Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം (നിത്യപാരായണം 674-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2014, 08:23 pm IST
inSamskriti

കുന്ദദന്തന്‍ ചോദിച്ചു: എങ്ങിനെയാണ് എട്ടു ലോകങ്ങള്‍ ഒരു ഗൃഹത്തില്‍ നിലനില്‍ക്കുക?

മുനി പറഞ്ഞു: അനന്തബോധം സര്‍വ്വവ്യാപിയായതിനാല്‍ അത് എല്ലാടവും, എല്ലാത്തരത്തിലും പ്രഭാസിക്കുന്നു. ആത്മാവ് ലോകങ്ങളെ അന്തരാ ദര്ശിക്കുകയാണ് ചെയ്യുന്നത്.

കുന്ദദന്തന്‍ വീണ്ടും ചോദിച്ചു: ഒരേയൊരു ഭഗവാനില്‍ ആരാണ്, എന്താണ് അനന്തബോധം? എന്താണ് ലോകത്ത് വൈവിദ്ധ്യത (നാനാത്വം) സത്യമെന്നപോലെ നിലനില്‍ക്കാന്‍ കാരണം?

മുനി പറഞ്ഞു: ഒരേയൊരു ബോധമേയുള്ളൂ. അത് അനന്തമാണ്.പരമ പ്രശാന്തതയാണ്. അതില്‍ നാനാത്വം ഇല്ലേയില്ല. എങ്കിലും വൈവിദ്ധ്യത അനുഭവപ്പെട്ടേക്കാം. ഉണ്ടെന്നു തോന്നുന്ന ഈ വൈവിദ്ധ്യത വെറും മിഥ്യയാണ്. സുഷുപ്തിയും സ്വപ്‌നവുംപോലെയാണത്.

ചലനം ഉണ്ടെന്നു തോന്നിയാലും ചലനം ഇല്ല. മലകള്‍ മലകളല്ല. സ്വപ്‌നത്തിലെന്നപോലെ ആത്മാവിന്റെ സഹജഭാവം മാത്രമേ സത്യമായുള്ളൂ.

ആ സഹജഭാവം പോലും നിലനില്‍ക്കുന്നതല്ല. അതിനാല്‍ വൈവിദ്ധ്യമാര്‍ന്ന വസ്തുക്കള്‍ക്കും നിലനില്‍പ്പില്ല. അനന്തബോധത്തില്‍ ആദ്യം സങ്കല്‍പ്പജന്യമായതെന്തോ അത് മാത്രമാണ് നിലനില്‍ക്കുന്നതെന്ന് തോന്നുന്നു. ഈ സങ്കല്പം പോലും സത്യമല്ല. കാരണം അനന്തബോധം മാറ്റമില്ലാതെ ഇപ്പോഴും നിലകൊള്ളുന്നു. പൂക്കളില്‍, ഇലകളില്‍, പഴങ്ങളില്‍, തൂണുകളില്‍, മരങ്ങളില്‍, എന്നുവേണ്ട എല്ലാറ്റിലും പരമപുരുഷന്‍ ‘തത്’ ആയി നിലകൊള്ളുന്നു.

പരമപുരുഷന്‍, വിശ്വം എന്നീ പദങ്ങളെ തുല്യാര്‍ത്ഥപദങ്ങളായി അറിയുക. ആത്മജ്ഞാനസംബന്ധികളായ ശാസ്ത്രഗ്രന്ഥങ്ങളുടെ അദ്ധ്യയനം സത്യത്തെ വെളിവാക്കിത്തരുന്നു. അതാണ് മുക്തി.

“ധാരണകളുടെയും ചിന്താധാരകളുടെയും പിറകിലുള്ള സത്ത, ബ്രഹ്മം അല്ലെങ്കില്‍ അനന്തമായ ബോധമാണ്. അത് തന്നെയാണ് ലോകമെന്ന കാഴ്ചയ്‌ക്ക്, വിശ്വത്തിന്, പിറകിലുള്ള സത്ത. അതിനാല്‍ ലോകം ബ്രഹ്മമാകുന്നു.”

വ്യാഖ്യാനങ്ങള്‍, വ്യഖ്യാനങ്ങള്‍ക്കതീതമായവകള്‍, യമനിയമാദികള്‍, അസ്തിത്വഅനസ്തിത്വങ്ങള്‍, നിശ്ശബ്ദതയും ശബ്ദമുഖരിതാവസ്ഥയും, ജീവന്‍, ആത്മാവ്, എല്ലാമെല്ലാം ബ്രഹ്മമാകുന്നു. സത്താണ് ആപേക്ഷികഅസത്തായി കാലനിബദ്ധമായി കാണപ്പെടുന്നത്.

ഇതെല്ലാം ബ്രഹ്മം തന്നെയാകുമ്പോള്‍ എന്താണ് കരണീയം? എന്താണ് സംത്യജിക്കാനും മറ്റുമുള്ളത്? ഒരുറക്കത്തില്‍ സുഷുപ്തിയും അനേകം സ്വപ്‌നങ്ങളും ഉണ്ടാകുന്നു. അതുപോലെ ഒരവിഭാജ്യബോധത്തില്‍ എണ്ണമറ്റ പ്രകടിതഭാവങ്ങള്‍ ഉല്‍പ്പന്നമാകുന്നു. അതീവ സൂക്ഷ്മമായ ശുദ്ധബോധം തന്നെയാണിതെല്ലാം. കാണുന്നുവെന്ന് തോന്നുന്നുവെങ്കിലും അദൃശ്യമാണത്.

ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാര്‍ അടങ്ങുന്ന വിശ്വം മുഴുവനും സ്വപ്‌നസദൃശമത്രേ. ആ ഏകവും അദ്വയവുമായ ബോധസമുദ്രത്തില്‍ ആനന്ദവും, ദുഖവുമെല്ലാം ഉയര്‍ന്നു പൊങ്ങുന്ന ബുദ്ബുദങ്ങളാകുന്നു. കാഴ്‌ച്ചയ്‌ക്ക് കുഴപ്പമുള്ളവന്‍ ആകാശത്ത് വിചിത്രമായ വസ്തുക്കളെ കാണുന്നതുപോലെ അജ്ഞാനിയ്‌ക്ക് ലോകം കാണാകുന്നു.

സൃഷ്ടാവായ ബ്രഹ്മാവിന്റെ, അതായത് ലോകക്രമമെന്ന സമഷ്ടിയുടെ സങ്കല്‍പ്പത്തിലാണ് വിശ്വം നിലനില്‍ക്കുന്നത്

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.