കുഞ്ഞുങ്ങള്‍ കരയുമ്പോള്‍ അമ്മമാര്‍ നിപ്പിള്‍ കുഞ്ഞുങ്ങളുടെ വായില്‍വച്ചുകൊടുക്കും.
കുഞ്ഞു നിപ്പിള്‍ നുണയും. വിശക്കുന്ന കുഞ്ഞിനു യഥാര്‍ത്ഥത്തില്‍ പാലാണ് ആവശ്യം. എന്നാല്‍ കുഞ്ഞുങ്ങള്‍ പാലില്ലാത്ത നിപ്പിള്‍ നുണഞ്ഞു തൃപ്തിപ്പെടുന്നു. പുറംലോകം ഈ നിപ്പിള്‍പോലെയാണ്.
കളിയും ചിരിയും കൊണ്ടു മക്കള്‍ ഇതുപോലെ തൃപ്തിപ്പെടുകയാണ്. വിഷയവസ്തുക്കളുമായി രസിച്ചിരിക്കുകയാണ്. മക്കള്‍ കളിക്കുന്നിടത്തു വന്ന് അമ്മ ആഹാരം വായില്‍ വച്ചുതരുന്നു. കളിയിലെ ശ്രദ്ധകാരണം മക്കള്‍ അമ്മ തരുന്ന ആഹാരത്തിന്റെ വില അറിയുന്നില്ല.
















