നാരദ ഉവാച
അഹം തു പൃഥിവീംയാതോ ജ്ഞാത്വാ സര്വ്വോത്തമാമിതി
പുഷ്ക്കരം ച പ്രയാഗം ച കാശീം ഗോദാവരീം തഥാ
ഹരിക്ഷേത്രം കുരുക്ഷേത്രം ശ്രീരംഗം സേതുബന്ധനം
ഏവമാദിഷു തീര്‍ത്ഥേഷു ഭ്രമമാണ ഇതസ്തതഃ
നാപശ്യം കുത്ര ചിച്ഛര്മ്മ മനസ്സന്തോഷകാരകം
കലിനാധര്മ്മമിത്രേണ ധരേയം ബാധിതാധുനാ
സത്യം നാസ്തി തപഃ ശൗചം ദയാ ദാനം ന വിദ്യതേ
ഉദരംഭരിണോ ജീവാ വരാകാഃ കൂടഭാഷിണഃ
മന്ദാഃ സുമന്ദമതയോ മന്ദഭാഗ്യാഹ്യുപദ്രുത
പാഖണ്ഡനിരതാഃ സന്തോ വിരക്താഃ സപരിഗ്രഹാഃ
നാരദമുനി പറഞ്ഞു : പ്രപഞ്ചത്തില്‍ ഏറ്റവും ഉത്തമമായത് ഭൂമിയാണ് എന്നു ഉറച്ച് വിശ്വസിച്ച് പോയതാണു ഞാന്‍. നാനാ തീര്‍ത്ഥങ്ങളാലും പുണ്യക്ഷേത്രങ്ങളാലും പരിശോഭിക്കുന്നതിനാലാണു ഭൂമി സര്വ്വോത്തമയായത്. എന്നാല്‍ പുഷ്ക്കരം, പ്രയാഗം, കാശി, ഗോദാവരി, ഹരിക്ഷേത്രം, കുരുക്ഷേത്രം, ശ്രീരംഗം, സേതുബന്ധനം(രാമേശ്വരം) തുടങ്ങിയ പുണ്യസ്ഥലങ്ങളെല്ലാം സന്ദര്‍ശിച്ചിട്ടും മനസ്സിനു സന്തോഷമുണ്ടാകുന്ന യാതൊന്നും ഞാന്‍ കാണുകയുണ്ടായില്ല. ഈ ഭൂമിയെ ഇപ്പോള്‍ അധര്‍മ്മത്തിന്റെ മിത്രമായ കലി ബാധിച്ചിരിക്കുന്നു. സത്യമില്ല. തപസ്സില്ല. ശൗചം, ദയ, ദാനമിവയൊന്നുമില്ല. ദേഹികളൊക്കെ സ്വന്തം ഉദരപൂരണത്തിനായി മാത്രം യത്നിക്കുന്നവരായും, നികൃഷ്ടര്‍, നുണയര്‍, അലസര്‍, ഭാഗ്യഹീനര്‍, ദ്രോഹികള്‍ തുടങ്ങിയവരായും മാറിയിരിക്കുന്നു. സജ്ജനങ്ങള്‍ പാഷണ്ഡ•ാരുമായി മിത്രത്വത്തിലാകുന്നു. വിരക്തരായവര്‍(സന്ന്യാസികള്‍) പോലും ഭാര്യമാരോടുകൂടി കഴിയുന്നു.
തരുണീപ്രഭുതാ ഗേഹേ സ്യാലകോ ബുദ്ധിദായകഃ
കന്യാവിക്രയിണോ ലോഭാദ് ദമ്പതീനാം ച കല്ക്കനം
ആശ്രമാ യവനൈരുദ്ധാസ്തീര്ത്ഥാനിസരിതസ്തഥാ
ദേവതായതനാന്യത്ര ദുഷ്ടൈര്ന്നഷ്ടാനി ഭൂരിശഃ
ന യോഗീ നൈവ സിദ്ധോ വാ ന ജ്ഞാനീ സത്ക്രിയോ നരഃ
കലിദാവാനലേനാദ്യ സാധനം ഭസ്മതാംഗതം
അട്ടശൂലാ ജനപദാഃ ശിവശൂലാ ദ്വിജാതയഃ
കാമിന്യ കേശശൂലിന്യഃ സംഭവന്തി കലാവിഹ
സ്ത്രീകള്‍ക്കാണു ഗൃഹത്തില്‍ സര്‍വ്വാധികാരം. ഉപദേശികളായുള്ളത് അളിയ•ാരാണ്. കന്യകമാരെ വില്‍ക്കുന്നു. ഭാര്യാഭര്‍ത്താക്ക•ാര്‍ തമ്മില്‍ കലഹിക്കുന്നു. ആശ്രമങ്ങളും, തീര്‍ത്ഥങ്ങളും നദികളും യവനരാല് (ദുഷ്ട•ാരാല്‍) നിരോധിക്കപ്പെട്ടിരിക്കുന്നു (തടയപ്പെട്ടിരിക്കുന്നു). ദേവാലയങ്ങളും ദുഷ്ടരാല്‍ തകര്ക്കപ്പെട്ടുപോയിരിക്കുന്നു. യോഗിമാരില്ല, സിദ്ധ•ാരില്ല, ജ്ഞാനിമാരില്ല, സല്ക്കര്മ്മികളില്ല, മുക്തിസാധനം(മുക്തിമാര്‍ഗ്ഗങ്ങള്‍) കലികാലമാകുന്ന കാട്ടുതീയില്‍ വെന്തുവെണ്ണീറായിപ്പോയിരിക്കുന്നു. ദേശങ്ങള്‍ അട്ടശൂലങ്ങളും, ദ്വിജ•ാര്‍(ബ്രാഹ്മണര്‍) ശിവശൂലരും, സ്ത്രീകള്‍ കേശശൂലരുമായിത്തീര്ന്നിരിക്കുന്നു.
(അട്ടമന്നം ശിവോ വേദഃ ശൂലോ വിക്രയ ഉച്യതേ
കേശോ ഭഗമിതി പ്രോക്തമൃഷിഭിസ്തത്ത്വദര്ശിഭിഃ
അട്ടമെന്നാല് അന്നമെന്നും ശൂലമെന്നാല് വില്ക്കലെന്നും ശിവമെന്നാല്‍ വേദമെന്നും കേശമെന്നാല് യോനിയെന്നുമാണ് അര്‍ത്ഥം.ദേശങ്ങള്‍ അന്നം വില്ക്കുന്നവയായും, ബ്രാഹ്മണര്‍ വേദങ്ങള്‍ വില്‍ക്കുന്നവരായും, സ്ത്രീകള്‍ വ്യഭിചാരിണികളായും കലികാലത്തു മാറുമെന്ന് സൂചന)
ഏവം പശ്യന്‍ കലേര്ദ്ദോഷാന് പര്യടന്നവനീമഹം
യാമുനം തടമാപന്നോ യത്ര ലീലാ ഹരേരഭൂത്
തത്രാശ്ചര്യം മയാദൃഷ്ടം ശ്രൂയതാം ത•ുനീശ്വരാഃ
ഏകാ തു തരുണീ തത്ര നിഷണ്ണാ ഖിന്നമാനസാ
വൃദ്ധൗ ദ്വൗ പതിതൗ പാര്‍ശ്വേ നിഃശ്വസന്താവചേതനൗ
ശുശ്രൂഷന്തീ പ്രബോധന്തീ രുദതീ ച തയോഃ പുരഃ
ദശദിക്ഷു നിരീക്ഷന്തീ രക്ഷിതാരം നിജം വപുഃ
വീജ്യമാനാ ശതസ്ത്രീഭിര്ബ്ബോധ്യമാനാ മുഹുര്‍ മുഹുഃ
ദൃഷ്ട്വാ ദൂരാദ് ഗതഃ സോളഹം കൗതുകേന തദന്തികം
മാം ദൃഷ്ട്വാ ചോത്ഥിതാ ബാലാ വിഹ്വലാ ചാബ്രവീദ് വചഃ
ഇങ്ങനെ കലിദോഷങ്ങള്‍ കണ്ടും കേട്ടും ഭൂമിയില്‍ ചുറ്റിനടന്ന് ഞാന്‍ ഒടുവില്‍ ശ്രീകൃഷ്ണപരമാത്മാവിന്റെ ലീലാഭൂമിയായ യമുനാതീരത്തെത്തിച്ചേര്ന്നു. മുനിശ്രേഷ്ഠന്മാരേ, ഞാന്‍ അവിടെ ഒരു അത്ഭുതം കാണുകയുണ്ടായി. കേട്ടാലും. ദുഃഖിതയായി ഒരു യുവതി അവിടെ ഇരിക്കുന്നുണ്ടായിരുന്നു. അവളുടെ ഇരുവശത്തുമായി രണ്ടു വൃദ്ധ•ാര്‍ ബോധരഹിതരായി കിടന്ന് ശ്വാസം വലിക്കുന്നു. ആ യുവതി കരഞ്ഞുകൊണ്ട് അവര്‍ക്കു ബോധം വരാനായി ശുശ്രൂഷിക്കുന്നു. ഒരു രക്ഷകര്‍ത്താവിനെ തേടി അവള് പത്തു ദിക്കുകളിലേക്കും നോക്കുന്നുണ്ട്. അവളെ അനവധി സ്ത്രീജനങ്ങള്‍ വീശുകയും ഇടയ്ക്കിടെ സമാധാനിപ്പിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം അകന്നുനിന്നു കണ്ട ഞാന്‍ കൗതുകംമൂലം, അറിയാനായി, അവളുടെ അരികില്‍ ചെന്നു. എന്നെ കണ്ട മാത്രയില്‍ എഴുന്നേറ്റു നിന്നു വിഹ്വലതയോടെ അവള് ഇപ്രകാരം പറഞ്ഞു.
ബാലോവാച
ഭോ ഭോഃ സാധോ ക്ഷണം തിഷ്ഠ മച്ചിന്താമപി നാശയ
ദര്‍ശനം തവ ലോകസ്യ സര്വധാഘ ഹരം പരം
ബഹുധാ തവ വാക്യേന ദുഃഖശാന്തിര് ഭവിഷ്യതി
യദാ ഭാഗ്യം ഭവേദ്ഭൂരി ഭവതോ ദര്‍ശനം തദാ
അല്ലയോ മുനിസത്തമാ, ഇത്തിരിനേരം ഇവിടെ നില്ക്കണേ.എന്റെ ദുഃഖം തീര്‍ത്തുതന്നാലും. അങ്ങയെ ദര്‍ശിക്കുക എന്നതു ലോകരുടെ പാപങ്ങളെ ഹരിക്കുന്നു. അവിടുത്തെ വാക്കുകള്‍ കേട്ടാല്‍ ഏതു ദുഃഖവും ശമിക്കും.വളരെ ഭാഗ്യമുണ്ടെങ്കിലേ ഭവാനെ കണ്ടുമുട്ടുകയുള്ളൂ.
നാരദ ഉവാച
കാസി ത്വം കാവിമൗ ചേമാ നാര്യഃ കാ പദ്മലോചനാഃ
വദ ദേവി സവിസ്താരം സ്വസ്യ ദുഃഖസ്യ കാരണം
നാരദന് പറഞ്ഞു : ഇതു കേട്ടപ്പോള്‍ എന്റെ മനസ്സലിഞ്ഞു. ഞാന്‍ ജിജ്ഞാസയോടെ അവളോടു ചോദിച്ചു. ഹേ ദേവീ, ഭവതി ആരാണ്? ഇവരാരാണ്?ഭവതിയുടെ ദുഃഖത്തിനു കാരണമെന്താണ്? വിസ്തരിച്ചു പറഞ്ഞാലും.
ഞങ്ങളോടു പറയുക.”
…തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: