Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കള്ളപ്പണം: സെബി അന്വേഷണം വ്യാപിപ്പിച്ചു ആയിരത്തോളം അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2014, 07:19 pm IST
inIndia

ന്യൂദല്‍ഹി: കടലാസു കമ്പനികളിലൂടെയും നികുതി വെട്ടിച്ചും ഓഹരിവിപണിയില്‍ നിക്ഷേപിച്ചും കള്ളപ്പണം കൈകാര്യം ചെയ്യുന്നവരെ കര്‍ശനമായി നിരീക്ഷിക്കാനും അന്വേഷണം വ്യാപിപ്പിക്കാനും സെബി നടപടി സ്വീകരിച്ചു. കമ്പനികളുടെയും വ്യക്തികളുടെയും ആയിരത്തോളം അക്കൗണ്ടുകളാണ് കര്‍ശന നിരീക്ഷണത്തില്‍ വയ്‌ക്കാന്‍ സെബി തീരുമാനിച്ചിരിക്കുന്നത്.

ഓഹരി വിപണിയിലെ സെക്യൂരിറ്റി മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് ഇവര്‍ നടത്തുന്ന നിയമലംഘനങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. 25 ഓളം കമ്പനികളുമായി ബന്ധപ്പെട്ട് നികുതി വെട്ടിക്കുന്നതും ഓഹരി വിപണിയില്‍ വലിയ ലാഭവും നഷ്ടവും ഉണ്ടായെന്ന് വ്യാജരേഖകളുണ്ടാക്കി കള്ളപ്പണം വെളുപ്പിക്കുന്നതും പരിശോധനയ്‌ക്ക് വിധേയമാക്കും.

ഇത്തരം ഇടപാടുകളെക്കുറിച്ച് മറ്റ് ഏജന്‍സികളായ ആദായനികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് എന്നിവരെ തുടരന്വേഷണത്തില്‍ പങ്കാളികളാക്കാനും ലക്ഷ്യമിടുന്നു. നേരത്തെയുള്ള അന്വേഷണം അവസാനഘട്ടത്തിലെത്തിയപ്പോള്‍ അടിസ്ഥാന കാരണങ്ങളൊന്നും കൂടാതെ പട്ടികയില്‍പ്പെട്ട 25 കമ്പനികളുടെ ഓഹരികള്‍ക്ക് വലിയ ലാഭം ലഭിച്ചതായി കണ്ടെത്തി. അതിനാല്‍ തന്നെ അന്വേഷണം കൂടുതല്‍ ദിശകളിലേക്ക് വ്യാപിക്കേണ്ടി വരുമെന്നും വ്യക്തമാണ്.

ഇപ്പോള്‍ നിരീക്ഷണത്തിലുള്ള ആയിരത്തോളം കേസുകള്‍, വ്യക്തികളും കമ്പനികളുമടക്കമുള്ളവയെ സെബി ഏറെക്കാലമായി സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. ഇവരില്‍ പലരും വന്‍കിട അഴിമതിക്കേസുകളുമായി ബന്ധമുള്ളവരാണെന്ന വിവരം വെളിപ്പെട്ടിട്ടുണ്ട്. വായ്‌പ നേടുന്നതിന് പണം തുടങ്ങിയ ഇവരുടെ ചില അഴിമതിക്കേസുകള്‍ സിബിഐ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.

നിരീക്ഷണത്തിലിരിക്കുന്ന ചിലര്‍ മറ്റു ചില കമ്പനികളുടെ മുതിര്‍ന്ന എക്‌സിക്യൂട്ടീവുകളോ പ്രമോട്ടര്‍മാരോ ആണ്. കഴിഞ്ഞ രണ്ടു മൂന്ന് വര്‍ഷത്തിനിടെ ആയിരക്കണക്കിന് കോടി രൂപയാണ് ഇത്തരുണത്തില്‍ അനധികൃത ഇടപാടു വഴി കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്.

തുടക്കത്തില്‍ തന്നെ സെബിയും സ്റ്റോക്ക് എക്‌സ്‌ചേഞ്ചും ചേര്‍ന്ന് ഇത്തരം അനധികൃത നടപടികളെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഓഹരിവിപണി വഴി കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്ന മുഴുവന്‍ കള്ളപ്പണത്തിന്റെയും തോത് കണ്ടെത്തുക ബുദ്ധിമുട്ടാണ്. മാത്രമല്ല ഇതേ മാര്‍ഗത്തില്‍ കൂടി വെട്ടിച്ചിരിക്കുന്ന നികുതി തുകയും അത്ര പെട്ടെന്ന് കണ്ടെത്താന്‍ കഴിയില്ല. ആയിരക്കണക്കിന് കോടി രൂപ ഈ അനധികൃത ഇടപാടുകളിലൂടെ മാറിമറിഞ്ഞിട്ടുണ്ടെന്ന് മാത്രം പറയാം.

കേവലം രണ്ട് കേസുകളില്‍ മാത്രമാണ് സെബി ഈ മാസം ഇടക്കാല ഉത്തരവുകള്‍ നല്‍കിയത്. വിദേശത്തും സ്വദേശത്തുമുള്ള കള്ളപ്പണം കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ നടപടി ശക്തമാക്കിയതാണ് ഇപ്പോഴത്തെ വെളിപ്പെടലുകള്‍ക്ക് കാരണം. മാത്രമല്ല കമ്പനികളുടെ സാമ്പത്തിക ഇടപാടുകള്‍ സെബി സൂക്ഷ്മമായി നിരീക്ഷിക്കാനാരംഭിച്ചതും നികുതി വെട്ടിപ്പുകാര്‍ക്ക് തിരിച്ചടിയായി. പൊതുവെ ഓഹരി വിപണിയെ ഉപയോഗിച്ചാണ് ഇതില്‍ മിക്ക ഇടപാടുകളും നടന്നിരിക്കുന്നതെന്നും വെളിച്ചത്തു വന്നിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

13 ദിവസം പിന്നിട്ടിട്ടും പാര്‍ലമെന്റ് സ്തംഭിച്ചുതന്നെ; പ്രതിപക്ഷ ശ്രമം സമ്മേളനം നടക്കാതിരിക്കാന്‍

Sports

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

World

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

Entertainment

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

പുതിയ വാര്‍ത്തകള്‍

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.