Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ബ്ലാക്ക്മാന്‍ ഭീതിയില്‍ ശൂരനാട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2015, 12:29 am IST
in Kollam

കുന്നത്തൂര്‍: ശൂരനാടിന്റെ വിവിധ ഭാഗങ്ങളില്‍ ബ്ലാക്ക്മാന്‍ അക്രമങ്ങള്‍ നടത്തുന്നുവെന്നുള്ള പ്രചാരണങ്ങള്‍ പ്രദേശവാസികളെ ഭീതിയിലാഴ്‌ത്തുന്നു. രണ്ടുമാസക്കാലമായി ഇത്തരത്തിലുള്ള കഥകള്‍ പ്രചരിപ്പിച്ചെങ്കിലും അതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കാത്ത പോലീസ് നടപടിക്കെതിരെ പ്രദേശത്ത് പ്രതിഷേധം വ്യാപകമാകുന്നു.

എയിഡ്‌സ് രോഗികളായ ചിലര്‍ രാത്രികാലങ്ങളില്‍ സ്ത്രീകളെ ആക്രമിക്കുന്നതായാണ് പ്രചാരണം. ഇതുമൂലം രാത്രി പ്രദേശവാസികള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. ജനങ്ങളുടെ ഭീതി മുതലാക്കി ശൂരനാടിന്റെ വിവിധ ഭാഗങ്ങളില്‍ മോഷണവും കാര്‍ഷികവിളകള്‍ നശിപ്പിക്കലും വീടുകള്‍ക്കുനേരെയുള്ള ആക്രമങ്ങളും വ്യാപകമായി നടക്കുന്നു. മോഷ്ടാക്കളും സാമൂഹ്യവിരുദ്ധരുമാണ് ബ്ലാക്ക്മാന്റെ പേരില്‍ അക്രമണങ്ങള്‍ നടത്തുന്നതും ഇത്തരത്തില്‍ കഥകള്‍ പ്രചരിപ്പിക്കുന്നതുമെന്നാണ് പൊതുവേയുള്ള അനുമാനം.

അക്രമങ്ങളും മോഷണങ്ങളും വര്‍ധിച്ചിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ആക്രമങ്ങളും മോഷണശ്രമങ്ങളും നടക്കുമ്പോള്‍ പോലീസിനെ വിവരമറിയിച്ചാല്‍ അവര്‍ എത്തുന്നില്ലെന്നും പലപ്പോഴും മോഷ്ടാക്കള്‍ രക്ഷപ്പെട്ടതിനുശേഷമാണ് പോലീസ് സ്ഥലത്തെത്തുന്നതെന്നും പ്രദേശവാസികള്‍ പരാതിപ്പെടുന്നു. ഈ സാഹചര്യത്തില്‍ പ്രദേശത്തെ യുവാക്കള്‍ ചേര്‍ന്ന് ജനജാഗ്രതസമിതികള്‍ രൂപീകരിക്കുകയും രാത്രികാലനിരീക്ഷണങ്ങള്‍ ശക്തമാക്കുകയും ചെയ്തു. അതിന്റെ ഫലമായ രണ്ടാഴ്ച മുമ്പ് ശൂരനാട് വടക്കുനിന്നും റബര്‍ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി ശൂരനാട് പോലീസിന് കൈമാറിയിരുന്നു.

ബ്ലാക്ക്മാന്‍ പ്രചരണത്തിന് പിന്നില്‍ ഇയാളാണെന്ന പോലീസിന്റെ കണ്ടെത്തല്‍ പ്രദേശവാസികള്‍ക്ക് താല്‍ക്കാലിക ആശ്വാസം പകര്‍ന്നെങ്കിലും അക്രമങ്ങളും മോഷണങ്ങളും ഇപ്പോള്‍ വീണ്ടും വര്‍ദ്ധിച്ചിരിക്കുകയാണ്. ശൂരനാട് വടക്ക് നിന്നും സംശയാസ്പദമായ സാഹചര്യത്തില്‍ പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് മോചിപ്പിച്ചു.

പ്രദേശത്ത് അക്രമങ്ങള്‍ വ്യാപകമാകുകയും ജനങ്ങളെ ഭീതിയിലാഴ്‌ത്തുന്ന കഥകള്‍ പ്രചരിച്ചിട്ടും നടപടികളെടുക്കാത്ത പോലീസ് നിസംഗതയില്‍ പ്രതിഷേധിച്ച് വിവിധ വനിതാസംഘടനകളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ശൂരനാട് പോലീസ് സ്റ്റേഷനുമുമ്പില്‍ പ്രതിഷേധയോഗം ചേര്‍ന്നു.

അക്രമികളെ ഉടന്‍ കണ്ടെത്തുമെന്നുള്ള ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ ഉറപ്പിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. നൂറുകണക്കിന് വീട്ടമ്മമാരും കുട്ടികളും സമരത്തില്‍ പങ്കെടുത്തു. വാഹനങ്ങളുടെ അപര്യാപ്തതയും സേവനാംഗങ്ങളുടെ കുറവുംമൂലമാണ് പ്രശ്‌നങ്ങളില്‍ കാര്യക്ഷമമായി ഇടപെടാന്‍ സാധിക്കാത്തതെന്നാണ് പോലീസ് ഭാഷ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് 7.4 തീവ്രതയിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്, തീരദേശ മേഖലകൾ ഉയർന്ന അപകടസാധ്യതയിൽ

India

ആശാ ഭോസ്‌ലെയുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു, പൊട്ടിക്കരഞ്ഞ് ചെറുമകൾ സനായി ഭോസ്‌ലെ

Entertainment

ഈ വീട്ടില്‍ നിന്നാണ് അമ്മ ഒളിച്ചോടിയത്;ആനിയുടെ മക്കൾ

Entertainment

ബിജു കുട്ടനെ കാത്തിരിക്കുന്ന ദുരന്തം, ഇതുകൂടി ബിജു കുട്ടൻ ഓർക്കട്ടെ

India

പട്ടികയിൽ നിന്ന് പേരുകൾ നഷ്ടപ്പെടുമെന്ന് ഭയം; ബംഗാളി തൊഴിലാളികൾ തിരികെ മടങ്ങുന്നു, റെയിൽവേ സ്റ്റേഷനുകളിൽ വൻ തിരക്ക്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയും ദക്ഷിണ കൊറിയയും സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടി നിലകൊള്ളുന്നു: ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി മോദി

ബിസിസിഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ

“സുര സുര താരാദീപം”; അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ രണ്ടാം ഗാനം പുറത്ത്, ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

പോർതൊഴിലിനു ശേഷം “വിഗ്നേശ് രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം കരയുടെ ട്രയ്ലർ റിലീസായി” : ചിത്രം ഏപ്രിൽ 30ന് തിയേറ്ററുകളിലേക്ക്

സഹോദരിയുടെ മകളായ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, പ്രതി ജാസിമിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

മിസ്റ്ററി തില്ലറുമായി യുവനിര

രാമലക്ഷ്മണന്മാരുടെ ചിത്രം മാംസപ്ലേറ്റിന് മുൻപിൽ വച്ചാൽ അതിനെ ഹിന്ദുക്കൾ സഹിക്കണമെന്നാണോ പറയുന്നത് ? ഇനി അത് നടപ്പില്ല ; സ്വാമി ചിദാനന്ദപുരി

മനുഷ്യർക്കും ഭീഷണി ; കടലിനടിയിൽ 80 വർഷങ്ങൾ പഴക്കമുള്ള വെടിമരുന്നും , മിസൈലുകളും ; വിഷാംശങ്ങൾ ശരീരത്തിനുള്ളിൽ കയറി നക്ഷത്രമത്സ്യങ്ങളും , ഞണ്ടുകളും

ആലപ്പുഴയ്‌ക്ക് പിന്നാലെ മലപ്പുറത്തും മന്തിയുടെ ചിത്രം വച്ച് വിഷു പോസ്റ്റർ; അറേബ്യൻ മജ്‌ലിസ്, റയ്ദാൻ ഹോട്ടലുടമകൾക്കെതിരെ കേസെടുത്തു

ഇനി കളി മാറും , വരുന്നത് നൂതന സ്കോർപീൻ-ക്ലാസ് അന്തർവാഹിനികൾ ; ഒപ്പം ബ്രഹ്മോസ്-എൻജി സൂപ്പർസോണിക് ക്രൂയിസ് മിസൈലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.