കൊച്ചി: ദേശീയപാത കൂനമ്മാവു മേസ്തിരിപ്പടിക്കു സമീപമുണ്ടായ ബൈക്കപകടത്തില്‍ മരിച്ച വരാപ്പുഴഓളിപ്പരമ്പില് ഉത്തമന്റെ മകന് ബിനോയുടെ കൈപ്പത്തികള്തൊടുപുഴ സ്വദേശി മനുവിലൂടെ ചലിച്ചു തുടങ്ങി.ട്രെയിനിന്റെ ചക്രത്തിനടിയില്‍ പെട്ട് ഇരുകൈപ്പത്തികളും നഷ്ടപ്പെട്ട് നാലു വര്‍ഷമായി ചികിത്സയിലായിരുന്നു മനു.
അപ്രതീക്ഷിതമായാണ്ബിനോയുടെ മാതാപിതാക്കള്‍ നേത്രപടലം, കരള്‍, വ്യക്ക എന്നിവയോടൊപ്പം കൈപ്പത്തികളും ദാനം ചെയ്യാന്‍ തയ്യാറായത്. അവയവദാന ചരിത്രത്തില്‍ ഇന്ത്യയില്‍ ആദ്യമായി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസസിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി ഡോ:സുബ്രഹ്മണ്യയ്യരുടെ നേത്യത്വത്തിലുള്ള മെഡിക്കല്‍ സംഘം ബിനോയുടെ കൈപ്പത്തി മനുവിനു തുന്നിച്ചേര്‍ത്തു. 16 മണിക്കൂര്‍ നീണ്ടു നിന്ന അതിസങ്കീര്‍ണ്ണമായ ശസ്ര്തക്രിയായിരുന്നു അത്. ജനുവരി 13-നായിരുന്നു ശസ്ത്രക്രിയ.
രണ്ടാഴ്ച്ച കഴിഞ്ഞപ്പോള്‍ മനുവിനു നല്ല പുരോഗതി കാണാന്‍ കഴിഞ്ഞതില്‍ സന്തോഷത്തിലാണ് ഡോക്ടര്‍മാരും മനുവും. ഇപ്പോള്‍ കൈകളുടെ ചലനശേഷിക്കു വേണ്ടിയുള്ള ഫിസിയോതെറാപ്പി പരിശീലനങ്ങള്‍ മനുവിനു ചെയ്യാന്‍ കഴിയുന്നുണ്ട്. സ്വയം കൈകള്‍ കൊണ്ട് ഗ്ലാസ്സില്‍ വെള്ളം കുടിക്കാനും മനുവിനു കഴിയും. ബിനോയുടെ മാതാപിതാക്കളെ അഭിനന്ദിക്കുവാനായി വരാപ്പുഴ പൗരാവലി സംഘടിപ്പിച്ച ‘സ്നേഹസ്പര്‍ശം’ പരിപാടിയില്‍ മനു സ്വന്തം കൈകള്‍കൊണ്ട് നന്ദി രേപ്പെടുത്തി ‘താങ്ക്യു ബിനോയ്’ എന്നെഴുതിയ കുറിപ്പ് ഡോക്ടര്‍മാരുടെ വശം മനു കൊടുത്തയച്ചു. അണുബാധ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കുറച്ചു ദിവസം കൂടി തീവ്രപരിചരണ വിഭാഗത്തില്‍ തന്നെ കഴിയേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: