സായി മന്ത്ര താരകം
സനാതനം വരം ശിവം
മായികാര്‍ത്തി ദാഹകം
മനുഷ്യവംശരക്ഷകം
കാലകാല ഭൈരവം
കലിക്കു തക്ക ഭൈഷജം
ജീവലോക പോഷകം
ജപിക്ക മന്ത്രതാരകം
സായിനാമതാരകം
നിതാന്ത ശാന്തിദായകം
ഫാലനേത്ര ഭാസുരം
ഭവാഭയം നിരാമയം
സത്യധര്‍മ്മ പാലകം
സദാശിവം സുധാകരം
മുക്തിസാധകം ഹിരണ്യ
ഗര്‍ഭമാത്മശങ്കരം
കാലലോഭ നാശകം
മദാപഹം ചിദാത്മകം
ജീവമുക്തി സാധകം
ഭവാബ്ധിതാരകം പരം
ജന്മപാപനാശകം
ജരാദിരോഗവാരകം
കര്‍മ്മദോഷഭീഷകം
കരാള മോഹ മാരകം
ഇൗശ്വരാംബനന്ദനം
പ്രപഞ്ച ചിത്ത ചന്ദനം
ശാശ്വതം സഹസ്രഭാനു
ഭാസുരം പ്രഭാമയം
പുട്ടപര്‍ത്തിനായകം
പുരാതനം വിരാട്ഭവം
അഷ്ടസിദ്ധിനായകം
നമോസ്തു സായിശങ്കരം
















