ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മൂന്‍ പ്രസിഡന്റ് പര്‍വേശ് മുഷറഫിനെ ആക്രമിച്ച കേസില്‍ പെട്ട നാലു ഭീകരരെ ഇന്നലെ ഫൈസ്‌ലാബാദ് ജയിലില്‍ തൂക്കിക്കൊന്നു. രാജ്യത്ത് നിലനിന്ന വധശിക്ഷാ നിരോധനം കഴിഞ്ഞ ദിവസത്തെ സ്‌കൂള്‍ ആക്രമണത്തെ തുടര്‍ന്ന് നീക്കിയിരുന്നു.
ഗുലാം സര്‍വാര്‍, റഷീദ് ടിപ്പു, അക്‌ലഖ് റൂസി, സുബൈര്‍ എന്നിവരെയാണ് എന്നിവരെയാണ് ഇന്നലെ തൂക്കിലേറ്റിയത്. കഴിഞ്ഞ ദിവസം വധശിക്ഷ വിധിക്കപ്പെട്ടിരുന്ന രണ്ടുപേരെ തൂക്കിയിരുന്നു.
സംഭവത്തെ തുടര്‍ന്ന് നഗരത്തില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. ജില്ലാ ജയില്‍ പരിസരത്ത് കൂടുതല്‍ സുരക്ഷാ സേനാംഗങ്ങളെ വിന്യസിച്ചു. ലഷ്‌കര്‍ ഇ ഝാങ്‌വിയില്‍ പെട്ട രണ്ടു ഭീകരരുടെ വധശിക്ഷ കോട് ലഖ്പത് സെന്‍ട്രല്‍ ജയിലില്‍ ഇന്ന് നടപ്പാക്കുന്നുണ്ട്. പത്തുവര്‍ഷം മുമ്പ് നടത്തിയ കൊലപാതകത്തിനാണ് ശിക്ഷ.
















