Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 688-ാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2015, 07:35 pm IST
inSamskriti

ചിത്തശ്ചേത്യോന്മുഖത്വം യത്തച്ചിത്തമിതി കഥ്യതേ

വിചാര ഏഷ ഏവാസ്യ വാസനാനേന ശാമ്യതി

രാമന്‍ ചോദിച്ചു: എന്താണ് ചിത്തം? അതിന്റെ സ്വഭാവമറിയാന്‍ എങ്ങിനെയാണൊരുവന്‍ അന്വേഷണം നടത്തുന്നത്? അങ്ങിനെയുള്ള അന്വേഷണത്തിന്റെ ഫലപ്രാപ്തി എന്താണ്?

വസിഷ്ഠന്‍ പറഞ്ഞു:’ബോധം സ്വയം അതിനെ അറിയപ്പെടാനുള്ള ഒരു വസ്തുവായി അവബോധിക്കുമ്പോള്‍ അത് ചിത്തം (മനസ്സ്). അന്വേഷണം എന്നത്, നീയിപ്പോള്‍ച്ചെയ്യുന്നത് തന്നെയാണ്. ഇതുകൊണ്ട് മനോപാധികള്‍ക്ക് അവസാനമാകുന്നു.

രാമന്‍ ചോദിച്ചു: എങ്ങിനെയാണ് ചിത്തം അനുപാധികമായി സാധകനെ നിര്‍വ്വാണപ്രാപ്തിയ്‌ക്ക് പര്യാപ്തനാക്കുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: മനോപാധികള്‍ അല്ലെങ്കില്‍ അറിവിന് വസ്തുവായത് ഒരിക്കലും യാഥാര്‍ത്ഥ്യമല്ല. അതിനാല്‍ ചിത്തവും യാഥാര്‍ത്ഥ്യമല്ല.

രാമന്‍ പറഞ്ഞു: പക്ഷെ അതിന്റെ സാന്നിദ്ധ്യം നാം അനുഭവിക്കുന്നുണ്ടല്ലോ?

വസിഷ്ഠന്‍ പറഞ്ഞു: അജ്ഞാനിയുടെ ദൃഷ്ടിയില്‍ കാണുന്നതല്ല ലോകം. എന്നാല്‍ പ്രബുദ്ധന്റെ, അല്ലെങ്കില്‍ ജ്ഞാനിയുടെ ദൃഷ്ടിയില്‍ കാണുന്നതിനെ വിവരിക്കാനുമാവില്ല.

രാമന്‍ ചോദിച്ചു: എന്താണ് അജ്ഞാനിയുടെ ദര്‍ശനം? എന്തുകൊണ്ടാണ് പ്രബുദ്ധന്റെ ദര്‍ശനം വിവരണാതീതമായിരിക്കുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: അജ്ഞാനി ലോകത്തെ കാണുന്നത് ആദിയന്തങ്ങള്‍ ഉള്ള ഒരു സത്തയായിട്ടാണ്. എന്നാല്‍ പ്രബുദ്ധന്‍ അത് കാണുന്നേയില്ല. കാരണം അതൊരിക്കലും സൃഷ്ടിക്കപ്പെട്ടിട്ടില്ല. അതിന് യാതൊരുവിധ അസ്തിത്വവും ഇല്ല.

രാമന്‍ പറഞ്ഞു: അങ്ങിനെയാണെങ്കില്‍ നാം അത് അനുഭവിക്കാന്‍ എന്താണ് കാരണം?

വസിഷ്ഠന്‍ പറഞ്ഞു: അത് സ്വപ്‌നത്തില്‍ ഒരു വസ്തുവിനെ അനുഭവിക്കുന്നതുപോലെയാണ്. വാസ്തവത്തില്‍ സ്വപ്‌നവസ്തു ഇല്ലല്ലോ!

രാമന്‍ പറഞ്ഞു: സ്വപ്‌നത്തിലെ അനുഭവം ജാഗ്രദിലെ പൂര്‍വ്വാനുഭവം കാരണമാണുണ്ടാവുന്നത്.

വസിഷ്ഠന്‍ ചോദിച്ചു: ഈ രണ്ട് അനുഭവവും ഒരേ വസ്തുവുമായി ബന്ധപ്പെട്ടാണോ ഇരിക്കുന്നത്?

രാമന്‍ പറഞ്ഞു: ജാഗ്രദവസ്ഥയില്‍ മനസ്സില്‍പ്പതിഞ്ഞ ചിത്രങ്ങളാണ്, അനുഭവങ്ങളാണ് സ്വപനത്തില്‍ പ്രത്യക്ഷമാവുന്നത്.

വസിഷ്ഠന്‍ പറഞ്ഞു: അങ്ങിനെയാണെങ്കില്‍ സ്വപനത്തില്‍ കത്തിയെരിഞ്ഞതായി ‘ക്കണ്ടനുഭവിച്ച’ ഭവനം ഉണരുമ്പോള്‍ യാതൊരു കേടുപാടുമില്ലാതെ നില്‍ക്കുന്നതെന്തുകൊണ്ട്?

രാമന്‍ പറഞ്ഞു: തീര്‍ച്ചയായും ജാഗ്രദ് അവസ്ഥയിലെ യാഥാര്‍ത്ഥ്യം സ്വപ്‌നത്തില്‍ അങ്ങിനെയല്ല. അപ്പോള്‍ പ്രകടമാവുന്നത് ബോധം (ബ്രഹ്മം) ആയിരിക്കണം. എങ്കിലും നേരത്തെ ഉണ്ടായിട്ടില്ലാത്ത കാര്യം എങ്ങിനെയാണ് സ്വപ്‌നത്തിലാണെങ്കിലും കാണാന്‍ കഴിയുക?

വസിഷ്ഠന്‍ പറഞ്ഞു: അനുഭവങ്ങള്‍ നേരത്തെ ഉണ്ടായതാണെങ്കിലും ഇല്ലെങ്കിലും എല്ലായിടത്തും എല്ലാ തലത്തിലും എല്ലാക്കാലത്തും പ്രകാശിക്കുന്നത് ശുദ്ധബോധം മാത്രമാണ്.

രാമന്‍ ചോദിച്ചു: ഭഗവന്‍, എങ്ങിനെയാണ് ഈ ഭ്രമം അവസാനിപ്പിക്കുക?

വസിഷ്ഠന്‍ പറഞ്ഞു: ‘എങ്ങിനെയാണ് ഈ സംസാരം പ്രകടമായത്? അതിനു പ്രത്യക്ഷമാവാന്‍ യാതൊരു കാരണവും ഇല്ലല്ലോ, പിന്നെയെങ്ങിനെ അതുണ്ടായി’ എന്നിങ്ങിനെ അന്വേഷിക്കൂ, ധ്യാനിക്കൂ.

രാമന്‍ പറഞ്ഞു: സ്വപ്‌നവസ്തുക്കള്‍ക്ക് ഇടം നല്‍കുന്നത് മനസ്സാണ് (ചിത്തം). അതായത് അത് മനസ്സ് തന്നെയാണ്. അതുപോലെയാണ് ലോകവും.

വസിഷ്ഠന്‍ പറഞ്ഞു: മനസ്സ് ശുദ്ധബോധത്തില്‍ നിന്നും വിഭിന്നമല്ല. മനസ്സും ബോധമല്ലാതെ മറ്റൊന്നല്ല.

രാമന്‍ പറഞ്ഞു: ദേഹം അവയവങ്ങളില്‍ നിന്നും വിഭിന്നമല്ലാത്തതുപോലെ ലോകം ബ്രഹ്മത്തില്‍ നിന്നു വിഭിന്നമല്ല.

വസിഷ്ഠന്‍ പറഞ്ഞു: അതിനാല്‍ ഈ വിശ്വം ഒരിക്കലും സൃഷ്ടിക്കപ്പെട്ടിട്ടില്ല. എല്ലാമെല്ലാം ശാശ്വതബ്രഹ്മമാണ്.

.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.