Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 693-ാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2015, 07:29 pm IST
inSamskriti

പ്രബുദ്ധസ്യൈവ യാ പുംസ: ശിലാജഠരവതിസ്ഥിതി:

ശാന്തൗ വ്യവഹൃതൗ വാ പി സാമലാ മുക്തതോച്യതേ

വസിഷ്ഠന്‍ പറഞ്ഞു: ഭേഷ്, രാമാ ഭേഷ്! നീ തീര്‍ച്ചയായും പ്രബുദ്ധതയില്‍ എത്തിയിരിക്കുന്നു. നിന്റെ വാക്കുകളില്‍ അതിന്റെ ആര്‍ജ്ജവവും പ്രഭാവവും എനിക്ക് കാണാന്‍ കഴിയുന്നുണ്ട്. ഇവിടെ നിലകൊള്ളുന്നു എന്ന് തോന്നിയിരുന്ന അയാഥാര്‍ത്ഥ്യം, അതിനെപ്പറ്റി ചിന്തകള്‍ ഇല്ലാതിരിക്കുമ്പോള്‍ അപ്രത്യക്ഷമാവുന്നു. പരമപ്രശാന്തതയാണ് നിര്‍വ്വാണം. അതാണ് പരമസത്യം.

‘വൈവിദ്ധ്യമാര്‍ന്ന കര്‍മ്മങ്ങളില്‍ ആമഗ്‌നമായിരിക്കുമ്പോഴും പ്രബുദ്ധന്‍ പാറയുടെ മദ്ധ്യഭാഗത്തു ജീവിക്കുന്നതുപോലെ, സുദൃഢമായി, അചഞ്ചലമായി, ഏകനും പ്രശാന്തനുമായി വര്‍ത്തിക്കുന്നു. അതാണ് ശരിയായ നൈര്‍മ്മല്യം. അതാണ് മുക്തി.’ കര്‍മ്മനിരതരാണെങ്കിലും രാമാ, നാം ആ തലത്തിലാണിപ്പോള്‍ വര്‍ത്തിക്കുന്നത്. നീയും അതില്‍ നിന്നും വ്യതിചലിക്കാതെ സ്വധര്‍മ്മം ആചരിച്ചാലും.രാമാ, ഇനി നീ പറയൂ, എങ്ങിനെയാണ് നിലനില്‍ക്കുന്നു എന്ന് തോന്നുന്ന ഈ ലോകത്തെ നിശ്ശൂന്യമെന്നു മനസ്സിലാക്കുന്നത്? ലോകം മിഥ്യയാണെന്നു സാക്ഷാത്ക്കരിക്കുന്നത്? രാമന്‍ പറഞ്ഞു: ലോകത്തിന്റെ ആദിയിലും ലോകം സൃഷ്ടിക്കപ്പെട്ടിട്ടില്ല. അപ്പോള്‍പ്പിന്നെ ലോകം ഇപ്പോള്‍ നിലനില്‍ക്കുന്നു എന്നെങ്ങിനെ പറയാന്‍ കഴിയും?അതിനു കാരണമൊന്നുമില്ല കാരണമില്ലാതെ കാര്യത്തിന് നിലനില്‍പ്പുണ്ടോ? മാറ്റം എന്നുപറഞ്ഞാല്‍ ഒരവസ്ഥയുടെ അവസാനവും മറ്റൊന്നിന്റെ തുടക്കവുമാണല്ലോ. മാറ്റങ്ങള്‍ക്കു വിധേയമല്ലാത്ത സത്തിനെ സംബന്ധിച്ചിടത്തോളം മാറ്റമെന്നത് അസംബന്ധമാണ്. ഈ ലോകം ബ്രഹ്മം എന്ന സത്തില്‍ ആരോപിച്ച കെട്ട് കാഴ്‌ച്ചമാത്രമാണ്. അത് വെറും ഭ്രമമാകുന്നു.

സ്വപ്‌നത്തില്‍ ഒരു നിമിഷംകൊണ്ട് ഒരു ജന്മം മുഴുവന്‍ അനുഭവിച്ചു തീര്‍ക്കാം. അതുപോലെ തന്നെയാണ് സൂര്യചന്ദ്രന്മാരെ അവലംബിച്ച് കാലമെന്ന അനുഭവവും.

അനന്തബോധത്തില്‍ സൃഷ്ടിയെന്ന ധാരണ ഉണ്ടെന്നു തോന്നുന്നത്, അതിന്റെ കാലദേശസംബന്ധിയായ എല്ലാ വൈഭവങ്ങളോടും കൂടിയാണ്. ഈ ‘അസത്ത്’ പ്രവര്‍ത്തനോന്മുഖമാണെന്ന് തോന്നിയാലും അത് മിഥ്യയാകുന്നു. ആകസ്മികമായി ഉല്‍പ്പന്നമായ ധാരണാവിശേഷം ആവര്‍ത്തനം കൊണ്ട് രൂഢിയാര്‍ജ്ജിക്കുന്നു. മിഥ്യക്ക് എങ്ങിനെ സത്യഭാവം കൈക്കൊള്ളാനാവും? അതിനെങ്ങിനെ യാഥാര്‍ത്ഥ്യഭാവത്തില്‍ നിലകൊള്ളാനാകും? ഒരുപക്ഷെ സത്തും അസത്തും മിഥ്യയാണ്. എല്ലാം നിശ്ശൂന്യം. എന്തൊക്കെയുണ്ടോ, അതിന്റെ ഉണ്മ സത്യം. അത് ആകാശംപോലെ സ്പഷ്ടം, പാറയുടെ അകംപോലെ ഘനസാന്ദ്രം, നിശ്ശബ്ദം, പ്രശാന്തം, അനന്തം!

അങ്ങിനെയാണ് സൃഷ്ടി. അത് നിത്യശുദ്ധപ്രബുദ്ധമായ അനന്തബോധത്തിലാണ് നിലകൊള്ളുന്നത്. എല്ലാ ചിന്തകളുടെയും ധാരണകളുടെയും സത്തയാണ്. അനന്തബോധത്തിന്റെ സൂക്ഷ്മശരീരമെന്നതുപോലെയാണത് കാണപ്പെടുന്നത്. ഈ സൂക്ഷ്മദേഹത്തില്‍ ഉയരുന്ന ശുദ്ധാനുഭവം അല്ലെങ്കില്‍ അവബോധമാണ് സൃഷ്ടിയായി പ്രഭാസിക്കുന്നത്. സൃഷ്ടി ബ്രഹ്മമാകുന്നു.

പരബ്രഹ്മത്തിലാണ് സൃഷ്ടി. പരബ്രഹ്മമാണ് സൃഷ്ടി. അവതമ്മില്‍ അന്തരമേതുമില്ല. അതിനാല്‍ പരമപ്രശാന്തതതന്നെയാണത്. വാസ്തവത്തില്‍ സൃഷ്ടിയോ ചലനമോ കര്‍മ്മങ്ങളോ ഇല്ല. സ്വപ്‌നത്തെ സ്വപ്‌നമെന്ന് തിരിച്ചറിയുമ്പോള്‍ എല്ലാ തെറ്റിദ്ധാരണകളും അവസാനിച്ചു.അവബോധം തനിക്ക് അവബോധിക്കാനുള്ള വസ്തുവിനെ, വിശ്വത്തെ നിരാകരിച്ച് അനന്തബോധത്തില്‍ വിശ്രാന്തിയടയുന്നു..’

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.