ആഗോള ജനസംഖ്യയില്‍ ആറ് ശതമാനത്തോളം പേര്‍ ഇന്റര്‍നെറ്റിന് അടിമപ്പെട്ടവരെന്ന് പുതിയ പഠനം. ലോകത്തെമ്പാടുമായി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
ജീവിതവും ഇന്റര്‍നെറ്റും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുകള്‍ പുറത്തു വന്നിരിക്കുന്നത്.
വടക്ക് പടിഞ്ഞാറന്‍ യൂറോപ്പുകളില്‍ 2.6 ശതമാനം പേര്‍ ഇന്റര്‍നെറ്റിന് അടിമപ്പെട്ടവരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മിഡില്‍ ഈസ്റ്റില്‍ ഇത് 10.9 ശതമാനമാണ്.
സൈബര്‍ സൈക്കോളജി, ബിഹേവിയര്‍ ആന്‍ഡ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റില്‍ പഠനം സംബന്ധിച്ച കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
















