സായീനാഥ വന്ദനം
സനാതനായ വന്ദനം
സര്‍വ്വദേവതാ സ്വരൂപ
സത്യസായി വന്ദനം
ജന്മപാപനാശകായ
ചിന്മായായ വന്ദനം
ധര്‍മ്മ കാമ! മോഹനായ
നിര്‍മ്മലായ വന്ദനം
ഈശ്വരാമ്മ നന്ദനായ
ശാശ്വതായ വന്ദനം
ഈതിബാധ വാരണായ
കാരണായ വന്ദനം
പുട്ടപര്‍ത്തിനായകായ
വിഷ്ടപേശ വന്ദനം
കഷ്ടകാല ദൂരിതായ
സൗഷ്ഠവായ വന്ദനം
സത്യധര്‍മ്മ ശാന്തി പെയ്യു-
മുത്തമായ വന്ദനം
മര്‍ത്ത്യവംശരക്ഷകായ
സത്യസായി വന്ദനം
സര്‍വ്വമംഗളാ സമേത
ശര്‍വ്വദേവ വന്ദനം
നിര്‍വ്വികാര ബ്രഹ്മരൂപ
ശര്‍മ്മദായ വന്ദനം
ജാഹ്നവീജഡാധരായ
ജാതവേദ വന്ദനം
ദക്ഷഗര്‍വ്വ ശിക്ഷകായ
മോക്ഷദായ വന്ദനം
സര്‍വ്വജീവകാരണായ
സാര്‍വ്വഭൗമ വന്ദനം
സുവ്രതായ സുസ്ഥിരായ
സൂര്യതേജ വന്ദനം
















