ആര്‍ക്കാണോ നിന്റെ സ്‌നേഹത്തിന്റെ ആവശ്യം അവര്‍ക്ക് സ്‌നേഹം നല്‍കുക. അതുകൊണ്ട് തൃപ്തിയില്ലെങ്കില്‍ കുറച്ചുകൂടെ പരിശ്രമിക്കൂ. രോഗികളോടും നിസ്സഹായരോടും കരുണ കാണിക്കൂ. അതുകൊണ്ടും സന്തുഷ്ടിയില്ലെങ്കില്‍ കുറച്ചുകൂടെ പരിശ്രമിക്കൂ. കുട്ടികളോട് കൂടുതല്‍ സഹനശക്തി പ്രടിപ്പിക്കൂ. അതുകൊണ്ട് തൃപ്തിപ്പെടാതെ കുറച്ചുകൂടെ മുന്നോട്ടുപോയി യുവജനങ്ങളെ പ്രോത്സാഹിപ്പിക്കൂ. അതുകൊണ്ടും സന്തോഷിക്കാതെ മുതിര്‍ന്നവരെ ബഹുമാനിക്കൂ. ഇനി ചെയ്യാന്‍ ഒന്നും അവശേഷിക്കുന്നില്ല എന്ന് ചിന്തിക്കാതെ നിന്നാല്‍ അനുഷ്ഠിക്കപ്പെട്ട ഓരോരോ കര്‍മ്മംവഴി മുന്നോട്ടടി വയ്‌ക്കൂ. അധികം താമസിയാതെ നിന്റെ ആദ്ധ്യാത്മിക യത്‌നങ്ങള്‍ നിന്നെ, എന്നിലേയ്‌ക്ക് നേരിട്ട് നയിക്കുന്ന പാതയില്‍ എത്തിക്കും.
















