Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നാളെ അച്ചന്‍കോവില്‍ രഥോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2014, 01:54 am IST
in Kollam

പുനലൂര്‍: പ്രസിദ്ധമായ അച്ചന്‍കോവില്‍ രഥോത്സവം നാളെ അരങ്ങേറും. മറ്റ് ശാസ്താക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ നിരവധി ആചാരനുഷ്ഠാനങ്ങള്‍ പിന്‍തുടരുന്ന അച്ചന്‍കോവിലില്‍ പണ്ടുമുതല്‍ അരങ്ങേറുന്ന ചടങ്ങാണ് രഥോത്സവം. അച്ചന്‍കോവില്‍ ക്ഷേത്രോത്സവത്തിന്റെ ഒമ്പതാംദിവസം അരങ്ങേറുന്ന രഥോത്സവം ദര്‍ശിക്കാന്‍ നാടിന്റെ നാനാഭാഗത്തുനിന്നും ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ഈ കാനനക്ഷേത്രത്തില്‍ എത്തിച്ചേരും. ഉത്സവത്തിന്റെ അഞ്ചാംദിവസം മുതല്‍ തന്നെ രഥത്തിന്റെ ശില്‍പവേലകള്‍ ആരംഭിച്ചു. നാളെ രാവിലെ 9.30 ഓടെ രഥം അലങ്കരിച്ച് പതിനെട്ടാം പടിക്ക് താഴെ എത്തിക്കും.

രഥ നിര്‍മ്മാണത്തിനായി വനവിഭവങ്ങള്‍ മാത്രം ഉപയോഗിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. പൂജകള്‍ക്കും വിശേഷാല്‍ ഉത്സവചടങ്ങുകള്‍ക്കുംശേഷം രാവിലെ 11 മണിയോടെ ക്ഷേത്രമേല്‍ശാന്തി അയ്യപ്പവിഗ്രഹം തേരില്‍ സ്ഥാപിക്കുന്നതോടെ രഥോത്സവത്തിന് തുടക്കമാകും. കറുപ്പന്‍തുള്ളലിന്റെയും ചപ്രം എഴുന്നള്ളിപ്പിന്റെയും തങ്കവാള്‍, അന്നക്കൊടി എന്നിവയുടെയും സാന്നിദ്ധ്യത്തിലാണ് രഥോത്സവം നടക്കുക. അയ്യപ്പവിഗ്രഹം രഥത്തില്‍ സ്ഥാപിക്കുന്നതോടെ ശരണംവിളി ഉച്ചസ്ഥായിലാകും.

തുടര്‍ന്ന് രഥത്തിന്റെ ഒരു ഭാഗത്തില്‍ സൗരാഷ്‌ട്രബ്രാഹ്മണരും മറുഭാഗത്ത് തദ്ദേശീയരായ അയ്യപ്പഭക്തരും പിടിമുറുക്കും. പിന്നീട് കുറച്ചുനേരം രഥം വലിച്ചുകൊണ്ടുപോകുവാനുള്ള ശ്രമങ്ങളാണ് നടക്കുക. രഥം കിഴക്കോട്ട് ഉരുണ്ടാല്‍ ധര്‍മ്മശാസ്താവ് തമിഴകത്തിന് സ്വന്തമെന്നും പടിഞ്ഞാറോട്ട് ഉരുണ്ടാല്‍ കേരളക്കരക്ക് സ്വന്തമെന്നും വിശ്വാസം. എന്നാല്‍ സൗഹൃദപരമായി നടക്കുന്ന ഈ ചടങ്ങില്‍ എന്നും രഥം പടിഞ്ഞാറോട്ട് മാത്രമാണ് വലിച്ചുകൊണ്ടുപോവുക.

ഇത്തരത്തില്‍ നിരവധി ആചാരനുഷ്ഠാനങ്ങള്‍ നിലനില്‍ക്കുന്ന ക്ഷേത്രസങ്കേതത്തിലേക്ക് നാളെ രാവിലെ മുതല്‍ വന്‍ജനസഞ്ചയമാകും എത്തിച്ചേരുക. രഥോത്സവത്തിന് മുന്നോടിയായി കറുപ്പന്‍സ്വാമി തുള്ളല്‍. 12ന് പ്രസാദവിതരണം, വൈകിട്ട് 6.30ന് ദീപാരാധന, എട്ടിന് ശ്രീഭൂതബലി എഴുന്നള്ളത്ത്, 8.30ന് ഗാനമേള, 11.30ന് പൂങ്കോവില്‍ എഴുന്നള്ളത്ത്, 12ന് പള്ളിവേട്ടയും സേവയും നടക്കും. രഥോത്സവത്തില്‍ പങ്കെടുക്കുന്നതിനും മറ്റുമായി തമിഴ് സൗരാഷ്‌ട്രബ്രാഹ്മണര്‍ ഇന്നും നാളെയുമായി അച്ചന്‍കോവില്‍ ക്ഷേത്രസങ്കേതത്തില്‍ എത്തിച്ചേരും. ദേവസ്വം ഗസ്റ്റ് ഹൗസ് ഇപ്പോള്‍തന്നെ ഇവരുടെ പേരില്‍ ബുക്ക് ചെയ്തു കഴിഞ്ഞു. ഇനി രഥോത്സവത്തിന്റെ ഭാഗമായ തേര്‍വലി കാണുവാനുള്ള ആരവം മുഴങ്ങുകയായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

പുതിയ വാര്‍ത്തകള്‍

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.