ഇസ്ലാമബാദ് : നോബേല്‍ പുരസ്‌കാരജേതാവ് മലാല യൂസഫ്‌സായിക്കെതിരെ വിമര്‍ശനവുമായി പാക് താലിബാന്‍.
പാക്കിസ്ഥാനെ നശിപ്പിക്കാനുള്ള സൈനികയാണ് മലാലയെന്ന് പാക് താലിബാന്‍ ആരോപിച്ചു.
ഇസ്ലാം സമൂഹത്തെ നശിപ്പിക്കാനാണ് മലാല ശ്രമിക്കുന്നത്. മലാല പാശ്ചാത്യ സംസ്‌ക്കാരത്തെയാണ് വിദ്യാഭ്യാസത്തെയല്ല പ്രോത്സാഹിപ്പിക്കുന്നത്. താലിബാന്‍ വക്താവ് മുഹമ്മദ് ഉമര്‍ ഖൊരസനി പറഞ്ഞു. മാലാലയുടെ അച്ഛന്‍ സിയാവുദ്ദിന്‍ പാശ്ചാത്യ ശക്തികളുമായി പാക്കിസ്ഥാനെ നശിപ്പിക്കാന്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നതിനെ പാക്ക് താലിബാന്‍ എതിര്‍ത്തിരുന്നു. ഇതിനെതിരെ പ്രതികരിച്ചതിനെ തുടര്‍ന്നാണ് 2012 ഒക്ടോബറില്‍ മാലാലയ്‌ക്കു വെടിയേറ്റത്. ഈസംഭവം ഏറെ ലോകജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വെടിയേറ്റതിനെ തുടര്‍ന്ന് ബ്രിട്ടനിലാണ് മലാലയ്‌ക്ക് ചികിത്സ നല്‍കിയത്. താലിബാന്റെ വധ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മലാലയ്‌ക്കും കുടുംബത്തിനും പിന്നീട് പാക്കിസ്ഥാനിലേക്ക് തിരിച്ചു വരാന്‍ സാധിച്ചിട്ടില്ല.
















