മാലേയ ശൈലമണിയു-
ന്നൊരു പൊന്‍കിരീടം
പോലേയുദിച്ചുപുലരുന്ന
വിഭാത സൂര്യന്‍
കാണാന്‍ കൊതിച്ചു വരവായ്
തവ ചില്‍സ്വരൂപം
ശ്രീപത്മനാഭ! ഭഗവന്‍
തവസുപ്രഭാതം
യോഗാനുഭൂതിയി-
ലനന്തനുമാത്മഹര്‍ഷം
നീ പെയ്തിടുന്നു നിതരാം
പ്രഭുപത്മനാഭ!
ലോകങ്ങള്‍ കാത്തു
ഫണിതല്പമതില്‍ശയിക്കും
ശ്രീപത്മനാഭ ഭഗവന്‍
തവസുപ്രഭാതം
വിശ്വപ്രശാന്തി തിരളും
തിരുനേത്രയുഗ്മം
ശാശ്വത്കരിച്ചു ചൊരിയും
കരുണാകടാക്ഷം
ഭക്തന്നു ജന്മസുകൃതം
നിധിയൊന്നിതേതാന്‍
ശ്രീപത്മനാഭ! ഭഗവന്‍
തവസുപ്രഭാതം
… തുടരും
















