Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മന്നത്താചാര്യന്റെ ഹിന്ദുത്വ വീക്ഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2015, 09:55 pm IST
in Vicharam

ഇന്ന് മന്നം ജയന്തി

ഒരുറച്ച ഹിന്ദുവായിരുന്നുകൊണ്ടുതന്നെയാണ് സമുദായചാര്യന്‍ മന്നത്ത് പത്മനാഭന്‍ നായന്മാരുടെ ഉന്നതിക്കായി പ്രവര്‍ത്തിച്ചത്. അതുകൊണ്ടാണ് മലയാളമാസം 1120-ല്‍ തൃശൂരില്‍ വച്ചുകൂടിയ അഖിലകേരള സാമുദായിക സംഘടനാ സമ്മേളനത്തില്‍ ഐക്യകേരള സംസ്ഥാപനത്തിന്റെ ആദ്യപടിയായി കേരളത്തിലെ ഹിന്ദുക്കളില്‍ ഐക്യമുണ്ടാകണം എന്ന് അദ്ദേഹം ഉദ്‌ഘോഷിച്ചത്. ഇതേ സമ്മേളനത്തിലെ ബാക്കി പ്രസംഗവും ഹിന്ദുജനതയ്‌ക്ക് മാര്‍ഗ്ഗദര്‍കമാകേണ്ടതാണ്.

ആചാര്യന്‍ തുടരുന്നു: ” മതത്തെ അടിസ്ഥാനപ്പെടുത്തി ഒരു ചിന്തയേ ആവശ്യമില്ലെന്ന് പറയുന്നവരുണ്ടെങ്കില്‍ അതിനോടുയോജിക്കാന്‍ തയ്യാറല്ല. മതം വേണ്ടന്നുപറയുന്നതിനോടും ഞാന്‍ യോജിക്കുന്നില്ല… വ്യക്തിഗതമായ മതമുണ്ടെങ്കില്‍ അവരെല്ലാം ഒരുമിച്ചുകൂടുമ്പോള്‍ സാമൂഹ്യമായി മതമുണ്ടാകുമെന്നള്ളതും സിദ്ധമാണ്. ഒരു മതത്തേയോ ആചാര്യനെയോ അടിസ്ഥാനമാക്കിയുള്ള സംഘടനകള്‍ മാത്രമേ നിലനില്‍ക്കുകയുള്ളൂ.

ഹിന്ദുസമുദായത്തില്‍പ്പെട്ടവര്‍ വിവിധ ജാതികളായി പിരിഞ്ഞ് അന്യോന്യമത്സരത്തിലും ഉച്ചനീചത്വത്തിലുമാണ് ഇന്നും കഴിയുന്നത്. അവര്‍ ഒന്നാകാനുള്ള വിഷമങ്ങളും പ്രതിബന്ധങ്ങളും അനവധിയാണെങ്കിലും മതാദര്‍ശപ്രകാരം അവര്‍ ഒരേ ലക്ഷ്യത്തിലെത്താന്‍ ആഗ്രഹിക്കുന്നവരാണ്. ഒരേ ആചാര്യന്മാരെ ആരാധിക്കുന്ന പിന്‍തുടര്‍ച്ചക്കാരാണ്. മതവും ആചാര്യനുമില്ലെങ്കില്‍ ജനസാമാന്യത്തെ നമ്മുടെ പിന്നില്‍ കാണുകയില്ല.

ശ്രീനാരായണഗുരുവിന്റെ നാമധേയം ഇല്ലായിരുന്നെങ്കില്‍ എസ്എന്‍ഡിപി യോഗത്തിന് ഇന്നുകാണുന്ന ഘടന ഉണ്ടാകുകയോ നിലനില്‍ക്കുകയോ ചെയ്യുകയില്ലായിരുന്നു. (മന്നത്ത് പത്മനാഭന്റെ പ്രസംഗങ്ങള്‍, വോള്യം 12, പേജ് 50-51)

എന്തൊരു ക്രാന്തദര്‍ശിത്വം

എഴുപത് വര്‍ഷംമുന്‍പ് ആചാര്യന്‍ പ്രകടിപ്പിച്ച ഈ അഭിപ്രായങ്ങളുടെ പ്രസക്തി മനസ്സിലാകണമെങ്കില്‍, 2002ല്‍ വേള്‍ഡ് വാച്ച് ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടിലെ (പേജ്164) വിവരങ്ങള്‍കൂടി കാണുക. പ്രസ്തു റിപ്പോര്‍ട്ടനുസരിച്ച് ലോകത്തിലെ 80-90 ശതമാനമാള്‍ക്കാരും ഏതെങ്കിലും മതത്തിലെ അംഗങ്ങളാണ്. മാത്രമല്ല, മറ്റേതുവിശ്വാസത്തെക്കാളും മനുഷ്യരില്‍ ദൃഢമായിട്ടുള്ളത് മതവിശ്വാസമാണെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

എസ്എന്‍ഡിപിയുടെ കാര്യത്തില്‍ മന്നത്ത് പത്മനാഭന്‍ പറഞ്ഞ കാര്യവും നൂറ് ശതമാനം ശരിയാണ്. ഈഴവ സമുദായത്തിന്റെ ഇന്നത്തെ സര്‍വ്വതോമുഖമായ പുരോഗതിയുടെ അടിസ്ഥാന പ്രേരകശക്തി ശ്രീനാരായണഗുരുദേവനാണ്. ആധ്യാത്മികാചാര്യന്റെ അനുഗ്രഹമാണ് എസ്എന്‍ഡിപിയുടെ ഐശ്വര്യവും പുരോഗതിയും. ഹിന്ദുഏകീകരണം ശാശ്വതമാകണമെങ്കില്‍ അത് കെട്ടിപ്പടുക്കേണ്ടത് അധികാരത്തിന്റെ ആകര്‍ഷണത്താലല്ല. മറിച്ച്, സംസ്‌ക്കാരത്തിന്റെയും ആധ്യാത്മികതയുടെയും അടിത്തറയിലാകണമെന്നാണ് മന്നത്താചാര്യന്‍ ഊന്നിപ്പറഞ്ഞിട്ടുള്ളത്.

നായരും ഈഴവനും നമ്പൂതിരിയും പുലയനും ഹിന്ദുമതത്തിലെ അവിഭാജ്യഘടകങ്ങളാണെന്നും അവര്‍ തമ്മിലുള്ള മത്സരവും ഉച്ചനീചത്വവും ഒഴിവാക്കണമെന്നും മന്നം അതിയായി ആഗ്രഹിച്ചിരുന്നു. ഹിന്ദുക്കള്‍ യോജിക്കുന്നത് ഒരിക്കലും മറ്റുമതക്കാരോടെതിര്‍ക്കാനല്ലെന്നും അദ്ദേഹം വ്യക്തമായി പറയുന്നു.

” ഹിന്ദുക്കള്‍ ഒന്നായി സംഘടിക്കുന്നത് ഇതര മതക്കാരെ എതിര്‍ക്കാനാണെന്ന് തോന്നുമെങ്കില്‍ ഓരോജാതി സംഘടനയും ഉണ്ടാകുന്നത് ഇതരജാതിക്കാരെ എതിര്‍ക്കാനാണെന്ന് വന്നുകൂടുമല്ലോ. അങ്ങനെയൊരു ശങ്ക നമുക്കാര്‍ക്കും ഇല്ലെന്നനുഭവമുള്ളപ്പോള്‍, ഹിന്ദുസംഘടനക്കുമാത്രം അതുവരുമെന്ന് വിചാരിക്കാന്‍ ന്യായം കാണുന്നില്ല… ഹിന്ദു സമുദായ സംഘടനയുണ്ടാക്കുന്നവര്‍ അവരുടെ സഹോദരന്മാരായ മുസ്ലിമുകളെയും ക്രിസ്ത്യനികളെയും എതിര്‍ക്കാന്‍ ഒരുമിച്ചുകൂടുമെന്ന് ഭ്രാന്തന്മാര്‍മാത്രമേ വിചാരിക്കയുള്ളൂ. ഐക്യകേരളത്തിന്റെ ഒന്നാം അധ്യായം ഹിന്ദുസമുദായസംഘടനയാണെന്നാണ് എന്റെ വിനീതമായ അഭിപ്രായം”. (പേജ് 51,52) ഈ അഭിപ്രായത്തിന്റെയടിസ്ഥാനത്തില്‍ എങ്ങനെ ഹിന്ദുക്കള്‍ക്കൊന്നാകാമെന്ന് പിന്നീടുള്ള പ്രസംഗങ്ങളില്‍ അദ്ദേഹം വ്യക്തമാക്കുന്നു.

നമ്പൂതിരിമുതല്‍ നായാടിവരെ

‘നമ്പൂതിരിമുതല്‍ നായാടിവരെ’ ഹിന്ദുത്വത്തിന്റെ കൂടക്കീഴില്‍ നിന്നുകൊണ്ട് ജീവിതശൈലീപരവും, സാമ്പത്തികവും സാമൂഹ്യവുമായ വ്യത്യാസങ്ങളെ സാംസ്‌കാരികവും ആധ്യാത്മികവുമായ ഐക്യബോധത്തിലൂടെ പരിഹരിക്കുകയെന്നതായിരുന്നു മന്നത്തിന്റെ മാര്‍ഗ്ഗം. നമ്പൂതിരി സമൂഹത്തിന്റെ നില ഉയര്‍ന്നതട്ടിലാണെങ്കില്‍, പറയനെയും പുലയനെയും നമ്പൂതിരിയുടെ നിലവാരത്തിലേക്ക് കൈപിടിച്ചുയര്‍ത്തണമെന്നാണ് മന്നം പറഞ്ഞത്.

മുകളില്‍ നില്‍ക്കുന്നവരെ താഴേക്കുവലിച്ചിട്ടല്ല സമത്വവും പുരോഗതിയും നേടേണ്ടത്. താഴെയുള്ളവരെക്കൂടി സ്‌നേഹത്തോടെയും സാഹോദര്യത്തോടെയും കൈപിടിച്ചുയര്‍ത്തുന്നതാണ് യാഥാര്‍ത്ഥ പുരോഗതി. ഇങ്ങനെ പുരോഗതിനേടിയാല്‍ മാത്രമേ ഹിന്ദുസമുദായത്തില്‍ അവശതയനുഭവിക്കുന്നവരെ ചൂക്ഷണം ചെയ്യാനുള്ള കുതന്ത്രങ്ങളെ തോല്‍പിക്കാനും സാധിക്കൂ എന്ന് മന്നം വിശ്വസിച്ചു. ഈ വിശ്വാസത്തിന്റെ പ്രതിഫലനമാണ് അവശസമുദായത്തിന്റെ മതംമാറ്റത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായം.

” ഹിന്ദുക്കളില്‍ അവശസമുദായമുള്ളതുപോലെ ക്രിസ്ത്യാനികളിലും അവശര്‍ മാത്രമല്ല അവശസമുദായം തന്നെയുണ്ടെന്നും അവരെയും പട്ടികജാതിയില്‍ ഉള്‍പ്പെടുത്തണമെന്നുമാണ് ഇപ്പോഴത്തെവാദം. മതംമാറിയ ക്രിസ്ത്യാനിക്ക് ഒന്നുരണ്ടു ശതവര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവശതനീങ്ങിയില്ലെങ്കില്‍ പിന്നെയെന്തിനീ പാഴ്‌വേലക്ക് പോയെന്ന് മനസ്സിലാകുന്നില്ല. ഹിന്ദുമതത്തില്‍ അവശതക്കൊരു കുറവുമില്ലാതെയിരിക്കുമ്പോള്‍ എന്തിനവരെ മറ്റൊരവശതയിലേക്ക് കൂട്ടികൊണ്ടുപോകുന്നു”. (പേജ് 253)

ക്ഷേത്രപ്രവേശനവും ഭരണവും

ഹിന്ദുഐക്യത്തിനുവേണ്ടി നിലകൊണ്ട ആചാര്യന്‍ എല്ലാഹിന്ദുക്കളുടെയും ക്ഷേത്രപ്രവേശനത്തിനു വേണ്ടി സമരം നയിച്ചത് സ്വാഭാവികം മാത്രം. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം അവിടംകൊണ്ട് നിന്നില്ലെന്ന് ക്ഷേത്രഭരണത്തെക്കുറിച്ചുള്ള അഭിപ്രായത്തില്‍ നിന്നും നമുക്ക് മനസ്സിലാക്കാം.

”ഇവിടുത്തെ ക്ഷേത്രങ്ങളും സ്വത്തുക്കളും 140 കൊല്ലം മുമ്പ് അന്നത്തെ സര്‍ക്കാര്‍ എങ്ങനെയാണ് കയ്യടക്കിയതെന്ന് ആദ്യം മനസ്സിലാക്കണം. പന്തീരായിരത്തോളം ക്ഷേത്രങ്ങളും അവയുടെ സ്വത്തുക്കളും ഏറ്റെടുത്ത് ട്രസ്റ്റിഭരണം നടത്തിയ സര്‍ക്കാര്‍ പതിനായിരത്തില്‍പരം ക്ഷേത്രങ്ങളെയും അവരുടെ നോട്ടക്കുറവുകൊണ്ട് നശിപ്പിക്കുകയും വസ്തുക്കളെ തിരിച്ചറിയാന്‍ നിവൃത്തിയില്ലാത്തവിധം സര്‍ക്കാര്‍ വസ്തുവില്‍ ലയിപ്പിക്കുകയും ചെയ്ത പാതകത്തിനുത്തരം പറയേണ്ടതാണ്. അതു നിമിത്തം ഇവിടുത്തെ ഹിന്ദുക്കള്‍ക്കുണ്ടായിട്ടുള്ള ക്ഷീണവും നഷ്ടവും ചെറുതൊന്നുമല്ല. നെഹ്‌റുവിന്റെ മതേതര രാഷ്‌ട്രത്തില്‍ ഹിന്ദുവെന്ന് പറയുന്നതുതന്നെ കുറ്റകരമെന്ന് അധികാരികള്‍ക്കു തോന്നാം” (പേജ്- 262)

ഹിന്ദുധര്‍മ്മത്തിന്റെ അദ്വിതീയമായ സ്ഥാനത്തെക്കുറിച്ച് മന്നത്ത് പത്മനാഭന് സംശയമേ ഉണ്ടായിരുന്നില്ല. സനാതനമായ സത്യത്തെയുള്‍ക്കൊള്ളുന്ന ഹിന്ദുധര്‍മ്മത്തിന് ഇതരമതങ്ങളുമായി സഹകരിക്കുന്നതില്‍ യാതൊരു ബുദ്ധിമുട്ടുമില്ലെന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു. ഈ ധര്‍മ്മത്തെ സംരക്ഷിക്കേണ്ടത് മനുഷ്യരാശിയുടെ ആവശ്യമാണെന്നും അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. ലോകപുരോഗതിക്കുവേണ്ടി ഹിന്ദുധര്‍മ്മത്തിന് സാരമായ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം വിശ്വസിച്ചു.

”ലോകത്തില്‍ പലമതങ്ങളുണ്ടെങ്കിലും അങ്ങേയറ്റംവരെ ഉത്തരംമുട്ടാതെ നില്‍ക്കുന്ന മതം സനാതന മതംമാത്രമേ ഉള്ളൂ എന്ന് പക്ഷപാതബുദ്ധിയില്ലാത്ത ഇതരമതസ്ഥരും സമ്മതിക്കും. ചിന്തകന്മാര്‍ക്കു സമാധാനം നല്‍കുന്ന വേദാന്തം സനാതനമതത്തിന്റെ തായ്‌വേരാണ്. ഈ പരമാര്‍ത്ഥം യൂറോപ്പിലേയും അമേരിക്കയിലേയും ചിന്തകന്മാരും സമ്മതിച്ചുകഴിഞ്ഞിട്ടുണ്ട്.”

ഹിന്ദുധര്‍മ്മത്തിന്റെ നിലനില്‍പ്പിനായുള്ള താത്വികവും പ്രായോഗികവുമായുള്ള സമീപനം ആചാര്യന്‍ കാണിച്ചുതന്നു. അത് ആചരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് ഇന്നത്തെ തലമുറയുടെ കര്‍ത്തവ്യമാണ്. എന്‍എസ്എസിന്റെ ശതാബ്ദി നിറവില്‍ മന്നത്താചാര്യന്റെ ദീര്‍ഘവീക്ഷണം യാഥാര്‍ത്ഥ്യമാകട്ടെ.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം
Kerala

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

Kerala

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

India

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

Kerala

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

പുതിയ വാര്‍ത്തകള്‍

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

സോമനാഥും ഭാരത ചൈതന്യവും!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.