Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തൃതീയാദ്ധ്യായം : ഭക്തിപീഡാനിവര്‍ത്തനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2015, 07:40 pm IST
inSamskriti

സൂത ഉവാച

ഏവം തേഷ്വേക ചിത്തേഷു ശ്രീമദ് ഭാഗവതസ്യ ച

മാഹാത്മ്യമൂചിരേ സ്പഷ്ടം നാരദായ മഹാത്മനേ

എല്ലാവരും ഇപ്രകാരം ഏകാഗ്രചിത്തരായിരിക്കവേ, കുമാരന്മാര്‍ മഹാത്മാവായ നാരദനോടു ശ്രീമദ് ഭാഗവതത്തിന്റെ മാഹാത്മ്യം സ്പഷ്ടമായി പറയുവാനാരംഭിച്ചു.

കുമാരാ ഊചുഃ

അഥ തേ വര്‍ണ്ണ്യതേളസ്മാഭിര്‍മ്മഹിമാ ശുകശാസ്ത്രജഃ

യസ്യ ശ്രവണമാത്രേണ മുക്തിഃ കരതലേ സ്ഥിതാ

സദാ സേവ്യാ സദാ സേവ്യാ ശ്രീമദ് ഭാഗവതീ കഥാ

യസ്യാഃ ശ്രവണമാത്രേണ ഹരിശ്ചിത്തം സമാശ്രയേത്

ഗ്രന്ഥോളഷ്ടാദശസാഹസ്രോ ദ്വാദശസ്‌കന്ധസമ്മിതഃ

പരീക്ഷിച്ഛുകസംവാദഃ ശൃണു ഭാഗവതം ച തത്

താവത്സംസാര ചക്രേളസ്മിന്‍ ഭ്രമതേളജ്ഞാനതഃ പുമാന്‍

യാവത് കര്‍ണ്ണഗതാ നാസ്തി ശുകശാസ്ത്രകഥാ ക്ഷണം

കിം ശ്രുതൈര്‍ ബഹുഭിഃ ശാസ്‌ത്രൈഃ പുരാണൈശ്ച ഭ്രമാവഹൈഃ

ഏകം ഭാഗവതം ശാസ്ത്രം മുക്തിദാനേന ഗര്‍ജ്ജതി

കഥാ ഭാഗവതസ്യാപി നിത്യം ഭവതി യദ്ഗൃഹേ

തദ്ഗൃഹം തീര്‍ത്ഥരൂപം ഹി വസതാം പാപനാശനം

അശ്വമേധസഹസ്രാണി വാജപേയശതാനി ച

ശുകശാസ്ത്രകഥായാശ്ച കലാം നാര്‍ഹന്തി ഷോഡശീം

താവത് പാപാനി ദേഹേളസ്മിന്‍ നിവസന്തി തപോധനാഃ

യാവന്ന ശ്രൂയതേ സമ്യക് ശ്രീമദ് ഭാഗവതം നരൈഃ

ന ഗംഗാ ന ഗയാ കാശീ പുഷ്‌കരം ന പ്രയാഗകം

ശുകശാസ്ത്ര കഥായാശ്ച ഫലേന സമതാം നയേത്

ശ്ലോകാര്‍ദ്ധം ശ്ലോകപാദം വാ നിത്യം ഭാഗവതോദ്ഭവം

പഠസ്വ സ്വമുഖേനൈവ യദിച്ഛസി പരാം ഗതിം

കുമാരന്മാര്‍ പറഞ്ഞു: ശുകശാസ്ത്രമായ ഭാഗവതത്തിന്റെ മാഹാത്മ്യം ഇനി ഭവാനു പറഞ്ഞുതരാം. ഇതു ശ്രവിക്കുന്നതിലൂടെത്തന്നെ മുക്തി കരഗതമാകും. ഐശ്വര്യമേറിയ ഭാഗവതം എന്നെന്നും സേവിക്കേണ്ടതാണ്. ഇതു കേട്ടാല്‍ത്തന്നെ ഹരിയെ പ്രാപിക്കാം. പതിനെണ്ണായിരം ഗ്രന്ഥങ്ങള്‍ (18000 ശ്ലോകങ്ങള്‍) കൊണ്ടും പന്ത്രണ്ട് സ്‌കന്ധങ്ങള്‍ കൊണ്ടും നിര്‍മ്മിക്കപ്പെട്ടതും പരീക്ഷിത്ത് – ശുക സംവാദരൂപമാര്‍ന്നതുമാണു ഭാഗവതം. ശുകശാസ്ത്രം കേള്‍ക്കാന്‍ ഭാഗ്യം കിട്ടുന്നതുവരെ മാത്രമേ, മാനവര്‍ അജ്ഞാനം മൂലം സംസാരചക്രത്തില്‍ക്കിടന്നു കറങ്ങുകയുള്ളു. ഭ്രമമുണ്ടാക്കുന്ന വളരെയധികം ശ്രുതികളും ശാസ്ത്രങ്ങളും, പുരാണങ്ങളും ഭാഗവതശാസ്ത്രം ഒന്നുതന്നെ മുക്തിയേകാനുള്ളപ്പോള്‍ പിന്നെ എന്തിനാണ് ? ഏതൊരു ഭവനത്തില്‍ നിത്യവും ഭാഗവതം പാരായണം ചെയ്യപ്പെടുന്നുവോ ആ ഗൃഹം തീര്‍ത്ഥമായി മാറുന്നു. അവിടെ വസിച്ചാല്‍ സര്‍വ്വപാപങ്ങളും നീങ്ങും. ആയിരക്കണക്കിന് അശ്വമേധയാഗങ്ങളും, നൂറുകണക്കിന് വാജപേയയാഗങ്ങളും ശുകശാസ്ത്രത്തിന്റെ പതിനാറിലൊന്നുഫലം പോലും നല്‍കുവാന്‍ ശക്തമല്ല. ഹേ തപോധനാ, ഭാഗവതം നന്നായി ശ്രവിക്കുന്നവരയേ പാപങ്ങള്‍ മനുഷ്യശരീരത്തില്‍ നില്‍ക്കൂ. ഗംഗയാവട്ടെ, കാശിയാകട്ടെ, ഗയയോ പ്രയാഗയോ ആകട്ടെ, പുഷ്‌ക്കരതീര്‍ത്ഥമാകട്ടെ ശുകശാസ്ത്രാലാപനത്തിനു തുല്യമായ ഫലം നല്‍കുകയില്ല. ഭാഗവതത്തിലെ ഒരു ശ്ലോകമോ, ഒരു ശ്ലോകപാദമോ നാള്‍തോറും വായിക്കുന്നവന് പരമഗതി കിട്ടും.

വേദാദിര്‍ വേദമാതാ ച പൗരുഷം സൂക്തമേവ ച

ത്രയീ ഭാഗവതം ചൈവ ദ്വാദശാക്ഷര ഏവ ച

ദ്വാദശാത്മാ പ്രയാഗശ്ച കാലഃ സംവത്സരാത്മകഃ

ബ്രാഹ്മണാശ്ചാഗ്നിഹോത്രം ച സുരഭിര്‍ ദ്വാദശീ തഥാ

തുളസീ ച വസന്തശ്ച പുരുഷോത്തമ ഏവ ച

ഏതേഷാം തത്ത്വതഃ പ്രാജ്ഞൈര്‍ന്ന പൃഥഗ്ഭാവ ഇഷ്യതേ

യശ്ച ഭാഗവതം ശാസ്ത്രം വാചയേദര്‍ത്ഥതോളനിശം

ജന്മ•കോടികൃതം പാപം നശ്യതേ നാത്ര സംശയഃ

ശ്ലോകാര്‍ദ്ധം ശ്ലോകപാദം വാ പഠേദ് ഭാഗവതം ച യഃ

നിത്യം പുണ്യമവാപ്‌നോതി രാജസൂയാശ്വമേധയോഃ

പ്രണവം, ഗായത്രി, പുരുഷസൂക്തം, ഋഗ്‌യജുസ്സാമവേദങ്ങള്‍, ഭാഗവതം, ദ്വാദശാക്ഷരമന്ത്രം (ഓം നമോ ഭഗവതേ വാസുദേവായ), ദ്വാദശാത്മാവായ സൂര്യന്‍, പ്രയാഗം, സംവത്സരാത്മകമായ കാലം, ദ്വിജന്മാര്‍, അഗ്നിഹോത്രം, കാമധേനു, ദ്വാദശി, തുളസി, വസന്തം, ശ്രീ നാരായണന്‍ എന്നിവ തമ്മില്‍ അഭിജ്ഞന്മാര്‍ ഭേദമൊന്നും കാണുന്നില്ല. ഭാഗവതത്തിലെ ഒരു ശ്ലോകമോ, ശ്ലോകാര്‍ദ്ധമോ, ശ്ലോകപാദമോ ഒരു ദിവസം സ്വയം പാരായണം ചെയ്താല്‍ തന്നെ ഗതിയടയാം. ഭാഗവതം മുടങ്ങാതെ നിത്യവും അര്‍ത്ഥം മനസ്സിലാക്കി പാരായണം ചെയ്യുന്നവരുടെ കോടി ജന്മങ്ങളിലെ പാപങ്ങളും നശിക്കുന്നു. ഭാഗവതത്തിലെ ഒരു ശ്ലോകമോ, ഒരു ശ്ലോകപാദമോ നാള്‍തോറും വായിക്കുന്നവന് രാജസൂയം, അശ്വമേധം തുടങ്ങിയ യാഗങ്ങളുടെ പുണ്യം കിട്ടും.

ഉക്തം ഭാഗവതം നിത്യം കൃതം ച ഹരിചിന്തനം

തുളസീ പോഷണം ചൈവ ധേനൂനാം സേവനം സമം

അന്തകാലേ തു യേനൈവ ശ്രൂയതേ ശുകശാസ്ത്രവാക്

പ്രീത്യാ തസൈ്യവ വൈകുണ്ഠം ഗോവിന്ദോളപി പ്രയച്ഛതി

ഹേമസിംഹയുതം ചൈതദ് വൈഷ്ണവായ ദദാതി യഃ

കൃഷ്‌ണേന സഹ സായുജ്യം സ പുമാന്‍ ലഭതേ ധ്രുവം

നിത്യവും ഭാഗവതം വായിക്കുക, ഹരിസ്മരണ ചെയ്യുക, തുളസി നട്ടുവളര്‍ത്തുക, പശുക്കളെ പരിപാലിക്കുക ഇതെല്ലാം ഒരുപോലെയാകുന്നു. അന്ത്യകാലത്തു ഭാഗവതം ശ്രവിക്കുന്നവര്‍ക്ക് ഗോവിന്ദന്‍ പ്രസന്നനായി വൈകുണ്ഠലോകം നല്‍കും. പ്രോഷ്ഠപദമാസത്തിലെ പൗര്‍ണ്ണമി നാളില്‍ ഭാഗവതത്തെ വൈഷ്ണവനായ ഒരു ബ്രാഹ്മണന് കനകസിംഹത്തോടൊപ്പം (ഗ്രന്ഥം വെയ്‌ക്കാനുള്ള പീഠം) ഭക്തിപുരസ്സരം ദാനം ചെയ്താല്‍ വിഷ്ണുസായൂജ്യമടയാം.

ആജ•മാത്രമപി യേന ശഠേന കിഞ്ചി-

ച്ചിത്തം വിധായ ശുകശാസ്ത്രകഥാ ന പീതാ

ചാണ്ഡാളച്ച ഖരവദ് ബത തേന നീതം

മിഥ്യാ സ്വജ• ജനനീ ജനി ദുഃഖഭാജാ –

ജീവച്ഛവോ നിഗദിതഃ സ തു പാപകര്‍മ്മാ

യേന ശ്രുതം ശുകകഥാവചനം ന കിഞ്ചിത്

ധിക് തം നരം പശുസമം ഭുവി ഭാരരൂപ

മേവം വദന്തി ദിവി ദേവസമാജമുഖ്യാഃ

ജനനം മുതല്‍ ഇതപര്യന്തം ഭാഗവതം വായിച്ചിട്ടില്ലാത്ത; ശുകശാസ്ത്രം മനസ്സില്‍ നിക്ഷേപിച്ചു പാനം ചെയ്തിട്ടില്ലാത്ത ശഠന്മാര്‍(ദുഷ്ടന്മാര്‍) സ്വന്തം മാതാവിനു ദുഃഖമുണ്ടാക്കി തന്റെ ജന്മം ചണ്ഡാലനെപ്പോലെയും കഴുതയെപ്പോലെയും വ്യര്‍ത്ഥമാക്കിക്കളയുന്നു. ശുകശാസ്ത്രം അല്പമെങ്കിലും ശ്രവിച്ചിട്ടില്ലാത്ത പാപി ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയില്‍ പശു തുല്യനായി (മൃഗതുല്യനായി) ഭൂമിക്കു ഭാരമായി മാറുന്നു എന്നാണു ദേവമുഖ്യന്മാര്‍ സ്വര്‍ഗ്ഗത്തിലിരുന്നു പറയുന്നത്.

…തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.