53. ബാലാര്‍കപാടലക്ഷൗമഭൂഷിതാഃ – ബാലാര്‍ക്ക- ബാലാര്‍ക്കനെപ്പോലെ ഉദയ സൂര്യനെപ്പോലെ, പാടല- ഇളം ചുവപ്പുനിറമായ; ക്ഷൗമ- നേര്‍ത്ത വസ്ത്രത്താല്‍; ഭൂഷിതാ- അലങ്കരിക്കപ്പെട്ടവള്‍.
ഉദയസൂര്യനെപ്പോലെ ഇളം ചുമപ്പുനിറമുള്ള നേര്‍ത്ത വസ്ത്രത്താല്‍ അലങ്കരിക്കപ്പെട്ടവള്‍.
54. ഭുവനേശ്വരിഃ – ഭുവനങ്ങള്‍ക്ക് ഈശ്വരിയായവള്‍. ദേവിയുടെ അനേകം മൂര്‍ത്തികളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഭുവനേശ്വരി.
ശാക്തേയ തന്ത്രങ്ങളില്‍ ഭുവനേശ്വരി സങ്കല്‍പത്തിന് ഏറെ പ്രാധാന്യമുണ്ട്.
55.രത്‌നമുക്താവലീക്‌നുപ്തകടിസുത്രാവിഭൂഷിതാഃ – രത്‌നമുക്താവലീ-രത്‌നങ്ങളുടെയും മുത്തുകളുടെയും കൂട്ടം; ക്‌നുപ്ത- ചേര്‍ത്ത, പതിച്ച; കടിസൂത്ര- അരഞ്ഞാണിനാല്‍; വിഭൂഷിതാ- വിശേഷേണ ഭൂഷിതയായവള്‍, അലങ്കരിക്കപ്പെട്ടവള്‍.
രത്‌നങ്ങളും മുത്തുകളും പതിച്ച അരഞ്ഞാണ്‍കൊണ്ട് അലംകൃതയായവള്‍.
തുടരും
















