കാമുകിയോടു സംസാരിക്കുന്നതു ഒരു ‘ഷോ’ ആകുമോ? ശരിയായ സ്‌നേഹമുണ്ടെങ്കില്‍ ഒരിക്കലും അങ്ങനെ ചിന്തിക്കില്ല. എന്നാല്‍ മറ്റൊരുവന് അതൊരു ഷോ ആയി തോന്നാം. ഇതുപോലെയാണു ഇവിടെയും. ഞങ്ങള്‍ക്ക് ഇതൊരിക്കലും ഒരു ഷോ അല്ല. ഞങ്ങള്‍ക്ക് അവിടുത്തോടുള്ള ബന്ധമാണു പ്രാര്‍ത്ഥന. പ്രാര്‍ത്ഥനയുടെ ഓരോ നിമിഷവും ഞങ്ങള്‍ അനുഭവിക്കിന്നതു ആനന്ദമാണ്. കാമുകന്‍ കാമുകിയോടു സംസാരിച്ചാലും കാമുകി കാമുകനോട് സംസാരിച്ചാലും അവര്‍ക്കതില്‍ ആനന്ദമാണ്. അസംതൃപ്തി തോന്നുകയില്ല. എത്ര മണിക്കൂറായാലും വിരസത അനുഭവപ്പെടില്ല. ഇതുപോലെയുള്ള ഒരു ആസ്വാദനമാണു പ്രാര്‍ത്ഥനയിലൂടെ ലഭിക്കുന്നത്.
















