മെല്‍ബണ്‍: പാക്കിസ്ഥാനില്‍ കുട്ടികളെ കൂട്ടക്കുരുതി ചെയ്തതിനെ പിന്നാലെ ആസ്‌ട്രേലിയയിലും സമാനമായ സംഭവം. ആസ്‌ട്രേലിയയിലെ വടക്കന്‍ പട്ടണമായ കെയിന്‍സില്‍ എട്ട് കുട്ടികളെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.
ഒരു സ്ത്രീക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ച കുട്ടികള്‍ ഒന്നര വയസ്സിനും 15 വയസിനും ഇടയിലുള്ളവരാണ്.
കെയിന്‍സിലെ പ്രാന്തപ്രദേശമായ മനൂറയിലെ ഒരു വീട്ടില്‍ നിന്ന് ഫോണ്‍ സന്ദേശം ലഭിച്ചപ്പോഴാണ് ക്വീന്‍സ്‌ലാന്‍ഡ് പൊലീസ് സംഭവത്തെ കുറിച്ച് അറിയുന്നത്. പൊലീസെത്തുമ്പോള്‍ കുത്തേറ്റ നിലയില്‍ സ്ത്രീയെ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
സംഭവത്തില്‍ പോലീസും ഡിക്ടറ്റീവും അന്വേഷണം ആരംഭിച്ചു.കൊല്ലപ്പെട്ട കുട്ടികളും യുവതിയും തമ്മിലുള്ള ബന്ധം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ കുട്ടികള്‍ സഹോദരങ്ങളാണെന്ന് പരുക്കേറ്റ യുവതിയുടെ ഒരു ബന്ധവെന്ന് അവകാശപ്പെടുന്ന സ്ത്രീ പറഞ്ഞു.
സിഡ്‌നിയിലെ ഒരു കഫേയില്‍ ഇറാന്‍ വംശജന്‍ നിരവധി പേരെ ബന്ദിയാക്കിയതിന്റെ ഞെട്ടലില്‍ നിന്ന് രാജ്യം മോചിതയാകും മുന്‍പാണ് മറ്റൊരു കൂട്ടക്കൊല കൂടി അരങ്ങേറിയത്.
















