ജക്കാര്‍ത്ത: കാണാതായ എയര്‍ ഏഷ്യ വിമാനത്തിന്റെ രണ്ട് ഭാഗങ്ങള്‍ കൂടി കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. ജാവ കടലിലാണ് ഇന്നലെ അര്‍ധരാത്രിയോടെ എണ്ണപ്പാടകള്‍ക്കൊപ്പം വിമാനത്തിന്റെ രണ്ട് വലിയ ഭാഗങ്ങള്‍ കണ്ടെത്തിയത്.
വെള്ളത്തിനടിയില്‍ ഏതാണ്ട് 30 മീറ്റര്‍ താഴെയാണ് വസ്തുക്കളെ കണ്ടത്. ഇവയുടെ ചിത്രങ്ങള്‍ എടുത്ത് പരിശോധിക്കാനുള്ള ശ്രമത്തിലാണ്. ഈ മേഖല കേന്ദ്രീകരിച്ച് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി തിരച്ചിലിന് നേതൃത്വം നല്‍കുന്ന രക്ഷാ ഏജന്‍സി മേധാവി ബാംബാങ് സോലിസ്‌റ്റ്യോ വ്യക്തമാക്കി.
മോശം കാലാവസ്ഥ തിരച്ചിലിനെ തടസ്സപ്പെടുത്തുന്നുണ്ട്. നിലവില്‍ 29 കപ്പലുകളും 17 വിമാനങ്ങളുമാണ് തെരച്ചിലിനായി രംഘത്തുള്ളത്.
ഇന്തൊനീഷ്യയിലെ സുരബായയില്‍നിന്നു സിംഗപ്പൂരിലേക്കുള്ള യാത്രയ്‌ക്കിടെ ഞായറാഴ്ചയാണു വിമാനം കടലില്‍ തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 162 പേരും കൊല്ലപ്പെട്ടെന്നു തന്നെയാണു നിഗമനം.
തകര്‍ന്ന വിമാനത്തിന്റെ പ്രധാന ഭാഗവും ബ്ലാക്ക് ബോക്‌സും കണ്ടെത്താനാണ് ഊര്‍ജിത ശ്രമം നടക്കുന്നത്. വിമാനത്തിലുണ്ടായിരുന്ന 162 പേരില്‍ 30 പേരുടെ മൃതദേഹങ്ങളാണ് ഇതു വരെ കണ്ടെത്തിയിട്ടുള്ളത്.
















