കൊച്ചി: സിനിമ ടു ഹോം കമ്പനി നിര്‍മ്മിച്ച എന്നും നന്പന് വാഴ്ക്കൈ 30ന് കേബിള്‍ നെറ്റ് വര്‍ക്കിലൂടെ റിലീസ് ചെയ്യുമെന്ന് സംവിധായകനും കമ്പിനി ചെയര്‍മാനുമായ ചേരന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഒരേ സമയം തമിഴ്നാട്, കര്‍ണാടക, കേരള എന്നീ സംസ്ഥാനങ്ങളിലെ 100 തിയേറ്ററുകളിലും സിനിമ പ്രദര്‍ശപ്പിക്കും. കേബിള്‍ നെറ്റ് വര്‍ക്കിലൂടെ സിനിമ കാണാന്‍ ഉപയോക്താക്കള്‍ 100 രൂപയാണ് മുടക്കേണ്ടത്. പ്രാദേശിക കേബിള്‍ ടിവി വിതരണക്കാരുമായി ബന്ധപ്പെട്ടാല്‍ ഉപയോക്താക്കള്‍ക്ക് കുടുംബസമേതം ചിത്രം കാണാവുന്നതാണ്.
സിനിമകളുടെ റിലീസിനായി സിടുഎച്ച് കമ്പിനിയും പ്രധാന കേബിള്‍ടിവി നെറ്റ് വര്‍ക്കുകളുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ആഴ്ചയില്‍ ഒരു സിനിമ എന്ന നിലയിലാണ് റിലീസ്. 100 രൂപയ്ക്ക് ചിത്രത്തിന്റെ മൂന്ന് ഷോകളാണ് കാണാന്‍ കഴിയുക.
എസിവി, കേരള വിഷന്‍, കെസിസിഎല്‍, ഭൂമിക ഡിജിറ്റല്‍, ഡെന്‍ നെറ്റ് വര്‍ക്ക് എന്നിവയിലൂടെയായിരിക്കും ഈ സൗകര്യം ആദ്യം ലഭിക്കുക. ഈ പ്രവണതയ്ക്ക് മാറ്റം വരുത്തുകയാണ് സിനിമ ടു ഹോം എന്ന സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സിടുഎച്ചിന്റെ ആദ്യ റിലീസ് ചിത്രമായ ജെകെ എന്നും നന്പന് വാഴ്ക്കൈയില് ശര്‍വാനന്ദ്, നിത്യ മേനോന്, പ്രകാശ് രാജ് തുടങ്ങിയ താരനിരയാണുള്ളത്. എസിവി പ്രതിനിധി ഗോപകുമാര്‍, ഡെന്‍ നെറ്റ് വര്‍ക്ക് ചക്രവര്‍ത്തി, ഭൂമിക ഡിജിറ്റല്‍ നെറ്റ് വര്‍ക്ക് ഡയറക്ടര്‍ ജയദേവന് ,സ്വാമിനാഥന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: