Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചാത്തന്നൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ വര്‍ക്ക്‌ഷോപ്പ് റാമ്പ് നിര്‍മ്മാണം അവതാളത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2015, 11:52 pm IST
in Kollam

ചാത്തന്നൂര്‍: നിര്‍മ്മാണത്തിലെ അപാകത മൂലം ചാത്തന്നൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ വര്‍ക്ക്‌ഷോപ്പ് റാമ്പ് നിര്‍മ്മാണം നിലച്ചു. വര്‍ക്ക്‌ഷോപ്പിലെ റാമ്പ് നിര്‍മ്മാണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ അടിത്തറ ഒരാഴ്ച മുന്‍പ് പെയ്ത ചാറ്റല്‍ മഴയില്‍ തകര്‍ന്ന് വീണതോടെയാണ് പൊതുമരാമത്ത് പണികളില്‍ നടക്കുന്നത് നഗ്‌നമായ അഴിമതിയാണെന്ന് പുറംലോകം അറിയുന്നത്.

ഡിപ്പോയുടെ ആരംഭം മുതലുള്ള ആവശ്യമായിരുന്നു വര്‍ക്ക്‌ഷോപ്പ്‌റാമ്പ് എന്നത്. സര്‍വീസ് കഴിഞ്ഞ് രാത്രിയിലെത്തുന്ന ബസുകളുടെ അറ്റകുറ്റ പണികള്‍ പോലും ജീവനക്കാര്‍ വളരെ ബുദ്ധിമുട്ടിയാണ് ചെയ്യുന്നത്. ഡിപ്പോ പരിസരം പൂര്‍ണമായും കാടുപിടിച്ച് കിടക്കുന്നു. ഇതിനാലുള്ള ഇഴജന്തുക്കളുടെ ശല്യവും കെട്ടിനില്‍ക്കുന്ന ചെളിവെള്ളവും മൂലവും ബസുകളുടെ അടിയില്‍ കയറിയുള്ള പരിശോധനയും പണികളും വളരെ ബുദ്ധിമുട്ടിയാണ് തൊഴിലാളികള്‍ ജോലി ചെയ്തു വരുന്നത്. ജീവനക്കാരുടെ നിരന്തരമായ ഇടപെടല്‍ മൂലമാണ് റാമ്പ് നിര്‍മ്മാണത്തിനായി 84 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. അതിന്‍മേല്‍ തുടങ്ങിയ പണികളാണ് അഴിമതിയുടെ കരങ്ങളില്‍ മുങ്ങി അനിശ്ചിതത്വത്തിലായത്. കോര്‍പ്പറേഷന്റെ മരാമത്ത് സെക്ഷനാണ് നിര്‍മ്മാണപ്രവര്‍ത്തങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത്.

ഡിപ്പോകളില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ ഒന്നും തന്നെ ഡിപ്പോ അധികാരികള്‍ അറിയാറില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുവാന്‍ മരാമത്ത് സെക്ഷനില്‍ നിന്നും ആരും എത്താറില്ല. എന്തിനും ഏതിനും കൊടിപിടിക്കുന്ന ഭരണപ്രതിപക്ഷ യൂണിയനുകള്‍ക്കും ഇതേകുറിച്ച് യാതൊരു അറിവുമില്ലാത്ത അവസ്ഥയാണ്. കരാറുകാരന്‍ കരാറുകാരന്റെ ഇഷ്ടത്തിന് പണിയുന്നു. ഇത് മൂലം 84 ലക്ഷം രൂപയില്‍ സിംഹഭാഗവും കൈകൂലിയായി പോയിരിക്കാമെന്നാണ് യുണിയന്‍ നേതാക്കളുടെ ആരോപണം. എന്തിനും ഏതിനും വിഹിതം വാങ്ങാന്‍ നില്‍ക്കുന്ന ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരാണ് കെഎസ്ആര്‍ടിസിയെ നാശത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടുന്നത്.

കെഎസ്ആര്‍ടിസിയില്‍ നടക്കുന്ന മരാമത്ത് പണികളില്‍ ഉപയോഗിക്കുന്ന സാധനങ്ങളുടെയും നിര്‍മ്മാണത്തിന്റെയും ഗുണമേന്മ പരിശോധിക്കുന്നതിനു യാതൊരുവിധ മാനദണ്ഡങ്ങളുമില്ല.

ഏറ്റവും ലാഭകരമായ അടങ്കല്‍ തുക വയ്‌ക്കുന്ന കരാറുകാരനെ തെരഞ്ഞെടുക്കുക എന്നതില്‍ നിന്നും ഏറ്റവും കൂടുതല്‍ കൈകൂലി കൊടുക്കുന്നവരെ പണിയേല്‍പ്പിക്കുക എന്ന അവസ്ഥയിലേക്ക് മാറിയതിന്റെ ഉത്തമ ഉദാഹരണമാണ് ചാത്തന്നൂര്‍ ഡിപ്പോയില്‍ നടന്നത്.

ഇത്തരം തട്ടികൂട്ട് കെട്ടിടങ്ങളില്‍ ജോലി ചെയ്യേണ്ടിവരുന്ന ജീവനക്കാരുടെ ജീവന് എന്ത് വിലയാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്നതെന്നാണ് ഉയരുന്ന മറ്റൊരു ചോദ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

India

അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം;കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി

Kerala

അ​ബ്‍​ദു​ൽ റ​ഹീം ജ​യി​ൽ മോ​ചി​ത​നാ​യി ഇ​ന്ന് നാ​ട്ടി​ലെ​ത്തും

Kerala

മിണ്ടാതെ, ഉരിയാടാതെ മൗനി സതീശന്‍; ഇനി മുസ്ലിംലീഗിന്റെ പച്ചക്കൊടി കണ്ടാലേ സതീശന്‍ പ്രതികരിക്കൂ എന്ന് പരിഹാസം

Kerala

പിണറായിയുടെ വീട്ടിലെ റെയ്ഡിന് പിന്നില്‍ രാഹുല്‍ ഗാന്ധിയെന്ന് അശോകൻ ചരുവില്‍

പുതിയ വാര്‍ത്തകള്‍

കേരളാ പൊലീസില്‍ മുസ്ലിം ലീഗ് ഇടപെട്ടോ? ഇഡിയെ സിപിഎം ഗുണ്ടകള്‍ തല്ലിക്കോട്ടെ എന്ന നിലപാടില്‍ കമാ എന്ന അക്ഷരം മിണ്ടാതെ പൊലീസ്

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.