ന്യൂദല്‍ഹി: സ്ത്രീകളുടെ സുരക്ഷയ്‌ക്കു വേണ്ടിയുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ‘ ഹിമ്മത്ത് പുറത്തിറക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗാണ് ദല്‍ഹിയില്‍ ഒരു ചടങ്ങില്‍ ഇത് പുറത്തിറക്കിയത്. ദല്‍ഹിയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ദല്‍ഹി പോലീസ് മുന്‍കൈ എടുത്ത്് ഹിമ്മത്ത് പുറത്തിറക്കിയത്.
മൊബൈല്‍ ഫോണ്‍ പവര്‍ ബട്ടണ്‍ രണ്ടു വട്ടം അമര്‍ത്തിയാല്‍ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് മെസ്സേജ് പോകുന്ന തരത്തിലാണ് ആപ്പ് സംവിധാനം ചെയ്തിരിക്കുന്നത് . ഒപ്പം 30 സെക്കന്റ് നേരത്തേക്ക് ശബ്ദവും ചിത്രങ്ങളും ഹിമ്മത്ത് ഒപ്പിയെടുക്കുമെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി എസ് ബാസി പറഞ്ഞു .
സ്ത്രീ സുരക്ഷയ്‌ക്ക് വേണ്ടിയാണ് നിര്‍മ്മിച്ചിട്ടുള്ളതെങ്കിലും ആര്‍ക്കും ഈ ആപ്പ് ഉപയോഗിച്ച് കുറ്റകൃത്യങ്ങള്‍ പോലീസില്‍ അറിയിക്കാന്‍ കഴിയും . പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് മാത്രമല്ല മറ്റ് അഞ്ചു നമ്പറുകളിലേക്ക് കൂടി മെസ്സേജ് അയക്കാന്‍ ഈ ആപ്പിനു കഴിയും .
















