അദ്വൈതം ജീവിതമാണെന്നാണു ഞങ്ങള്‍ പഠിച്ചിട്ടുള്ളത് തന്നെപ്പോലെ മറ്റുള്ളവരെയും കാണുന്ന അവസ്ഥയാണത്.
കുരുക്ഷേത്രയുദ്ധത്തിന്റെ അര്‍ത്ഥം എന്താണ്? അനേകം പാറക്കല്ലുകള്‍ മിഷ്യനിലിട്ട് ഒന്നിച്ചു കറക്കിയാല്‍ അതിന്റെ കൂര്‍ത്തമുനകള്‍ നഷ്ടമായി, മിനുസമുള്ളതായിത്തീരുന്നു. അതുപോലെ ലോകസേവനകര്‍മ്മം ചെയ്യുന്നതിലൂടെ നമ്മുടെ വ്യക്തിമനസ്സ് വ്യാപ്തചൈതന്യവുമായി ഒന്നുചേരുന്നു.
മനസ്സിന്റെ വൈരൂപ്യം മാറി ആത്മസ്വരൂപമായിത്തീരുന്നു. അതുകൊണ്ടാണു ഭഗവാന്‍ അര്‍ജ്ജുനനോടു യുദ്ധംചെയ്യാന്‍ പറഞ്ഞത്. ഇതൊക്കെ പറഞ്ഞുകൊടുത്തു പഠിപ്പിക്കുന്നതിനെക്കാള്‍ പ്രവൃത്തിയില്‍ കാട്ടിക്കൊടുത്താല്‍ മറ്റുള്ളവര്‍ക്കും എളുപ്പം ഉള്‍ക്കൊള്ളുവാന്‍ കഴിയും. അതാണ് അമ്മയുടെ ലക്ഷ്യം.
















