നൂറ്റാണ്ടുകള്‍ക്കു മുമ്പ്, ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെ നിലനിന്നിരുന്ന ജീവിതം എത്ര ആഴത്തിലുള്ളതായിരുന്നുവെന്ന് അറിയാന്‍, അനുഭവിക്കാന്‍, ഈ സംസ്‌കൃതി കാത്തുസൂക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് നമ്മുടെ മാത്രമല്ല ഈ ലോകത്തിന്റെയാകെതന്നെ വിലമതിക്കാനാവാത്ത ഒരാവശ്യമാണ്. ദൗര്‍ഭാഗ്യവശാല്‍ ഇന്ന് നിങ്ങള്‍ മറ്റാരെയൊക്കെയോ അനുകരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സാമ്പത്തികമായി എന്നോ ദരിദ്രരായി പോയി എന്നതാണ് ഈ അനുകരണത്തിന് കാരണം.
















