Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദാവൂദ് ഇബ്രാഹിമിനെ കൈമാറണം: ഭാരതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2014, 10:40 pm IST
inIndia

ന്യൂദല്‍ഹി: കൊടുംഭീകരനായ അധോലോക രാജാവ് ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലെ കറാച്ചിയിലുണ്ടെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്തുവന്നതിനെ തുടര്‍ന്ന് രണ്ട് പതിറ്റാണ്ടായി രാജ്യത്തെ സുരക്ഷാ ഏജന്‍സികള്‍ തേടുന്ന ദാവൂദിനെ കൈമാറണമെന്ന് ഭാരതം പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. കറാച്ചിയില്‍ നിന്നും ദുബായിലെ വസ്തു കച്ചവടക്കാര്യങ്ങള്‍ നോക്കുന്ന ജാവേദുമായി ദാവൂദ് ഇബ്രാഹിം നടത്തുന്ന ടെലിഫോണ്‍ സംഭാഷണങ്ങളുടെ വിവരങ്ങളാണ് പുറത്തുവന്നത്. വിദേശ രഹസ്യാന്വേഷണ ഏജന്‍സി പിടിച്ചെടുത്ത ടെലഫോണ്‍ സംഭാഷണങ്ങള്‍ ന്യൂസ് മൊബൈല്‍.ഇന്‍ എന്ന വെബ്‌സൈറ്റാണ് പുറത്തുവിട്ടത്. ശബ്ദരേഖ ദാവൂദിന്റെയാണെന്ന് ഭാരത രഹസ്യാന്വേഷണ ഏജന്‍സികള്‍ ഉറപ്പിച്ചിട്ടുണ്ട്.

”ഞാന്‍ മാത്രമാണ് ഇവിടെയുള്ളത്. അവിടെ എന്റെ കണ്ണുകളുണ്ട്. എന്റെ ആളുകളാണ് എന്റെ കണ്ണുകള്‍. അവരാണെന്റെ വാക്കുകളും. അവര്‍ എന്താണ് ചെയ്യേണ്ടതെന്നും എന്തു ചെയ്യരുതെന്നും എന്നോട് പറഞ്ഞുതരും. ഞാനിവിടെ ഇരുന്നാല്‍ മതി. ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള വിവരങ്ങള്‍ എനിക്ക് ലഭിച്ചുകൊണ്ടേയിരിക്കുന്നു. ആ വിവരങ്ങള്‍ തെറ്റായാല്‍ എന്റെ കാര്യങ്ങളെ ബാധിക്കും. പ്രധാനമന്ത്രിക്ക് വിവരങ്ങള്‍ നേരിട്ടറിയാന്‍ തെരുവുകളിലൂടെ നടക്കാനാകില്ലല്ലോ. ആളുകള്‍ നല്‍കുന്ന വിവരങ്ങള്‍ക്കനുസരിച്ചാണ് പ്രധാനമന്ത്രി തീരുമാനങ്ങളെടുക്കുന്നത്”. ദാവൂദിന്റെ ശബ്ദരേഖയില്‍ പറയുന്നു.

തനിക്കു തന്റേതായ കോടതികളുണ്ടെന്നും ആ കോടതികളിലെ ജഡ്ജി താന്‍ തന്നെയാണെന്നും പറയുന്ന ദാവൂദ് തന്റെ നീതികള്‍ നടപ്പാക്കുമെന്നും പറയുന്നു. ദുബായ് ബുര്‍ജ് ഖലീഫയ്‌ക്കടുത്തുള്ള സ്ഥലമിടപാടു സംബന്ധിച്ചുള്ള സംഭാഷണങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ദുബായില്‍ 1,100 കോടി രൂപ വിലമതിക്കുന്ന 5 ലക്ഷം ചതുരശ്രഅടി സ്ഥലം ദാവൂദിന് സ്വന്തമായുണ്ടെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ബിസിനസ് സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തിയും വസ്തുക്കച്ചവടത്തിലൂടെയുമുള്ള കോടിക്കണക്കിനു രൂപ ഭാരതത്തില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ദാവൂദ് ചെലവഴിക്കുന്നുണ്ടെന്നാണ് കണക്ക്. പാക് ചാര സംഘടനയായ ഐഎസ്‌ഐയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ദാവൂദ് കറാച്ചിയിലെ ലക്ഷ്വറി കോളനിയിലാണ് താമസിക്കുന്നതെന്നും ടെലഫോണ്‍ സംഭാഷണങ്ങളുടെ ടവര്‍ കേന്ദ്രീകരിച്ചു നടന്ന പരിശോധനയില്‍ വിദേശ രഹസ്യാന്വേഷണ ഏജന്‍സിക്കു ബോധ്യപ്പെട്ടു.

1993ലെ മുംബൈ ആക്രമണത്തിലെ മുഖ്യസൂത്രധാരനും രാജ്യത്തിന്റെ ഒന്നാം നമ്പര്‍ ശത്രുവുമായ ദാവൂദ് പാക്കിസ്ഥാനില്‍ ഒളിവില്‍ കഴിയുകയാണെന്ന വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഭീകരനെ കൈമാറാന്‍ പാക് സര്‍ക്കാര്‍ തയ്യാറാവണമെന്ന് കേന്ദ്രആഭ്യന്തരസഹമന്ത്രി കിരണ്‍ കുമാര്‍ റിജ്ജു ആവശ്യപ്പെട്ടു. ദാവൂദിനെ കൈമാറണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്നതിന് തെളിവില്ലെന്നായിരുന്നു അവരുടെ മറുപടി. പുറത്തുവന്ന തെളിവുകള്‍ സ്വീകരിച്ച് പാക്കിസ്ഥാന്‍ നടപടി സ്വീകരിക്കുകയും ദാവൂദിനെ ഭാരതത്തിന് കൈമാറുകയും വേണം. ഭീകരതയ്‌ക്കെതിരായ ഭാരതത്തിന്റെ പോരാട്ടത്തിന് പാക്കിസ്ഥാന്‍ സഹകരിക്കേണ്ടതാണ്, റിജ്ജു പറഞ്ഞു. പുതിയ സാഹചര്യങ്ങള്‍ പരിശോധിക്കുകയാണെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങും അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമസ്പര്‍ശം 20 : ആദ്യസംഗമം; രാമനും ഹനുമാനും

കണ്ണൂര്‍ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്ര വ്യോമയാന മന്ത്രി കെ. രാം മോഹന്‍ നായിഡുവുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കൂടിക്കാഴ്ച്ച നടത്തിയപ്പോള്‍. വിമാനത്താവളം എംഡി ദിനേശ് കുമാര്‍, സിഇഒ അശ്വനികുമാര്‍ എന്നിവര്‍ സമീപം
Kerala

കണ്ണൂര്‍ വിമാനത്താവള വികസനം: കേന്ദ്ര വ്യോമയാന മന്ത്രിയുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ചര്‍ച്ച നടത്തി

India

ഉള്ളടക്കങ്ങള്‍ വിഷലിപ്തം; ഗഡ്കരിക്കെതിരായ ഉള്ളടക്കങ്ങള്‍ നീക്കാന്‍ ഹൈക്കോടതി ഉത്തരവ്

കഴിഞ്ഞ ദിവസം അന്തരിച്ച ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്തിന് ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തകാര്യവാഹ് ടി.വി. പ്രസാദ്ബാബു ആദരാഞ്ജലി അര്‍പ്പിക്കുന്നു. ബിഎംഎസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍, അഖിലേന്ത്യാ സംഘടനാ സെക്രട്ടറി സുരേന്ദ്ര, സംസ്ഥാന സമിതിയംഗം കെ. ജയകുമാര്‍, ക്ഷേത്രീയ സംഘടനാ സെക്രട്ടറി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സമീപം
Kerala

ജി.കെ. അജിത്തിന് യാത്രാമൊഴി

ഷട്ടറുകളില്ലാത്ത മണിയാര്‍ ഡാമില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുകുന്നു
Kerala

മണിയാര്‍ ഡാം തുറന്നിട്ടത് മിന്നല്‍ പ്രളയത്തിന് കാരണം; രൂക്ഷമാക്കിയത് സര്‍ക്കാര്‍ അലംഭാവം

പുതിയ വാര്‍ത്തകള്‍

13 ദിവസം പിന്നിട്ടിട്ടും പാര്‍ലമെന്റ് സ്തംഭിച്ചുതന്നെ; പ്രതിപക്ഷ ശ്രമം സമ്മേളനം നടക്കാതിരിക്കാന്‍

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.