Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തൃതീയാദ്ധ്യായം; ഭക്തിപീഡാനിവര്‍ത്തനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2015, 09:23 pm IST
in Samskriti

നാരദഉവാച

ജ്ഞാനയജ്ഞംകരിഷ്യാമിശുകശാസ്ത്രകഥോജ്ജ്വലം

ഭക്തിജ്ഞാനവിരാഗാണാംസ്ഥാപനാര്‍ത്ഥം പ്രയത്‌നതഃ

കുത്ര കാര്യോമയായജ്ഞഃസ്ഥലംതദ്വാച്യതാമിഹ

മഹിമാശുകശാസ്ത്രസ്യവക്തവ്യോവേദപാരഗൈഃ

കിയദ്ഭിര്‍ദിവസൈഃ ശ്രാവ്യാ ശ്രീമദ്ഭാഗവതീകഥാ

കോവിധിസ്തത്ര കര്‍ത്തവ്യോമമേദം ബ്രൂവതാമിതേഃ

നാരദന്‍ പറഞ്ഞു: ഭക്തിജ്ഞാനവൈരാഗ്യങ്ങളെ നിലനിര്‍ത്താനായി ഞാന്‍ ശുഷ്‌കാന്തിയോടെ ശുകശാസ്ത്ര കഥകൊണ്ട് ജ്ഞാനയജ്ഞം ചെയ്യുന്നതാണ്. പക്ഷേ എവിടെയാണ് യജ്ഞം ചെയ്യേണ്ടത്? സ്ഥലം പറഞ്ഞുതന്നാല്‍കൊള്ളാം. ശുകശാസ്ത്രമായ ഭാഗവതത്തിന്റെ മഹിമയും ഭവാന്മാര്‍ അരുളിചെയ്യണം. ഭാഗവതം എത്ര നാളുകള്‍കൊണ്ട്‌വായിച്ചു കേള്‍ക്കണം? ജ്ഞാനയജ്ഞ വിശാരദന്മാരായ ഹേ സനകാദികളേ, ഭാഗവത ശ്രവണവിധി എങ്ങനെയാണ്?

കുമാരാഊചൂ

ശൃണു നാരദവക്ഷ്യാമോവിനമ്രായവിവേകിനേ  

ഗംഗാദ്വാരസമീപേ തു തടമാനന്ദനാമകം    

നാനാഋഷിഗണൈര്‍ജ്ജുഷ്ടം ദേവസിദ്ധനിഷേവിതം

നാനാതരുലതാകീര്‍ണ്ണം നവകോമളവാലുകം    

രമ്യമേകാന്തദേശസ്ഥംഹേമപദ്മസുസൗരഭം

യത്സമീപസ്ഥ ജീവാനാം വൈരംചേതസി ന സ്ഥിതം

ജ്ഞാനയജ്ഞസ്ത്വയാ തത്ര കര്‍ത്തവ്യോഹ്യപ്രയത്‌നതഃ

അപൂര്‍വ്വരസരൂപാ ച കഥാ തത്ര ഭവിഷ്യതി    

പുരഃസ്ഥം നിര്‍ബ്ബലംചൈവജരാജീര്‍ണ്ണകളേബരം

തദ്ദ്വയംച പുരസ്‌കൃത്യ ഭക്തിസ്തത്രാഗമിഷ്യതി    

യത്ര ഭാഗവതീവാര്‍ത്താ തത്ര ഭക്ത്യാദികം വ്രജേത്

കഥാശബ്ദംസമാകര്‍ണ്യതത്ത്രികംതരുണായതേ    

കുമാരന്മാര്‍ പറഞ്ഞു: നാരദാ, കേള്‍ക്കുക, വിനയവുംവിവേകവുമുള്ള ഭവാന് അതു ഞങ്ങള്‍ പറഞ്ഞുതരാം. ഗംഗാദ്വാരത്തിനടുക്കല്‍ കാമോദപുരത്ത ്മന്ദാകിനിയുടെ ഉത്തരതീരത്തില്‍ ആനന്ദം എന്ന ഒരു പുണ്യസ്ഥലമുണ്ട്. ഋഷിഗണങ്ങളാലും ദേവന്മാരാലും സിദ്ധന്മാരാലും സംസേവിതവും വിവധ വൃക്ഷലതാദികള്‍ നിറഞ്ഞതും മൃദുലമായ പുതുമണലോടുകൂടിയതും രമ്യവും വിജനവും സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്ന താമരപ്പൂക്കളാല്‍ പ്രശോഭിക്കുന്നതുമാണ് ആ സ്ഥലം. അവിടെയുള്ള ജീവികള്‍ സ്ഥലപ്രഭാവത്താല്‍  വൈരം വെടിഞ്ഞ് അന്യോന്യം സ്‌നേഹത്തോടെ കഴിയുന്നു. അങ്ങയുടെ ജ്ഞാനയജ്ഞത്തിനു യോജിച്ച അവിടെയജ്ഞം നിഷ്പ്രയാസം നടത്താം. അപൂര്‍വ്വ രസവത്തായ കഥാലാപത്തിന് തികച്ചും ഉചിതമായ അവിടെ ജരയാല്‍ജീര്‍ണ്ണിതരായി ദുര്‍ബ്ബലരായികിടക്കുന്ന പുത്രന്മാരേയുംകൊണ്ട് ഭക്തി വന്നെത്തിക്കൊള്ളും. ഭഗവല്‍ കഥയെവിടെയുണ്ടോ അവിടെ ഭക്തിജ്ഞാനവൈരാഗ്യങ്ങള്‍ ഓടിയെത്തുമെന്നറിയുക. ഭാഗവതകഥാ ശബ്ദംകേട്ടാല്‍ അവര്‍ മൂവര്‍ക്കും യൗവ്വനം തിരിച്ചു കിട്ടും.

സൂതഉവാച

ഏവമുക്ത്വാകുമാരാസ്‌തേ നാരദേന സമംതതഃ

ഗംഗാതടംസമാജഗ്മുഃകഥാപാനായസത്വരാഃ    

യദായാതാസ്തടംതേതുതദാകോലാഹലോപ്യഭൂത്

ഭൂര്‍ല്ലോകേദേവലോകേ ച ബ്രഹ്മലോകേതഥൈവ ച    

ശ്രീഭാഗവതപീയൂഷപാനായ രസലമ്പടാഃ

ധാവന്തോപ്യാളയയുഃസര്‍വേ പ്രഥമം യേ ച വൈഷ്ണവാഃ    

ഇപ്രകാരം പറഞ്ഞ് സനകാദികള്‍ നാരദനോടൊന്നിച്ച് കഥാപാനം നടത്താനായി ഗംഗാതീരത്തേയ്‌ക്ക് വെമ്പലോടെ നടകൊണ്ടു. അവര്‍ ഗംഗാതടത്തിലെത്തിയപ്പോഴേക്കും ഭൂലോകത്തും, സ്വര്‍ഗ്ഗലോകത്തും, ബ്രഹ്മലോകത്തും കോലാഹലമായി. ശ്രീമദ്ഭാഗവതമാകുന്ന അമൃതു നുകരാനായി കൊതിയോടെ ആദ്യംതന്നെ വൈഷ്ണവരെല്ലാവരും പാഞ്ഞ്എത്തിച്ചേര്‍ന്നു.

ഭൃഗുര്‍വസിഷ്ഠശ്ച്യവനശ്ച ഗൗതമോ

മേധാതിഥിര്‍ദ്ദേവലദേവരാതൗ

രാമസ്തഥാഗാധിസുതശ്ചശാകലോ

    മൃകുണ്ഡുപുത്രാത്രിജപിപ്പലാദാഃ    

യോഗേശ്വരൗവ്യാസപരാശരൗ ച

ഛായാശുകോജാജലി ജഹ്‌നുമുഖ്യാഃ

സര്‍വേളപ്യമീമുനിഗണാഃ സഹപുത്ര ശിഷ്യാഃ

    സ്വസ്ത്രീഭിരായയുരതിപ്രണയേന യുക്താഃ    

ഭൃഗു, വസിഷ്ഠന്‍, ച്യവനന്‍, ഗൗതമന്‍, മേധാതിഥി, ദേവലന്‍, ദേവരാതന്‍, പരശുരാമന്‍, വിശ്വാമിത്രന്‍, ശാകലന്‍, മാര്‍ക്കണ്‌ഡേയന്‍, ആത്രേയന്‍, പിപ്പലാദന്‍, യോഗേശ്വരരായ വ്യാസന്‍, പിതാവായ പരാശരന്‍, ശുകന്‍, ജാജലി, ജഹ്‌നു തുടങ്ങിയ മഹര്‍ഷിമാരെല്ലാവരും അവരുടെ പുത്രമിത്രകളത്രാദികളോടും ശിഷ്യരോടും കൂടി അതീവതാല്പര്യത്തോടെ അവിടെ എത്തിച്ചേര്‍ന്നു.

വേദാന്താനി ച വേദാശ്ച മന്ത്രാസ്തന്ത്രാഃ സമൂര്‍ത്തയഃ

ദശസപ്തപുരാണാനി ഷട്ശാസ്ത്രാണിതഥാളളയയുഃ

ഗംഗാദ്യാഃസരിതസ്തത്ര പുഷ്‌ക്കരാദിസരാംസി ച

ക്ഷേത്രാണി ച ദിശഃസര്‍വാദണ്ഡകാദി വനാനി ച

നാഗാദയോയയുസ്തത്ര ദേവഗന്ധര്‍വ്വദാനവാഃ

ഗുരുത്വാത്തത്രനായാതാന്‍ ഭൃഗുഃസംബോധ്യ ചാനയത്

ദീക്ഷിതാ നാരദേനാഥ ദത്തമാനസമുത്തമം

കുമാരാവന്ദിതാഃസര്‍വ്വൈര്‍ന്നിഷേദുഃകൃഷ്ണതത്പരാഃ

വൈഷ്ണവാശ്ചവിരക്താശ്ച ന്യാസിനോ ബ്രഹ്മചാരിണഃ

മുഖഭാഗേസ്ഥിതാസ്‌തേ ച തദഗ്രേ നാരദഃസ്ഥിതഃ

ഏകഭാഗേഋഷിഗണാസ്തദന്യത്ര ദിവൗകസഃ

വേദോപനിഷദോളന്യത്ര തീര്‍ത്ഥാന്യത്രസ്ത്രിയോളന്യതഃ

ജയശബ്‌ദോ നമഃശബ്ദഃശംഖശബ്ദസ്തഥൈവ ച

ചൂര്‍ണ്ണലാജാപ്രസൂനാനാം നിക്ഷേപഃ സുമഹാനഭൂത്

വിമാനാനി സമാരുഹ്യകിയന്തോദേവനായകാഃ

കല്പവൃക്ഷപ്രസൂനൈസ്താന്‍ സര്‍വ്വാംസ്തത്ര സമാകിരന്‍

വേദങ്ങള്‍, വേദാന്തങ്ങള്‍, മന്ത്രങ്ങള്‍, തന്ത്രങ്ങള്‍, പതിനേഴു പുരാണങ്ങള്‍ (പതിനെട്ടില്‍ ഒന്ന് ഭാഗവതമാണല്ലോ), ആറുശാസ്ത്രങ്ങള്‍ എന്നിവയും മൂര്‍ത്തീഭാവം കൈക്കൊണ്ടു വന്നുചേര്‍ന്നു. ഗംഗാദികളായ നദികള്‍, പുഷ്‌കരാദികളായ തീര്‍ത്ഥങ്ങള്‍, ക്ഷേത്രങ്ങള്‍, ദിക്കുകള്‍, ദണ്ഡകാരണ്യം തുടങ്ങിയ വനങ്ങള്‍ എന്നിവയും എത്തിച്ചേര്‍ന്നു. ദേവഗന്ധര്‍വ്വകിന്നരനാഗങ്ങളും എത്തിച്ചേര്‍ന്നു.

വരാതിരുന്നവരെ ഭൃഗുമഹര്‍ഷി വിവരമറിയിച്ചു വരുത്തി. നാരദന്‍ ഭിക്ഷ കൈക്കൊണ്ട് എല്ലാവരാലും വന്ദിക്കപ്പെടുന്ന സനകാദികള്‍ക്കു ശ്രേഷ്ഠമായ ഇരിപ്പിടം നല്‍കി. വിഷ്ണുഭക്തരായ കുമാരന്മാര്‍ ഉപവിഷ്ടരായി.  വൈഷ്ണവരും, വിരക്തരും, ബ്രഹ്മചാരികളും, സന്ന്യാസികളും മുന്‍ഭാഗത്ത് സ്ഥിതിചെയ്തു.  അവര്‍ക്ക് അഭിമുഖമായി നാരദമഹര്‍ഷിയും ഇരുന്നു. ഒരു ഭാഗത്ത് ഋഷിമാര്‍, ഒരുവശത്തു ദേവകള്‍ ഒരിടത്ത് വേദോപനിഷത്തുകള്‍, ഒരിടത്തു തീര്‍ത്ഥങ്ങള്‍.

ഇനിയുമൊരിടത്ത് സ്ത്രീജനങ്ങള്‍. ജയഘോഷങ്ങളും നമഃ ശബ്ദവും ശംഖനാദവും അവിടെമുഴങ്ങി. പൊരി, അവില്‍, പൂവ് തുടങ്ങിയ പൂജാവസ്തുക്കള്‍ കുന്നുകള്‍ പോലെകൂട്ടിയിടപ്പെട്ടു. ചിലദേവനായകന്മാര്‍ വിമാനങ്ങളിലിരുന്ന് അവിടെ കല്പവൃക്ഷ കുസുമങ്ങള്‍(പാരിജാതം, മന്ദാരം തുടങ്ങിയവ) വര്‍ഷിച്ചു.

…തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

Kerala

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

പുതിയ വാര്‍ത്തകള്‍

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.