Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ദേവസ്വം ഭൂമി കയ്യേറി എക്‌സൈസ് ഓഫീസ് പണിയാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2015, 08:12 pm IST
in Kollam

ശാസ്താംകോട്ട: ശാസ്താംകോട്ട ശുദ്ധജലതടാകതീരത്ത് ദേവസ്വം ഭൂമിയില്‍ എക്‌സൈസ് ഓഫീസ് പണിയാനുള്ള നീക്കം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. പോലീസ് സ്റ്റേഷന് സമീപം സര്‍ക്കാര്‍ ഗസ്റ്റ്ഹൗസിന് പടിഞ്ഞാറ് തടാകതീരത്തുള്ള ദേവസ്വം ഭൂമിയിലാണ് കരാറുകാരന്‍ പണിക്കാരുമായി വന്ന് ഭൂമി നിരപ്പാക്കല്‍ ജോലി തുടങ്ങിയത്. സംഭവമറിഞ്ഞ് ശാസ്താംകോട്ട ക്ഷേത്രത്തിലെ സബ്ഗ്രൂപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ ക്ഷേത്രം ജീവനക്കാരും ഭക്തജനസമിതി ഭാരവാഹികളുമെത്തി പണി തടഞ്ഞു. എന്നാല്‍ എക്‌സൈസ് ഓഫീസ് നിര്‍മ്മിക്കാന്‍ കരാറെടുത്ത പ്രകാരം റവന്യുഅധികൃതര്‍ നിര്‍ദ്ദേശിച്ചിടത്താണ് പണി തുടങ്ങുന്നതെന്ന് കരാറുകാരന്‍ പറയുന്നു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പണി നടത്താതെ ജോലിക്കാരുമായി കരാറുകാരന്‍ മടങ്ങി.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കുത്തക പാട്ടഭൂമിയിലാണ് അനധികൃത കയ്യേറ്റം നടത്തി എക്‌സൈസ് ഓഫീസിനായി നിര്‍മ്മാണപ്രവര്‍ത്തനം നടത്തിയതെന്ന് സബ് ഗ്രൂപ്പ് ഓഫീസര്‍ കലാധരന്‍ അറിയിച്ചു. തടാകത്തിന്റെ വൃഷ്ടിപ്രദേശത്ത് മണ്ണിളക്കിയുള്ള യാതൊരു നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നടത്താനാവില്ലെന്ന നിയമം നിലനില്‍ക്കെ റവന്യൂ അധികൃതര്‍ തന്നെ നിയമവിരുദ്ധ കയ്യേറ്റവും നിര്‍മ്മാണപ്രവര്‍ത്തനവും നടത്തുന്നത് നീതീകരിക്കാനാവില്ലെന്ന് തടാകസംരക്ഷണസമിതി ആരോപിച്ചു.

താലൂക്കാഫീസിന് സമീപം എക്‌സൈസ് ഓഫീസ് നിര്‍മ്മിക്കാന്‍ 25സെന്റ് സ്ഥലം മുമ്പുതന്നെ അനുവദിച്ചിരുന്നതായി കുന്നത്തൂര്‍ തഹസില്‍ദാര്‍ പറയുന്നു. എന്നാല്‍ തടാകതീരത്ത് ദേവസ്വം ഭൂമിയിലെ നിര്‍മ്മാണപ്രവര്‍ത്തനം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു.

ക്ഷേത്രത്തിന് തെക്കുവശം തടാകതീരത്തുള്ള ദേവസ്വം ഭൂമിയില്‍ നടക്കുന്ന അനധികൃത കയ്യേറ്റവും നിര്‍മ്മാണപ്രവര്‍ത്തനങ്ങളും അടുത്തിടെ വ്യാപകമായിട്ടുണ്ട്. പട്ടയം ലഭിച്ചതായും വിലയാധാരം വാങ്ങിയതായും രേഖയുണ്ടാക്കി അഭിഭാഷകരടക്കമുള്ള സ്വകാര്യവ്യക്തികള്‍ ഇതിനകം കെട്ടിടങ്ങള്‍ പണിതുയര്‍ത്തിക്കഴിഞ്ഞു.

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകത്തിന്റെ തീരത്ത് തടാകത്തിന് ദോഷം വരുന്ന തരത്തിലാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങളെല്ലാം നടത്തിയതെന്നാണ് ശാസ്ത്രീയ വിലയിരുത്തല്‍. റവന്യൂ പോലീസ് അധികാരികളുടെ മൂക്കിനുതാഴെയാണ് ഈവിധ കയ്യേറ്റങ്ങളും നിര്‍മ്മാണപ്രവര്‍ത്തനവും നടത്തുന്നതെന്നതും ഏറെ ശ്രദ്ധേയമാണ്.

കഴിഞ്ഞ ദിവസം നടന്ന കയ്യേറ്റമടക്കം ക്ഷേത്രഭൂമിയില്‍ തടാകതീരത്ത് യാതൊരു നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നടത്താന്‍ അനുവദിക്കില്ലെന്ന് ശ്രീധര്‍മ്മശാസ്താ ഭക്തജനസമിതി പ്രസിഡന്റ് ദീപു, ജനറല്‍സെക്രട്ടറി മണികണ്ഠന്‍ എന്നിവര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മസഗോണ്‍ ഡോക്കില്‍ നിര്‍മ്മിച്ച അന്തര്‍വാഹിനിക്കപ്പല്‍
India

പ്രതിരോധരംഗത്തെ ഇന്ത്യയുടെ കുതിപ്പ്: ഈ കപ്പല്‍നിര്‍മ്മാണക്കമ്പനിയുടെ ഓഹരി അഞ്ച് വര്‍ഷത്തില്‍ കുതിച്ചത് 100രൂപയില്‍ നിന്നും 2616രൂപയിലേക്ക്

Kerala

ക്ഷേത്രം തല്ലിത്തകര്‍ത്ത് വിഗ്രഹങ്ങള്‍ നശിപ്പിച്ച് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് സിപിഎമ്മിന് വേണ്ടി പൊലീസ് നടത്തുന്ന കളി

Entertainment

ഞാനില്ലാതെയായാൽ മക്കൾ അവളെ നോക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല, ആരും ഉണ്ടാവില്ല ; ഉമ എപ്പോഴും ആരോ​ഗ്യവതിയായി ഇരിക്കണം; റിയാസ് ഖാൻ

ഇറാന്‍ വിദേശകാര്യമന്ത്രി അരാഗ്ചി, സ്പീക്കര്‍ ഖാലിബാഫ് (ഇടത്ത്) ട്രംപ്, പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്)
World

എന്തുകൊണ്ടാണ് ഇറാന്‍ വിദേശകാര്യമന്ത്രി അരാഗ്ചിയെയും സ്പീക്കര്‍ ഖാലിബാഫിനെയും മാത്രം ഇസ്രയേല്‍ വധിക്കാത്തത് ? പാകിസ്ഥാന്‍ പറഞ്ഞതുകൊണ്ടാണോ?

Kerala

തിരുവനന്തപുരം കുമാരാരാമം ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം പൊലീസ് തല്ലിത്തകര്‍ത്തു,ക്ഷേത്രസംരക്ഷണസമിതി പ്രവര്‍ത്തകര്‍ക്ക് ക്രൂര മര്‍ദ്ദനം

പുതിയ വാര്‍ത്തകള്‍

വേർപിരിയാൻ വിജയ്‌ക്കും സമ്മതം; വിജയ്- സംഗീത വിവാഹമോചന ഹർജിയിലെ ഹിയറിങ് മാറ്റിവച്ചു

ഇടതു വലതു മുന്നണികള്‍ സ്ത്രീസമൂഹത്തെയും കേരളത്തേയും വഞ്ചിച്ചു: അഡ്വ.എസ്. സുരേഷ്

അത്യാധുനിക നിർമാണ മികവിലേക്ക് എച്ച്എല്‍എല്‍; മൂന്ന്  ബൃഹത് പദ്ധതികൾക്കു തുടക്കമിട്ടു

പാമ്പുകടിയേറ്റ് ചികിത്സയിലുളള അനോഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് 7.4 തീവ്രതയിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്, തീരദേശ മേഖലകൾ ഉയർന്ന അപകടസാധ്യതയിൽ

ആശാ ഭോസ്‌ലെയുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു, പൊട്ടിക്കരഞ്ഞ് ചെറുമകൾ സനായി ഭോസ്‌ലെ

ഈ വീട്ടില്‍ നിന്നാണ് അമ്മ ഒളിച്ചോടിയത്;ആനിയുടെ മക്കൾ

ബിജു കുട്ടനെ കാത്തിരിക്കുന്ന ദുരന്തം, ഇതുകൂടി ബിജു കുട്ടൻ ഓർക്കട്ടെ

പട്ടികയിൽ നിന്ന് പേരുകൾ നഷ്ടപ്പെടുമെന്ന് ഭയം; ബംഗാളി തൊഴിലാളികൾ തിരികെ മടങ്ങുന്നു, റെയിൽവേ സ്റ്റേഷനുകളിൽ വൻ തിരക്ക്

ഇന്ത്യയും ദക്ഷിണ കൊറിയയും സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടി നിലകൊള്ളുന്നു: ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.