Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പാരമ്പര്യത്തിന്റെ കഥ പറഞ്ഞ് പ്രദര്‍ശിനികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2014, 09:11 pm IST
in Kollam

കൊട്ടാരക്കര: മെതിയടി മുതല്‍ ചീനഭരണിവരെയും പഴയകാല പത്രത്താളുകള്‍ മുതല്‍ വേദങ്ങള്‍ വരെയും കോര്‍ത്തിണക്കിയ തലവൂരിലെ പ്രദര്‍ശിനി സന്ദര്‍ശകര്‍ക്കും പുതുതലമുറയ്‌ക്കും വിജ്ഞാനവും കൗതുകവും പകരുന്നു. തലവൂര്‍ ദേവീവിലാസം സ്‌കൂളില്‍ നടക്കുന്ന ആര്‍എസ്എസിന്റെ പ്രാഥമികശിക്ഷാവര്‍ഗിലാണ് ചരിത്രത്തെയും പൗരാണികതയെയും അടുത്തറിയാനുള്ള പ്രദര്‍ശിനി ഒരുക്കിയിരിക്കുന്നത്. സന്ദര്‍ശക കവാടത്തോട് ചേര്‍ന്നായതുകൊണ്ടുതന്നെ നല്ല തിരക്കും അനുഭവപ്പെടുന്നുണ്ട്.

പഴയകാലത്ത് കര്‍ഷകര്‍ ഉപയോഗിച്ചിരുന്ന തടിക്കലപ്പയും നുകവും മരവും ഒക്കെ പലര്‍ക്കും പുതിയ കാഴ്ചയാണ്. തൂക്ക്‌മൊന്ത, ഊന്നുവടി, കാക്കവിളക്ക്, ആമാടപ്പെട്ടി, കോളാമ്പി,ദശപുഷ്പങ്ങള്‍, ഔഷധസസ്യങ്ങള്‍, വിവിധ വലിപ്പത്തിലുള്ള ചീനഭരണികള്‍എന്നിവയും ശേഖരത്തിലുണ്ട്. ആറന്മുളയുടെ പൈതൃകസംരക്ഷണത്തിന്റ ആവശ്യകത, കൊല്ലത്തെ പ്രധാന ചരിത്ര സ്മാരകങ്ങള്‍, മഹാഗണപതി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങള്‍ എല്ലാം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മഹാഭാരതം, വേദം തുടങ്ങി ഗ്രന്ഥങ്ങള്‍ പ്രദര്‍ശിനിയെ വേറിട്ടതാക്കുന്നു. പഴമയുടെ പുതുമയെ അടുത്തറിയാന്‍ പ്രദര്‍ശിനി ഏറെ സഹായകരമായി എന്ന് സന്ദര്‍ശകര്‍ പറയുമ്പോള്‍ പുതുതലമുറയ്‌ക്ക് മണ്‍മറയുന്ന സംസ്‌കാരപ്രതീകങ്ങള്‍ കണ്‍നിറയെ കണ്ടതിന്റെ സന്തോഷുമാണ്. ഇതിനോട് ചേര്‍ന്നുതന്നെ വിജ്ഞാനത്തിന്റെ ഭണ്ഡാരം മലര്‍ക്കെ തുറന്ന് അമൂല്യമായ പുസ്‌കങ്ങളുടെ വലിയ ഒരു ശേഖരവും ഉണ്ട്. സന്ധ്യനാമം മുതല്‍ ഭാരതചരിത്രകാരന്‍മാരുടെ കയ്യൊപ്പ് പതിഞ്ഞ പുസ്തകങ്ങള്‍ വരെ ഒരു കുടക്കീഴിലാക്കി കുരുക്ഷേത്ര പ്രകാശനാണ് സ്റ്റാള്‍ ഒരുക്കിയിരിക്കുനത്.

സ്വാമി വിവേകാന്ദന്റേയും ശങ്കരാചാര്യരുടെയും ജീവിത കഥകള്‍, ഛത്രപതി ശിവജി സത് ഭരണത്തിന്റ മാതൃക, രാഷ്‌ട്ര ചിന്തനം വേദങ്ങളില്‍, ഭാരതചരിത്രത്തിലെ സുവര്‍ണ്ണഘട്ടങ്ങള്‍ തുടങ്ങി 1000 ത്തിലധികം വിവിധ എഴുത്തുകാരുടെ പുസ്തകങ്ങളാണ് ഇവിടെ നിന്നും ലഭിക്കുന്നത്.

കുണ്ടറ: സംഘവളര്‍ച്ചയുടെ ചരിത്രം കാട്ടിത്തരുകയാണ് ഇളമ്പള്ളൂര്‍ സ്‌കൂളില്‍ കൊല്ലം മഹാനഗരത്തിന്റെ പ്രാഥമിക ശിക്ഷാവര്‍ഗിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന പ്രദര്‍ശിനി. ആര്‍എസ്എസിന്റെ ആരംഭം മുതല്‍ ഇതുവരെയുണ്ടായ ഓരോ ചുവടുവെപ്പുകളും പ്രദര്‍ശിനിയില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. നിലയ്‌ക്കല്‍ സമരവും തളിക്ഷേത്ര വിമോചനസമരവും അയിത്തത്തിനെതിരെയുള്ള പോരാട്ടവും ചരിത്രത്തിന്റെ ഭാഗമായത് പ്രദര്‍ശിനിയിലൂടെ അടുത്തറിയാം. സമരങ്ങളിലുണ്ടായ ജനപങ്കാളിത്തവും വ്യക്തമാക്കുന്നതാണ് പ്രദര്‍ശിനി.

1992 തൃശൂരില്‍ നടന്ന യുവസംഗമ പരിപാടിയുടെ ചുവരെഴുത്ത് മുതല്‍ മഹാസമ്മേളനംവരെ ഉള്‍പ്പെടുത്തിയ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തളി ക്ഷേത്ര വിമോചനസമരനായകന്‍ കെ.കേളപ്പന്റെ അവിസ്മരണീയ ചിത്രങ്ങളും 1980ല്‍ പുത്തരികണ്ടം മൈതാനത്തു നടന്ന വിശാല ഹിന്ദുസമ്മേളനവും ആര്‍എസ്എസിന്റെ സാമൂഹികസംഘടനാ പ്രവര്‍ത്തനത്തിന്റെ ആദ്യകാലവളര്‍ച്ചയുടെ പടവുകള്‍ കാട്ടിത്തരുന്നു. 1977ല്‍ അടിയന്തരാവസ്ഥക്കുശേഷം എറണാകുളം മഹാരാജാസ് ഗ്രൗണ്ടില്‍ നടന്ന സാംഘിക്കില്‍ പങ്കെടുക്കുന്ന അന്നത്തെ സര്‍സംഘചാലക് ദേവറസ്ജിയുടെ ചിത്രവും വ്യത്യസ്തമാണ്.

സംഘപ്രവര്‍ത്തനത്തിനിടയില്‍ ബലിദാനികളായവരുടെ ചിത്രങ്ങള്‍ മനസ്സിനെ ഈറനണിയിക്കും. ഐതിഹാസികമായ മാറാട് സമരവും മോഹന്‍ജി ഭാഗവതിന്റെ മാറാട് സന്ദര്‍ശനവും പ്രദര്‍ശിനിയുടെ ഭാഗമാണ്. 2001ല്‍ സുദര്‍ശന്‍ജിയുമായി ക്രൈസ്തവ മേലധ്യക്ഷന്‍മാര്‍ നടത്തിയ ചര്‍ച്ചയെ പിറ്റേദിവസത്തെ മാധ്യമങ്ങള്‍ ആര്‍എസ്എസിനു ഹിന്ദുവിഭാഗത്തിന്റെ നേതൃത്വം അംഗീകരിച്ചു കൊടുത്തതിനുതുല്യമായി എന്ന വാര്‍ത്തകള്‍ നല്‍കിയതും പ്രദര്‍ശനിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഓരോ നിമിഷവും സംഘം കേരളസമൂഹത്തില്‍ ചെയ്തിട്ടുള്ള ഐതിഹാസിക സമരങ്ങളും വ്യക്തിത്വവികസനവും കാട്ടിത്തരുന്നതായി മാറുകയാണ് പ്രദര്‍ശിനി.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

Kerala

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

Kerala

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

Kerala

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

World

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

പുതിയ വാര്‍ത്തകള്‍

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

ശ്രീ ഗോകുലം മൂവീസ് – ഗോകുലം പ്രൊഡക്ഷൻസ്- ഡ്രീംസ് ഓഫ് അജയ് വാസുദേവ് ചിത്രം “അടിപടലം കളി അഭ്യാസം” പൂജ

പോര്‍ച്ചുഗല്‍-സ്‌പെയിന്‍ പോര്; റൊണാള്‍ഡോ-യമന്‍ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.