കൊളംബോ: തെരഞ്ഞെടുപ്പില്‍ വന്‍തോല്‍വി പിണഞ്ഞ മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്ഷെയുടെ ജ്യോല്‍സ്യനും കാലം മോശമായിത്തുടങ്ങി. തെരഞ്ഞെടുപ്പ് നേരത്തെ നടത്തിയാല്‍ വീണ്ടും വന്‍വിജയം ഉറപ്പാണെന്ന് പ്രവചിച്ചത് സുമനദാസ അഭിഗുണവര്‍ദ്ധനെയാണ്. വളരെക്കാലമായി തന്റെ സ്വന്തം ജ്യോതിഷിയായ സുമനദാസയുടെ വാക്കുകള്‍ അപ്പടി രാജപക്ഷെ അനുസരിച്ചു.
രാജപക്ഷെ തോറ്റതോടെ സുമനദാസെയുടെ ലിമോസിന്‍ കാറും ഡ്രൈവറും പടുകൂറ്റന്‍ ബംഗഌവും സര്‍ക്കാര്‍ ബാങ്കിലെ ഡയറക്ടര്‍ സ്ഥാനവും എല്ലാം പോയി. നോസ്റ്റര്‍ഡാമസിന്റെ എല്ലാം പ്രവചനങ്ങളും ശരിയായിട്ടില്ലല്ലോ എന്നായിരുന്നു ചോദ്യങ്ങള്‍ക്ക് 63 കാരനായ സുമനദാസെ നല്‍കിയ മറുപടി.
















