Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നീതിനിഷേധം: ഐആര്‍ഇക്ക് മുമ്പില്‍ തൊഴിലാളികള്‍ നിരാഹാരസമരത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2014, 09:52 pm IST
in Kollam

കൊല്ലം: ഐആര്‍ഇ മാനേജ്‌മെന്റിന്റെ നീതിനിഷേധത്തിനെതിരെ പ്രവൃത്തിദിനങ്ങളില്‍ കമ്പനിപ്പടിക്കല്‍ റിലേ നിരാഹാരം നടത്തുമെന്ന് തൊഴിലാളിസംഘടനകളുടെ സംയുക്തവേദി. വെള്ളനാതുരുത്ത്, പൊന്മന മൈനിങ് സൈറ്റില്‍ പണിയെടുക്കുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവും സമരസമിതി മുന്നോട്ടുവെച്ചിട്ടുണ്ടെന്ന് ജനറല്‍ കണ്‍വീനര്‍ അഡ്വ.വി.വി.ശശീന്ദ്രന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കമ്പനിയുടെ വെള്ളനാതുരുത്ത്, പൊന്മന മൈനിങില്‍ 1993 മുതല്‍ പണിയെടുക്കുന്നത് 240 സിവില്‍ ഫോറം ജീവനക്കാരാണ്.

ജില്ലാഭരണകൂടത്തിന്റെയും ഐആര്‍ഇയുടെയും തീരുമാനപ്രകാരമാണ് ഇവരെ കമ്പനി ജോലിക്കായി നിയോഗിച്ചത്. കമ്പനിക്കാവശ്യമായ അസംസ്‌കൃത മണല്‍ ശേഖരിച്ച് ടിപ്പറില്‍ ലോഡ് ചെയ്യുന്നത് ഈ വിഭാഗം തൊഴിലാളികളാണ്. ഒരു തൊഴിലാളി ഒരു ദിവസം 4.1 ടണ്‍ അസംസ്‌കൃത മണല്‍ ലോഡ് ചെയ്യണമെന്നാണ് വ്യവസ്ഥ. കമ്പനിയിലുണ്ടാകുന്ന ഒഴിവുകളില്‍ ഇവരെ നിയമിക്കണമെന്ന വ്യവസ്ഥയിലായിരുന്നു നിയമനം.

ഐആര്‍ഇ മൈനിങ് സിവില്‍ കോണ്‍ട്രാക്ട് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫോറം വഴിയാണ് വേതനം വിതരണം ചെയ്യുന്നത്. ഫോറത്തിന്റെ പ്രസിഡന്റ് ഐആര്‍ഇ ചവറയുടെ യൂണിറ്റ് തലവനാണ്. സെക്രട്ടറി കമ്പനി നിയമിക്കുന്ന ഉദ്യോഗസ്ഥനും തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ക്കനുബന്ധിച്ച് കേന്ദ്ര റീജിയണല്‍ ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ ഒപ്പിട്ട ത്രികക്ഷികരാര്‍ നിലവിലുണ്ട്.

തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നുള്ള ആവശ്യമുയര്‍ത്തി നിരവധി സമരങ്ങള്‍ നടന്നിട്ടുണ്ട്. 2011 ഡിസംബര്‍ ആറിന് മുഖ്യമന്ത്രി, തൊഴില്‍, വ്യവസായവകുപ്പ് മന്ത്രിമാരുടെയും കേന്ദ്രമന്ത്രിയായിരുന്ന കെ.സി.വേണുഗോപാല്‍, സി.ദിവാകരന്‍ എംഎല്‍എ എന്നിവരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ വര്‍ഷത്തില്‍ മുന്നൂറില്‍പരം ദിവസം ജോലിചെയ്യുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തുവാന്‍ തീരുമാനിച്ചിരുന്നതായി നേതാക്കള്‍ പറഞ്ഞു. ഇതിനായി തൊഴില്‍ മന്ത്രിയെ ചുമതലപ്പെടുത്തി.

എന്നാല്‍ ഒന്നും നടക്കാത്തതിനെ തുടര്‍ന്ന് 2012 ജൂണ്‍ 25ന് മുഖ്യമന്ത്രി വീണ്ടും യോഗം വിളിക്കുകയും സ്ഥിരപ്പെടുത്തല്‍ നടപടി മൂന്നുമാസത്തിനകം പൂര്‍ത്തിയാക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു. അതും നടന്നില്ല. 2013 ഒക്‌ടോബര്‍ 24ന് കേന്ദ്രതൊഴില്‍ സഹമന്ത്രിയായിരുന്ന കൊടിക്കുന്നില്‍ സുരേഷ് യോഗം വിളിച്ച് മൂന്നുമാസത്തിനകം തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിന് കേന്ദ്ര അസി.ലേബര്‍ കമ്മീഷണര്‍ കണ്‍വീനറായി ഒരു കമ്മിറ്റി രൂപീകരിച്ചെങ്കിലും ഇതും അട്ടിമറിക്കപ്പെടുകയായിരുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

ഇപ്പോള്‍ ജൂണ്‍ 16 മുതല്‍ മൈനിങ് പ്രവര്‍ത്തനം തടസപ്പെട്ടിരിക്കുകയാണ്. ഖനനത്തിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കവും താഴ്ചയില്‍ കടവില്‍ രൂപം കൊണ്ട പൊഴിയുമാണ് അതിനു കാരണമായത്. നിലവിലുള്ള ത്രികക്ഷി കരാര്‍പ്രകാരം തൊഴിലാളികളുടെ കുറ്റംകൊണ്ടല്ലാതെ പണി നടക്കാതെ വന്നാല്‍ അടിസ്ഥാനശമ്പളത്തിന്റെയും ഡിഎയുടെയും പകുതിയും മറ്റാനുകൂല്യങ്ങളും നല്‍കണം.

ഇത് വര്‍ഷത്തില്‍ 245 ദിവസത്തേക്ക് ക്ലിപ്തപ്പെടുത്തിയിരിക്കുന്നു. ഈ തീരുമാനം നിലനില്‍ക്കവെ ഒക്‌ടോബര്‍ 23 മുതല്‍ ജോലിക്ക് ഹാജരാകേണ്ടതില്ലെന്ന് ഐആര്‍ഇ നോട്ടീസ് ഇട്ടിരിക്കുകയാണ്.

245 ദിവസത്തെ ശമ്പളത്തിന്റെ സ്ഥാനത്ത് 107 ദിവസത്തെ ശമ്പളമാണ് നല്‍കിയതെന്നും നേതാക്കള്‍ പറയുന്നു. ഇതിനെതിരെ കേന്ദ്ര റീജിയണല്‍ ലേബര്‍ കമ്മീഷണര്‍ ഐആര്‍ഇക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. പത്രസമ്മേളനത്തില്‍ കൃഷ്ണന്‍ കടവത്ത്, ശ്യാംസുന്ദര്‍, സൈജു, സനല്‍ എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

പുതിയ വാര്‍ത്തകള്‍

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.