ആരാധന എവിടെവച്ചു നടത്തിയാലും സ്വീകരിക്കുന്നതും ഫലം കൊടുക്കുന്നതും ഈശ്വരനാണ്. പ്രാര്‍ത്ഥനയുടെ ഫലം ഈശ്വരസ്വീകരണമാണ്. വിശ്വാസമില്ലാത്ത പ്രാര്‍ത്ഥനയ്‌ക്കു ഫലമില്ല. അതു പാറയില്‍ക്കൂടി വെള്ളമൊഴുകിയാല്‍ ഉണ്ടാകുന്നതുപോലേയുള്ളൂ.
പാറയുടെ ഉള്ളിലേക്കു നനവു കടക്കുകയില്ല. ഇതുപോലെയുള്ളൂ വിശ്വാസമില്ലാത്തവരുടെ പ്രാര്‍ത്ഥന. വിശ്വാസമുള്ളവരുടെ പ്രാര്‍ത്ഥനയ്‌ക്ക് ഫലം എപ്പോഴുമുണ്ട്.
















