്ത് കുളക്കടയിലെ വീട്ടില്‍ നടന്ന ചടങ്ങില്‍ ആര്‍. ജയകുമാര്‍ ഹാരം അണിയിച്ച് ഇവരെ സ്വാഗതം ചെയ്തു. പിന്നീട് അംഗത്വവും നല്‍കി.
നേതാക്കളായ പി.എസ്. ഷാലു, അഭിരാജ്, ഉണ്ണി കൊമ്പത്തില്‍, വേണുമോഹനന്‍ പോറ്റി, ആര്‍.ശ്രീരാജ്, എ.ഉണ്ണികൃഷ്ണന്‍, ശ്രീകുട്ടന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
















