Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഭരണിക്കാവില്‍ സ്വകാര്യബസ് സ്റ്റാന്റ് യാഥാര്‍ത്ഥ്യമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2015, 09:39 am IST
inKollam

കുന്നത്തൂര്‍: ഭരണിക്കാവില്‍ സ്വകാര്യബസ്സ്റ്റാന്റ് ഒടുവില്‍ യാഥാര്‍ത്ഥ്യമാകുന്നു.

നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരം കാണാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് പഠനം നടത്തി പദ്ധതി സമര്‍പ്പിച്ച് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും പിന്നീടത് മുടങ്ങുകയായിരുന്നു. ഭരണിക്കാവ്, മുസലിയാര്‍ ഫാമില്‍ പ്രൈവറ്റ് ബസ് സ്റ്റാന്റിനായി നിര്‍മ്മിച്ച കാത്തിരിപ്പ് കേന്ദ്രങ്ങള്‍ സാമൂഹ്യവിരുദ്ധരുടെയും മയക്കുമരുന്ന് ലോബികളുടെയും താവളമായി മാറി. പിന്നീട് പൊതുജനങ്ങളുടെയും വിവിധ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെയും നിരന്തരമായ പ്രക്ഷോഭങ്ങളെ തുടര്‍ന്നാണ് ഇപ്പോള്‍ വീണ്ടും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിരിക്കുന്നത്.

ബസുകള്‍ പാര്‍ക്ക് ചെയ്യാനുള്ള പ്ലാറ്റ്‌ഫോമുകള്‍ ടാറിട്ട് വൃത്തിയാക്കി. ബസ് സ്റ്റാന്റില്‍ നിന്നും പുറത്തേക്കും അകത്തേക്കുമുള്ള പാതകളുടെ നിര്‍മ്മാണവും പൂര്‍ത്തീകരിച്ചു. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നുള്ള 25 ലക്ഷംരൂപ ചെലവഴിച്ചാണ് ഇപ്പോള്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ബസ് സ്റ്റാന്റിന്റെ നവീനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഭാവികാര്യങ്ങള്‍ തീരുമാനിക്കാനുമായി എംഎല്‍എയുടെ നേതൃത്വത്തില്‍ ഏഴിന് ഉദ്യോഗസ്ഥരുടെയും ത്രിതലപഞ്ചായത്ത് പ്രതിനിധികളുടെയും യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. മാര്‍ച്ചിന് മുമ്പ് പണികള്‍ പൂര്‍ത്തിയാക്കി പ്രൈവറ്റ് ബസ്സ്റ്റാന്റ് തുറന്നുകൊടുക്കാനാണ് നീക്കം.

നിലവില്‍ പാതയോരങ്ങളില്‍ നിര്‍ത്തിയിടുന്ന സ്റ്റേയ് ബസുകള്‍ക്ക് ബസ്സ്റ്റാന്റ് തുറന്നുകൊടുക്കുന്നത് വലിയൊരു അനുഗ്രഹമാകും. എന്നാല്‍ ടൗണില്‍ നിന്നും അരകിലോമീറ്ററോളം മാറി സ്ഥിതിചെയ്യുന്ന ബസ്സ്റ്റാന്റിന് നഗരത്തിലെ തിരക്കുകുറക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുകയാണ്. കാരണം ടൗണിലെത്തുന്ന യാത്രക്കാര്‍ സ്റ്റാന്റിലെത്താന്‍ ഓട്ടോ വിളിക്കേണ്ട സ്ഥിതിയാണിപ്പോഴുള്ളത്. ഇതിന് യാത്രക്കാര്‍ മടിക്കുന്നതോടെ ബസുകള്‍ പഴയതുപോലെ ടൗണില്‍ പാര്‍ക്ക് ചെയ്യുന്നു. ഇത് ഗതാഗതകുരുക്കുണ്ടാക്കും.

പ്രൈവറ്റ് ബസ്സ്റ്റാന്റിനോടു ചേര്‍ന്ന് അവശ്യം വേണ്ട കംഫര്‍ട്ട് സ്റ്റേഷന്‍ ഇതുവരെ നിര്‍മ്മിച്ചിട്ടില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് ശുചിത്വമിഷന്റെ ഫണ്ട് ഉപയോഗിച്ച് സ്റ്റാന്റിനോട് ചേര്‍ന്ന് നിര്‍മ്മിച്ച കെട്ടിടം ഇന്നേതാണ്ട് ഉപയോഗശൂന്യമായ നിലയിലാണ്. കൂടാതെ ബസ് സ്റ്റാന്റില്‍ മാലിന്യസംസ്‌ക്കരണത്തിനുള്ള യാതൊരു സംവിധാനങ്ങളും ഇതുവരെ സ്ഥാപിച്ചിട്ടില്ല. സ്റ്റാന്റിലേക്കുള്ള റോഡുകളില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടില്ല. ഇത്തരത്തില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒന്നുംതന്നെ ഒരുക്കാതെ ബസ്സ്റ്റാന്റ് തുറന്ന് കൊടുക്കുന്നത് ഒരു പ്രഹസനമായി മാറുമോയെന്നാണ് ആശങ്ക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.