ഹിന്ദുദര്‍ശനങ്ങളുടെ ലക്ഷ്യം മുഴുവന്‍ നിരന്തരയത്‌നം കൊണ്ട് പൂര്‍ണ്ണനും ദിവ്യനുമാകലാണ്. ഈശ്വരനെ പ്രാപിക്കുകയും ഈശ്വരനെ ദര്‍ശിക്കുകയും ചെയ്ത. ഈ ഈശ്വരപ്രാപ്തിയും ഈശ്വരദര്‍ശനവും, സ്വര്‍ഗ്ഗസ്ഥനായ പിതാവിനെപ്പോലെതന്നെ പരിപൂര്‍ണനായിത്തീരല്‍, ആണ് ഹിന്ദുവിന്റെ മതം.
അപ്പോള്‍ പൂര്‍ണത്വം പ്രാപിച്ചവന്റെ ഗതിയെന്ത്? അയാള്‍ അനന്താനന്ദമായ ഒരു ജീവിതം നയിക്കുന്നു. മനുഷ്യനു രസിക്കാന്‍ കൊള്ളാവുന്ന ഒരേ ഒരു വസ്തുവിനെ, അതായത് ഈശ്വരനെ, നേടി അയാള്‍ അളവറ്റതും മികവുറ്റതുമായ ആനന്ദം അനുഭവിക്കുന്നു. ഭവഗത്സായൂജ്യരസം ആസ്വാദിക്കുന്നു.
















